Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: കോണ്‍ഗ്രസിനെ കേഡര്‍പാര്‍ട്ടിയാക്കണമെന്ന് നിര്‍ദേശം. തിരിഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ സിപിഎമ്മിനെയും ആര്‍എസ്എസിനെയും പോലെ കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസസും മാറണമെന്ന് പ്രവര്‍ത്തന നയരേഖ തയ്യാറാക്കാന്‍ നിയോഗിച്ച കമ്മറ്റിയില്‍ ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു.

ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകരെ സംഘടനാപരമായി സജ്ജരാക്കണം. താഴേക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ഉണ്ടാകണം. അവര്‍ക്ക് പാര്‍ട്ടി സംരക്ഷണം ഉറപ്പ് വരുത്തുകയും വേണമെന്ന് നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

Congress

പോഷക സംഘടനയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമല്ലെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളിലെ തിരഞ്ഞെടുപ്പ് രീതി പൊളിച്ചെഴുതണമെന്നാണ് നിര്‍ദേശം. ജനങ്ങളുമായി ബന്ധമുള്ള, സംഘടനാപാടവമുള്ള നേതൃത്വത്തെ താഴെത്തട്ടില്‍ വാര്‍ത്തെടുക്കണമെന്നും ഇതിന് കൃത്യമായ ഒരു കര്‍മ്മ പരിപാടി തയ്യാറാക്കണമെന്നുമാണ് നയരേഖ കമ്മറ്റി ലക്ഷ്യമിടുന്നത്.

മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം നയരേഖയ്ക്ക് അന്തിമ രൂപം നല്‍കും. ആദ്യ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം ആരായും. 28 ന് നയരേഖ സമിതി വീണ്ടും യോഗം ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+