കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കാൻ കോൺഗ്രസ്;ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് 3 വനിതകൾ?മഹിളാ കോൺഗ്രസ് അധ്യക്ഷയാകുക ഈ നേതാവ്?

Google Oneindia Malayalam News

തിരുവനന്തപുരം; പുതിയ കെപിസിസി അധ്യക്ഷനായി നിമയമിതനായ കെ സുധാകരൻ ബുധനാഴ്ചയാണ് ഔദ്യോഗികമായി ചുമതലയേൽക്കുന്നത്. എഐസിസി പ്രതിനിധികളുടെയും സംസ്ഥാനത്തെ പ്രധാന നേതാക്കളുടേയും സാന്നിധ്യത്തിലായിരിക്കും ചടങ്ങ്. വർക്കിങ് പ്രസിഡന്റുമാരായ പിടി തോമസ്, ടി സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും നാളെയാണ് ചുമതലയേൽക്കുന്നത്.

ഷാഫി പറമ്പിൽ പാലക്കാട് ഡിസിസി അധ്യക്ഷനാകും? 'കാലുവാരിയ' ഷാഫിക്കും സിദ്ധിഖിനും പണികൊടുക്കാൻ എ ഗ്രൂപ്പ്?ഷാഫി പറമ്പിൽ പാലക്കാട് ഡിസിസി അധ്യക്ഷനാകും? 'കാലുവാരിയ' ഷാഫിക്കും സിദ്ധിഖിനും പണികൊടുക്കാൻ എ ഗ്രൂപ്പ്?

സുധാകരൻ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നതിന് പിന്നാലെ തന്നെ കോൺഗ്രസ് പുനസംഘടന ഉണ്ടായേക്കും. ഇനി പുതിയ ഡിസിസി അധ്യക്ഷൻമാരെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് നേതൃത്വം.

കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ

സുപ്രധാന തിരുമാനം

സുപ്രധാന തിരുമാനം

പാർട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് തനിക്ക് മുന്നിലുള്ള പ്രധാന ദൗത്യം എന്ന് കെ സുധാകരൻ വ്യക്തമാക്കി കഴിഞ്ഞു. താഴെ തട്ടിൽ ഉൾപ്പെടെ സംഘടന സംവിധാനം തകർന്നിരിക്കുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചാൽ മാത്രമേ ഇനി പാർട്ടിക്ക് മുന്നോട്ട് പോകാനാകുവെന്നും സുധാകരൻ പറയുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിൽ പല സുപ്രധാന തിരുമാനങ്ങളും പുതിയ അധ്യക്ഷൻ കൈക്കൊണ്ടേക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.

പുന;സംഘടന

പുന;സംഘടന

ഡിസിസി തലത്തിലെ പുന:സംഘടനായാകും കോൺഗ്രസിലെ അടുത്ത പ്രധാന അജണ്ട. ഗ്രൂപ്പുകൾക്ക് കടുംവെട്ട് നൽകുമെന്ന സൂചന സുധാകരൻ നൽകി കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഡിസിസി അധ്യക്ഷ പദവി പങ്കിട്ടിരിക്കുന്നത്.സംസ്ഥാനത്തെ 9 ഡിസിസികൾ ഐ ഗ്രൂപ്പിനും അഞ്ച് ഡിസിസികൾ എ ഗ്രൂപ്പിനുമാണ്.ഇതേ അടിസ്ഥാനത്തിൽ തന്നെ ചുമതലകൾ പങ്കിടാനുള്ള നീക്കങ്ങൾ അണിയറിയിൽ ഗ്രൂപ്പ് നേതാക്കൾ നടത്തുന്നുണ്ട്.

പ്രവർത്തന മികവ്

പ്രവർത്തന മികവ്

എന്നാൽ ഗ്രൂപ്പുകളല്ല പ്രവർത്തന മികവാണ് മാനദണ്ഡം എന്നാണ് എഐസിസിയും കെപിസിസി അധ്യക്ഷനും വ്യക്തമാക്കുന്നത്. അധ്യക്ഷൻമാരെ കണ്ടെത്താൻ അഞ്ചംഗ പ്രത്യേക സമിതിയേയും എഐസിസി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ സിപിഎം നേതാക്കളോട് കിടപിടക്കാൻ കഴിയുന്നവരാണ് ഉണ്ടാകേണ്ടതെന്നാണ് കെ സുധാകരൻ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.

ഒരാൾക്ക് ഒരു പദവി

ഒരാൾക്ക് ഒരു പദവി

ജില്ലാ തലത്തിൽ അറിയപ്പെടുന്ന, മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കുകയും കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുകയും ചെയ്യുന്ന നേതാക്കൾക്കാകും പരിഗണന. ജനപ്രതിനിധികളേയും ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. നേരത്തേ ഒരാൾ ഒരു പദവി മാത്രം വഹിക്കുന്നതായിരുന്നു സംസ്ഥാന കോൺഗ്രസിലെ രീതി.

പുതിയ നിയമനങ്ങൾ

പുതിയ നിയമനങ്ങൾ

ജനപ്രതിനിധികൾ സംഘടന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതില്ലെന്നും മറ്റ് നേതാക്കൾക്കും പ്രവർത്തിക്കാൻ അവസരം നൽകണം എന്ന നിലയിലായിരുന്നു തിരുമാനം. എന്നാൽ ഈ നിർദ്ദേശങ്ങൾ അട്ടിമറിച്ച് കൊണ്ടാണ് കെപിസിസി അധ്യക്ഷനേയും വർക്കിംