ബിജെപിയുടെ ജനരക്ഷായാത്രയില്‍ ഭയമേറുന്നത് കോണ്‍ഗ്രസിന്; കാരണം?
ബിജെപിയുടെ ജനരക്ഷായാത്രയില്‍ ഭയമേറുന്നത് കോണ്‍ഗ്രസിന്; കാരണം?
കണ്ണൂര്‍: അഖിലേന്ത്യാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മുമ്പെങ്ങുമില്ലാത്തവിധം കേരളം ഇളക്കിമറിക്കാനാണ് ജനരക്ഷാ യാത്രയിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതല്‍ കേന്ദ്രമന്ത്രിമാരും നേതാക്കളും ജാഥ അവസാനിക്കുമ്പോഴേക്കും കുമ്മനം രാജശേഖരനൊപ്പം യാത്രയില്‍ പങ്കെടുക്കും.
ജാഥ ലക്ഷ്യമിടുന്നത് ഭരണകക്ഷിയിലെ പ്രമുഖരും ബിജെപിയുടെ കേരള വളര്‍ച്ചയ്ക്ക് പ്രധാന തടസവുമായ സിപിഎമ്മാണ്. ഇക്കാര്യം ഉദ്ഘാടന പ്രസംഗത്തില്‍ തന്നെ അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തെ സിപിഎമ്മിന് ജാഥമൂലം യാതൊരു നഷ്ടവും വരാനില്ലെന്നുമാത്രമല്ല, നേട്ടമാണ് സംഭവിക്കാന്‍ പോകുന്നതും.

ജാഥ ഏറെ ഭയപ്പെടുത്തുന്നത് കോണ്‍ഗ്രസിനെയാണ്. സിപിഎമ്മിനെ പ്രധാന ശക്തിയാക്കിക്കൊണ്ടുള്ള ബിജെപിയുടെ മുന്നേറ്റം സിപിഎമ്മിന് ന്യൂനപക്ഷ പിന്തുണയേറ്റുമെന്നതാണ് കോണ്‍ഗ്രസിന്റെ ഭയം. പരമ്പരാഗത ന്യൂനപക്ഷ കോണ്‍ഗ്രസ് വോട്ടുകള്‍ കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും ലഭിച്ചത് സംഘപരിവാര്‍ ഭയം ആഴത്തില്‍ പതിഞ്ഞതുകൊണ്ടാണ്.
സംസ്ഥാനത്ത് പ്രതിപക്ഷം ദുര്‍ബലമായതും ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതും കോണ്‍ഗ്രസിന് ക്ഷീണമായിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ചയായതോടെയാണ് ഒക്ടോബര്‍ 13ന് ഹര്‍ത്താല്‍ നടത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതും.
സിപിഎം കോട്ടകളില്‍ നടത്തുന്ന ജാഥ ഒരു തരത്തിലും തങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന് ബിജെപിക്കറിയാം. എന്നാല്‍, കോണ്‍ഗ്രസ് വോട്ടുകള്‍ വിഘടിപ്പിച്ച് വോട്ടുശതമാനം വര്‍ദ്ധിപ്പിക്കാനാണ് അമിത് ഷാ ജാഥയിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. ജാഥയുടെ വിജയം എത്രമാത്രമുണ്ടെന്ന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ വ്യക്തമായേക്കും. സംസ്ഥാനത്ത് ബിജെപിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ഒതുക്കുകയും ജാഥയിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.


Click it and Unblock the Notifications