കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ ദില്ലിയിലേക്ക് മാറ്റും? ഉമ്മന്‍ ചാണ്ടിക്കും മുല്ലപ്പള്ളിക്കും മാറ്റമുണ്ടാകും, കാരണം ഇതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: പതിവില്ലാത്ത വിധം ഹൈക്കമാന്‍ഡ് കേരളത്തിലെ ഗ്രൂപ്പുകളുമായി കട്ടക്കലിപ്പിലാണ്. തോറ്റതിന് കാരണം ഇവരാണെന്ന് കണക്കുകള്‍ സഹിതം ഹൈക്കമാന്‍ഡ് പറയുന്നു. കോണ്‍ഗ്രസിലെ മാറ്റങ്ങളെല്ലാം തടഞ്ഞത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനാണെങ്കില്‍ കേരളത്തിലെ ബൂത്ത് തലം നേതാക്കളോടോ ഇവിടെയുള്ള നേതാക്കളുമായോ പുലബന്ധം പോലുമില്ലായിരുന്നു. പാര്‍ട്ടി ദുര്‍ബലമായതിന് ഇവരെ മൂന്ന് പേരെയാണ് ഹൈക്കമാന്‍ഡ് ചൂണ്ടിക്കാണിക്കുന്നത്.

ഉത്തരവാദിത്തം ഗ്രൂപ്പുകള്‍ക്ക്

ഉത്തരവാദിത്തം ഗ്രൂപ്പുകള്‍ക്ക്

ഹൈക്കമാന്‍ഡ് കട്ടക്കലിപ്പിലാണ് നേതാക്കളെ നേരിടുന്നത്. പരാജയത്തിന്റെ തുല്യ ഉത്തരവാദിത്തം ഹൈക്കമാന്‍ഡിനുമുണ്ടെന്ന് മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശമാണ് രാഹുലിനെയും സോണിയയെയും ചൊടിപ്പിച്ചത്. പുനസംഘടന നടത്തണമെന്ന കാര്യം തടഞ്ഞ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണ്. അതാണ് പരാജയത്തിന് കാരണമെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ എല്ലാ ഡിസിസികളും പുനസംഘടിപ്പിക്കണമെന്ന് താരിഖ് അന്‍വര്‍ നിര്‍ദേശിച്ചതാണ്.

ഹൈക്കമാന്‍ഡിനെ വെട്ടി

ഹൈക്കമാന്‍ഡിനെ വെട്ടി

പുനസംഘടന നടത്തിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉറപ്പാണെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതാണ്. സംസ്ഥാനത്തെ 19 എംപിമാരും പുനസംഘടന വേണമെന്ന ആവശ്യത്തിലായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം ദില്ലിയില്‍ വെച്ച് തന്നെ വെട്ടി. പുനസംഘടന വേണ്ടെന്ന നിലപാടിലായിരുന്നു ഇവര്‍. അഴിച്ചുപണി നടന്നിരുന്നെങ്കില്‍ ഇത്ര വലിയ പരാജയം ഉണ്ടാവുമായിരുന്നില്ലെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. ഈ മൂന്ന് പേരും അതുകൊണ്ട് സേഫല്ല.

മുല്ലപ്പള്ളിക്ക് പണി

മുല്ലപ്പള്ളിക്ക് പണി

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും സോണിയ നിര്‍ദേശിച്ചത് പ്രകാരമാണ് വരുന്നത്. മുല്ലപ്പള്ളിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ വരുന്നത്. ഗ്രൂപ്പ് മാനേജര്‍മാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അതേസമയം കെപിസിസിയും ഡിസിസികളും പുനസംഘടിപ്പിക്കണെന്ന് ഭൂരിഭാഗം നേതാക്കളും പറയുന്നു. അതുകൊണ്ട് പ്രമുഖരെല്ലാം ജില്ലാ സമിതികളില്‍ നിന്നടക്കം പുറത്താവും. കൊല്ലം, തൃശൂര്‍, തിരുവനന്തപുരം, ഡിസിസികള്‍ ഉറപ്പായും തെറിക്കും. അധ്യക്ഷന്‍മാര്‍ക്കാണ് സ്ഥാനം നഷ്ടമാവുക.

