കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും ചോർച്ച ഭീഷണിയിൽ കോൺഗ്രസ്, തൃശൂരിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ബിജെപിയിൽ ചേർന്നു!

Google Oneindia Malayalam News

ഇരിങ്ങാലക്കുട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി നേരിട്ടതോടെ രാജ്യമെമ്പാടും പാര്‍ട്ടിയില്‍ നിന്ന് വന്‍ കൊഴിഞ്ഞ് പോക്കിനെയാണ് സമീപകാലത്തായി കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും അടക്കം നിരവധി പേരാണ് കോണ്‍ഗ്രസ് വിട്ട് രാജ്യ ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയെ തിരഞ്ഞെടുക്കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെക്കുക കൂടി ചെയ്തതോടെ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസക്കുറവ് ഏറി വരികയാണ്.

സച്ചിൻ പൈലറ്റിനും സിന്ധ്യയ്ക്കും എതിരാളി, മുംബൈയിൽ നിന്ന് മിലിന്ദ് ദിയോറ, രാജി വെച്ച് ദില്ലിക്ക്!സച്ചിൻ പൈലറ്റിനും സിന്ധ്യയ്ക്കും എതിരാളി, മുംബൈയിൽ നിന്ന് മിലിന്ദ് ദിയോറ, രാജി വെച്ച് ദില്ലിക്ക്!

കേരളത്തില്‍ കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചുവെങ്കിലും പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടാകുന്നുവെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നു. ഏറ്റവും ഒടുവിലായി തൃശൂരിലെ കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡണ്ടാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

congress

കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ടായ ഷിയാസ് പാളയംകോടാണ് രാജിവെച്ച് ബിജെപി പാളയത്തില്‍ എത്തിയത്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ ബ്ലോക്ക് സെക്രട്ടറി, സേവാദള്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും ഷിയാസ് പാളയംകോട് പ്രവര്‍ത്തിച്ചിരുന്നു. ഷിയാസിനെ ബിജെപി മുനിസിപ്പല്‍ പ്രസിഡണ്ട് ഷാജൂട്ടന്‍ അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ് അഴിമതിക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് ഷിയാസ് ആരോപിച്ചു.

അബ്ദുളളക്കുട്ടിക്ക് തുടക്കത്തിലേ തടയിട്ട് ബിജെപി, മഞ്ചേശ്വരത്ത് മത്സരിക്കാൻ അബ്ദുളളക്കുട്ടി വേണ്ടഅബ്ദുളളക്കുട്ടിക്ക് തുടക്കത്തിലേ തടയിട്ട് ബിജെപി, മഞ്ചേശ്വരത്ത് മത്സരിക്കാൻ അബ്ദുളളക്കുട്ടി വേണ്ട

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ബിജെപിയുടെ അംഗത്വ ക്യാംപെയ്‌ന് തുടക്കം കുറിച്ചത്. 30 ലക്ഷം അംഗങ്ങളെ ആണ് കേരളത്തില്‍ ബിജെപി ലക്ഷ്യമിടുന്നത്. നിരവധി പ്രമുഖര്‍ അംഗത്വ ക്യാംപെയ്‌നിടെ ബിജെപിയില്‍ ചേരുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. ടോം വടക്കനും എപി അബ്ദുളളക്കുട്ടിയും അടക്കമുളള പ്രമുഖര്‍ അടുത്തിടെ ബിജെപി പാളയത്തില്‍ എത്തിയ നേതാക്കളാണ്. തൃശൂര്‍ ബിജെപി അതിവേഗം വളരുന്ന ജില്ലകളിലൊന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയിലൂടെ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

English summary
Congress leader in Thrissur, Shiyas Palayamkode left party and joined BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X