Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരണമോ എന്ന് അവർ ആലോചിക്കണം; വിഡി സതീശൻ

തിരുവനന്തപുരം; കെഎം മാണിയോട് ആദരവുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരണമോയെന്ന കാര്യം അവർ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് സതീശന്റെ പ്രതികരണം.

മാണിയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെങ്കിൽ കേരള കോൺഗ്രസ് ഇനിയെങ്കിലും രാഷ്ട്രീയ തിരുമാനമെടുക്കണം. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രം ഉണ്ടെന്ന് പറഞ്ഞവരാണ് കേരളത്തിലെ സിപിഎമ്മുകാർ. എന്നാൽ അതേ മാണിയുടെ മകനേയും പാർട്ടിയേയും ചുവപ്പ് പരവതാനി വിരിച്ച് അവർ മുന്നണിയിൽ എടുത്തു.

 paravur-vdsatheesan-

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

Recommended Video

cmsvideo
    കേരളം; ആത്മാഭിമാനം ഉണ്ടെങ്കില്‍ ജോസ് കെ. മാണി എല്‍.ഡി.എഫ്. വിടണം: പി.സി. ജോര്‍ജ്

    സാധാരണ രീതിയിൽ സിപിഎമ്മിനൊപ്പം നിൽക്കുമ്പോൾ പുണ്യവാളൻമാരാവുകയും പുറത്തുവരുമ്പോൾ അഴിമതിക്കാരാക്കുന്നതുമാണ് പതിവ് രീതി. എന്നാൽ ഇപ്പോൾ കൂടെ നിർത്തി കെഎം മാണിയെ അപമാനിക്കുകയാണ് സിപിഎം എന്നും അദ്ദേഹം പറഞ്‍ു. അതേസമയം എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച് ജോസ് കെ മാണിയും കേരള കോൺഗ്രസും വന്നാൽ യുഡിഎഫിൽ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിൽ അത് അപ്പോൾ ആലോചിക്കാമെന്നായിരുന്നു സതീശന്റെ മറുപടി. യുഡിഎഫിലേക്ക് കൂടുതൽ കക്ഷികൾ വരുമെന്നും സതീശൻ പറഞ്ഞു.

    കെഎം മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം എംഎല്‍എമാര്‍ തടസ്സപ്പെടുത്തിയതെന്നുമായിരുന്നു നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കവേ സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.

    ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+