പ്രതിപക്ഷ നേതാവ് മാറും

പ്രതിപക്ഷ നേതാവ് മാറും

പാര്‍ട്ടിയില്‍ തലമുറ മാറ്റവും സാമുദായി സന്തുലനവും പാലിച്ച് ഒരാളെ പ്രതിപക്ഷ നേതാവാക്കണം എന്നാണ് ആവശ്യം. വിഡി സതീശനാണ് ഇത്തരത്തില്‍ കൂടുതല്‍ സാധ്യത. കഴിഞ്ഞ 17 വര്‍ഷത്തോളമായി കോണ്‍ഗ്രസിന്റെ അവസാന വാക്കായ രമേശ് ചെന്നിത്തലയെ ഒഴിവാക്കുമെന്ന സൂചന ഹൈക്കമാന്‍ഡ് നല്‍കി കഴിഞ്ഞു. പത്ത് വര്‍ഷം കെപിസിസി അധ്യക്ഷന്‍, രണ്ട് വര്‍ഷം ആഭ്യന്തര മന്ത്രി, അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ രമേശ് ചെന്നിത്തല പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടി പരാജയപ്പെട്ടതോടെ കേരളത്തില്‍ ചെന്നിത്തലയുടെ റോള്‍ കഴിഞ്ഞെന്ന് ഹൈക്കമാന്‍ഡ് പറയുന്നു.

രമേശ് ദില്ലിയിലേക്ക്?

രമേശ് ദില്ലിയിലേക്ക്?

എഐസിസി പുനസംഘടന അധികം വൈകാതെ ഉണ്ടാവും. സെപ്റ്റംബറിലായിരിക്കും ഉണ്ടാവുക. രമേശ് ചെന്നിത്തലയെ നിര്‍ണായക പദവികള്‍ നല്‍കി തട്ടകം ദില്ലിയിലേക്ക് മാറ്റാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കേരളത്തിന്റെ ഐ ഗ്രൂപ്പ് നേതൃത്വം കെസി വേണുഗോപാല്‍ ഏറ്റെടുക്കാനും സാധ്യതയുണ്ട്. ചെന്നിത്തലയെ അവഗണിക്കാന്‍ ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല. അതുകൊണ്ടാണ് ദേശീയ തലത്തില്‍ വലിയ റോള്‍ നല്‍കാന്‍ ഒരുങ്ങുന്നത്. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയായിരിക്കും നല്‍കുക. നേരത്തെ ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെയും തമിഴ്‌നാടിന്റെയും ചുമതലകള്‍ നല്‍കിയിരുന്നു.

സതീശന് സാധ്യത

സതീശന് സാധ്യത

സൈദ്ധാന്തികവും രാഷ്ട്രീയവുമായി സിപിഎമ്മിനെ നേരിടാന്‍ സതീശന് സാധിക്കും. വെള്ളാപ്പള്ളി നടേശനെതിരെയും ശശികല ടീച്ചര്‍ക്കുമെതിരെ നടത്തിയ സതീശന്റെ പോരാട്ടം സംഘപരിവാര്‍ വിരുദ്ധനെന്ന പേരും അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്. കടുത്ത ഗ്രൂപ്പ് നിലപാടും അദ്ദേഹത്തിനില്ല. പിടി തോമസിന് പരിസ്ഥിതി വിഷയത്തിലുള്ള അറിവും മികച്ചതാണ്. ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് കോണ്‍ഗ്രസിന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ പരിഗണിക്കേണ്ടി വരും. ഇത് യുഡിഎഫ് ഉപനേതാവായി പികെ കുഞ്ഞാലിക്കുട്ടിയും. ജേക്ക് വിഭാഗം നേതാവായി അനൂപ് ജേക്കബും മാണി സി കാപ്പന്‍ അടക്കമുള്ളവരും വരുന്നത് കൊണ്ടാണ്.

തിരിച്ചുപിടിക്കണം വോട്ടുകള്‍

തിരിച്ചുപിടിക്കണം വോട്ടുകള്‍

മുസ്ലീങ്ങളുടെ വോട്ടുകള്‍ നഷ്ടമായതും സാമുദായിക വോട്ടുകള്‍ നഷ്ടായതും കോണ്‍ഗ്രസിനെ തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അതുകൊണ്ടാണ് സതീശനെയും മുരളീധരനെയും ഒക്കെ പരിഗണിക്കുന്നത്. കെപിസിസി പ്രസിഡന്റായി മുരളീധരന്‍ വന്നാല്‍ അത് ഭൂരിപക്ഷ സമുദായത്തെ ഒപ്പം നിര്‍ത്താനും സഹായകരമാകും. അതേസമയം കേരള ഘടകത്തോടെ തോല്‍വിക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
congress looking for changes in kerala, ramesh chennithala may move to national level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X