കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ എംപിമാര്‍ക്ക് നിയമസഭയില്‍ അവസരമുണ്ടാകില്ല, മത്സരിക്കേണ്ടെന്ന് നിലപാടെടുത്ത് ഹൈക്കമാന്‍ഡ്!

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നുള്ള ലോക്‌സഭാ എംപിമാരുടെ മോഹം നടക്കില്ല. എംപി സ്ഥാനം രാജിവെച്ച് ആരും മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ നിലപാട് ഇതാണ്. കേരളത്തില്‍ മാത്രമായി എംപിമാര്‍ക്ക് ഇളവ് നല്‍കേണ്ട എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. കേരളത്തില്‍ എന്നല്ല ഒരു സംസ്ഥാനത്തും ഇക്കാര്യത്തില്‍ ഇളവുണ്ടാകില്ല.

1

കേരളത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നു. കെ മുരളീധരന്റെയും കെ സുധാകരന്റെയും പേരുകളാണ് പ്രധാനമായും ഉയര്‍ന്ന് കേട്ടത്. ഇവര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കൂടി തുടങ്ങിയതോടെ മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. ഇവര്‍ക്കൊപ്പം അടൂര്‍ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തില്‍ ഇല്ലാതായിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ടാണ് ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നോക്കി നടത്തുന്നത്.

പുതുമുഖങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ അവസരമുണ്ടാകുമെന്നാണ് സൂചന. സീനിയര്‍ നേതാക്കളില്‍ പലര്‍ക്കും ഇത്തവണ കൂടുതല്‍ സീറ്റിനായി ആവശ്യപ്പെടാനും സാധിക്കില്ല. മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചാലേ ചില മണ്ഡലങ്ങളിലൊക്കെ വിജയിക്കാന്‍ സാധ്യതയുള്ളു എന്ന വിലയിരുത്തലുകള്‍ വന്നിരുന്നു. അങ്ങനെയുള്ള മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കളായ എംപിമാര്‍ തന്നെ മത്സരിക്കുമെന്നും നേതൃത്വത്തിലെ ചിലര്‍ സൂചിപ്പിച്ചിരുന്നു. എന്തായാലും ദേശീയ തലത്തില്‍ വലിയ പ്രതിസന്ധി കോണ്‍ഗ്രസ് നേരിടുന്നുണ്ട്. അതുകൊണ്ട് എംപിമാരെ രാജിവെപ്പിച്ചിട്ടുള്ള ഒരു നീക്കവും ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല.

അതേസമയം ഇത്തവണ താരിഖ് അന്‍വര്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അശോക് ഗെലോട്ടിനും ചുമതല നല്‍കിയിട്ടുണ്ട്. കേരളം പിടിക്കണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ദുര്‍ബലമാവും. അത് ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കും. ഒരു സംസ്ഥാനം കൂടി കോണ്‍ഗ്രസിന് നഷ്ടമാവുകയും ചെയ്യും. 19 എംപിമാരുള്ള സംസ്ഥാനത്തെ അങ്ങനെ നഷ്ടപ്പെടുത്താനും കോണ്‍ഗ്രസിനാവില്ല. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരള യാത്ര അടക്കമുള്ളവ സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
congress lok sabha mp's not contesting in kerala assembly election says high command
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X