Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയത് വിലപ്പെട്ട ആ 3 മാസം: അല്ലെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്‍റെ വീഴ്ചായാണ് കേരളത്തിലെ വലിയ തിരിച്ചടിക്ക് കാരണമെന്നാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ എഐസിസി ജന. സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിശക്തമായി നിന്ന ഇടതുപക്ഷത്തെ നേരിടാന്‍ താഴെ തട്ടില്‍ സംഘടനാ സംവിധാനം പര്യാപ്തമായില്ല. നേതാക്കളുടെ അനൈക്യം തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

പാഠം പഠിച്ചില്ല

പാഠം പഠിച്ചില്ല

നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നല്‍ പൊതുസമൂഹത്തിലും അണികളിലും ഉണ്ടാക്കാന്‍ സാധിച്ചില്ല. അനൈക്യം പ്രവര്‍ത്തരിലും അണികളിലും ബാധിച്ചു. ഗ്രൂപ്പ് നേതാക്കളും ഗ്രൂപ്പുകളും പാര്‍ട്ടിയുടെ വിജയത്തേക്കാള്‍ ഗ്രൂപ്പ് താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​യി​ല്‍നി​ന്നും കോ​ണ്‍ഗ്രസും പാഠം ഉള്‍ക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രൂപ്പ് പ്രവര്‍ത്തനം സജീവം

ഗ്രൂപ്പ് പ്രവര്‍ത്തനം സജീവം

ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരെ ഇത്തരത്തില്‍ ഹൈക്കമാന്‍ഡിന് ലഭിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നിട്ടും നേതാക്കള്‍ ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് അടുത്ത ദിവസങ്ങളിലായി പുറത്ത് വന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ചില നേതാക്കളുടെ തലയില്‍ മാത്രം കെട്ടിവെച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം വീണ്ടും സജീവമാവുകയാണ്.

ഗ്രൂപ്പാണ് താല്‍പര്യം

ഗ്രൂപ്പാണ് താല്‍പര്യം

തോല്‍വിയെ പോലും ഗ്രൂപ്പുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസരമാക്കിയെടുക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ അതി ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല, രാഹുല്‍ ഗാന്ധിയുള്‍പ്പടേയുള്ള ദേശീയനേതാക്കള്‍ക്കും തോല്‍വിയില്‍ പങ്കുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

തോല്‍വിയുടെ ആഴം

തോല്‍വിയുടെ ആഴം

പുനഃസംഘടനയും നേതൃമാറ്റവും അനിവാര്യമാണെങ്കില്‍ തോല്‍വിയുടെ ആഴം അതിലും ഭീകരമാണ്. പുനഃസംഘടനയും നേതൃമാറ്റവും ഉണ്ടായത് കൊണ്ട് മാത്രം പാര്‍ട്ടിയുടെ നഷ്ടമായ ജനീകയ അടിത്തറ തിരികെ പിടിക്കാന്‍ കഴിയണമെന്നില്ല. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്ച്ചിരുന്ന പല ജനവിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്നും അകന്നുപോയി.

ലീഗ് കോട്ടകളിലും

ലീഗ് കോട്ടകളിലും


മുസ്ലിം വിഭാഗത്തിലെ വലിയ തോതില്‍ നഷ്ടമായി. മുസ്ലീം ലീഗിനൊപ്പം നില്‍ക്കുന്നവര്‍ മാത്രമാണ് മുന്നണിക്ക് വോട്ട് ചെയ്യുന്നത്. അതില്‍ തന്നെ ഇടതുപക്ഷം വലിയ തോതില്‍ കടന്ന് കയറുന്നു. മലപ്പുറത്തെ പല ലീഗ് കോട്ടകളും ഇത്തവണ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞത് കൃത്യമായ സൂചനയാണ്.

എന്‍എസ്എസ് പിന്തുണ ഗുണം ചെയ്തില്ല

എന്‍എസ്എസ് പിന്തുണ ഗുണം ചെയ്തില്ല


എന്‍എസ്എസ് നേതൃത്വം എല്‍ഡിഎഫിനെ പരസ്യമായി എതിര്‍ത്തെങ്കിലും അതിന്‍റെ ഗുണം യുഡിഎഫിന് ഉണ്ടായില്ല. എന്‍എസ്എസ് വോട്ടുകള്‍ മൂന്ന് മുന്നണിക്ക് ഇടയിലും വിഭജിക്കപ്പെട്ടു. അവര്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തയ്യാറായില്ല. ക്രിസ്ത്യന്‍ വോട്ടുകളും വലിയ തോതില്‍ ചോര്‍ന്നു.

കേരള കോണ്‍ഗ്രസ് പോയത്

കേരള കോണ്‍ഗ്രസ് പോയത്

കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയത് ക്രിസ്ത്യന്‍ വോട്ട് ചോര്‍ച്ചയുടെ ആക്കം വര്‍ധിപ്പിച്ചു. ജോസ്-ജോസഫ് തര്‍ക്കത്തില്‍ കൂടുതല്‍ ജനപിന്തുണയുള്ള ജോസിനെ തഴഞ്ഞ് ജോസഫിന് വേണ്ടി നിലകൊണ്ടതും അബദ്ധമായെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ന്യൂനപക്ഷങ്ങളുടെ ഇടത്ചായ്വിവിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു.

വേണ്ടത്ര സമയം ലഭിച്ചു

വേണ്ടത്ര സമയം ലഭിച്ചു

എന്നാല്‍ വേണ്ടത്ര സമയം ലഭിച്ചിട്ടുണ്ട നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. ഇതിലൂടെ നഷ്ടപ്പെടുത്തിയത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമുള്ള വിലപ്പെട്ട 3 മാസങ്ങളാണ്.

ഫലം മാറിയേനെ

ഫലം മാറിയേനെ

ഈ സമയം ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. രാഹുല്‍ പ്രഭാവത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ നഷ്ടമായ വോട്ടുകള്‍ തിരിച്ചെത്തിയെന്ന മിഥ്യാ ധാരണയായിരുന്നു നേതാക്കള്‍ക്ക്. അതിനാല്‍ തന്നെ പൗരത്വ ഭേദഗതി ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല.

അവസരം മുതലെടുത്തില്ല

അവസരം മുതലെടുത്തില്ല

ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് പോലും കൂട്ടായ പ്രതിഷേധം പ്രതീക്ഷിച്ചിപ്പോള്‍ വ്യക്തിതാല്‍പര്യം പരിഗണിച്ച ചില കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു. കേന്ദ്ര സര്‍ക്കാറിന്‍റെ പല നയങ്ങള്‍ക്കും തീരുമാനത്തിനുമെതിരെ സംസ്ഥാന നേതൃത്വം വേണ്ടത്ര പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറായില്ല.

Recommended Video

cmsvideo
    ജില്ലകൾ തുറന്നാൽ മഹാദുരന്തം..2 മാസം അടച്ചിടേണ്ടി വരും | Oneindia Malayalam
    ബിജെപി അജണ്ടയില്‍ കറങ്ങി

    ബിജെപി അജണ്ടയില്‍ കറങ്ങി

    സര്‍ക്കാറിനെതിരായ ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണമെന്ന ബിജെപി അജണ്ടയുടെ ഭാഗമായി കോണ്‍ഗ്രസും മാറിയെന്ന വിമര്‍ശനവും ശക്തമാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കേണ്ട ഗതികേടാണ് പലപ്പോഴും കോണ്‍ഗ്രസിനുണ്ടായതും.

    കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+