കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ സുധാകരന് വന്‍ വീഴ്ച്ച..... മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
അമിത് ഷായുടെ തിരക്കഥയിൽ സുധാകരൻ മത്സരിക്കുന്നു

കണ്ണൂര്‍: കോണ്‍ഗ്രസിലെ ശക്തനായ നേതാവും കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന് അപ്രതീക്ഷിത തിരിച്ചടി. അദ്ദേഹത്തിന്റെ അടുപ്പക്കാരനാണ് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുകയാണ്. കണ്ണൂരില്‍ സുധാകരന് മുന്‍തൂക്കം നല്‍കുന്ന അഭിപ്രായ സര്‍വേകള്‍ വന്നുകൊണ്ടിരിക്കെയാണ് ഇത്തരമൊരു തിരിച്ചടി സുധാകരന് നേരിട്ടിരിക്കുന്നത്.

അതേസമയം വമ്പന്‍ ആരോപണങ്ങള്‍ അദ്ദേഹം പാര്‍ട്ടിക്കെതിരെ ഉന്നയിച്ചിരിക്കുകയാണ്. ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. കണ്ണൂര്‍ ജില്ലയില്‍ സുധാകരനെതിരെ ദീര്‍ഘകാലമായി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ പാര്‍ട്ടി വിട്ട നേതാവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ സിപിഎമ്മിന്റെ കോലിബീ വാദവും ബലപ്പെടുകയാണ്.

കണ്ണൂരില്‍ കൊഴിഞ്ഞുപോക്ക്

കണ്ണൂരില്‍ കൊഴിഞ്ഞുപോക്ക്

കണ്ണൂരില്‍ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുന്നുണ്ട്. കെ സുധാകരന്റെ പ്രചാരണങ്ങളെ ഇത് ദുര്‍ബലമാക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവിലായി പാര്‍ട്ടി വിട്ടിരിക്കുന്നത് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടപ്രമാണ്. പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രദീപ് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുകയാണ്. കെ സുധാകരന്റെ വിശ്വസ്തനാണ് ഇയാള്‍.

സുധാകരന്‍ പകപോക്കുന്നു

സുധാകരന്‍ പകപോക്കുന്നു

സുധാകരനെതിരെ കടുത്ത ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചിരിക്കുന്നത്. സുധാകരന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് പ്രദീപ് പറയുന്നു. ഒരു സാധാരണ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ സുധാകരന്റെ ധാര്‍ഷ്ട്യവുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല. അതുകൊണ്ടാണ് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രദീപ് ഇക്കാര്യം വ്യക്തമാക്കിയത്.

സിപിഎമ്മിന് മുന്‍തൂക്കം

സിപിഎമ്മിന് മുന്‍തൂക്കം

കോണ്‍ഗ്രസിലെ പ്രമുഖര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലെത്തുന്നത് വന്‍ ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അടുത്തിടെ നടന്ന രണ്ട് സര്‍വേകളിലും പികെ ശ്രീമതിയെ സുധാകരന്‍ പരാജയപ്പെടുത്തുമെന്നായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രമുഖരുടെ കൊഴിഞ്ഞുപോക്ക് സിപിഎമ്മിനെ വീണ്ടും മുന്‍നിരയിലെത്തിച്ചിരിക്കുകയാണ്. അതേസമയം സുധാകരനെതിരെ ഉണ്ടായിരുന്ന ആരോപണങ്ങള്‍ പ്രദീപ് വീണ്ടും സജീവമാക്കിയിട്ടുണ്ട്.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

വര്‍ഷങ്ങളായി ജില്ലയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിനായി വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും സ്വീകരിച്ച ഫണ്ടിന്റെ കണക്ക് ചോദിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താന്‍ സുധാകരന്‍ ശ്രമം തുടങ്ങിയതെന്ന് പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതോടെ ജില്ലയിലെ കോണ്‍ഗ്രസിന്റെ ഫണ്ടിംഗ് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പ്രദീപ് നിര്‍ണായക വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ബിജെപിയും കോണ്‍ഗ്രസും ഒന്നാണ്

ബിജെപിയും കോണ്‍ഗ്രസും ഒന്നാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണഅ മുഖ്യ എതിരാളിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ കണ്ണൂരിലെത്തിയാല്‍ ബിജെപിയും കോണ്‍ഗ്രസും സയാമീസ് ഇരട്ടകളാണെന്ന് പ്രദീപ് പരഞ്ഞു. ജില്ലയില്‍ ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നല്‍കുന്നത് സുധാകരനാണെന്നും പ്രദീപ് പറയുന്നു. അതേസയം കോണ്‍ഗ്രസ് ബിജെപി ബന്ധം പലയിടത്തും ശക്തമാണെന്ന് നേരത്തെ തന്നെ സിപിഎം ആരോപിച്ചിരുന്നു. ഈ വാദം പ്രദീപിന്റെ വാദത്തോടെ ബലപ്പെട്ടിരിക്കുകയാണ്.

അമിത് ഷായുടെ തിരക്കഥ

അമിത് ഷായുടെ തിരക്കഥ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തിരക്കഥയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സുധാകരന്റെ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്ന് പ്രദീപ് പറയുന്നു. മോദി മന്ത്രിസഭയില്‍ സഹമന്ത്രിയാവാനാണ് സുധാകരന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലെ ശക്തനായ നേതാവായി അറിയപ്പെടുന്ന സുധാകരന് ഈ വെളിപ്പെടുത്തല്‍ വന്‍ തിരിച്ചടിയാണ്. മണ്ഡലത്തില്‍ സിപിഎമ്മിന്റെ ഇനിയുള്ള പ്രചാരണങ്ങളും ഇതിനെ മുന്‍നിര്‍ത്തിയായിരിക്കും.

കോണ്‍ഗ്രസിന് വീഴ്ച്ച

കോണ്‍ഗ്രസിന് വീഴ്ച്ച

ബിജെപിയും ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് സുധാകരന് നേരെ വളരെ കാലമായുള്ള ആരോപണമാണ്. സമീപത്തുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളെത്തി അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സുധാകരന്‍ ഇത് തള്ളി. കണ്ണൂരില്‍ സുധാകരനെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പലപ്പോഴും ദുര്‍ബലമാകുന്നതും ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന് ആരോപണങ്ങളുണ്ട്. ഇത്തവണയും അങ്ങനെയാണ്. സുധാകരനായത് കൊണ്ട് ബിജെപി പ്രചാരണം ദുര്‍ബലമാകുന്നുവെന്നാണ് സൂചന. അതേസമയം പ്രദീപ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത് മതേതര ബദല്‍ ഉയര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കും തിരിച്ചടിയാണ്.

കണ്ണൂർ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

കോണ്‍ഗ്രസിന്റെ ന്യായ് 1.2 കോടി വീടുകളിലേക്ക്..... പദ്ധതിയൊരുക്കുന്നത് പ്രിയങ്ക ഗാന്ധി!!കോണ്‍ഗ്രസിന്റെ ന്യായ് 1.2 കോടി വീടുകളിലേക്ക്..... പദ്ധതിയൊരുക്കുന്നത് പ്രിയങ്ക ഗാന്ധി!!

English summary
congress local leader from kannur join cpm setback for k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X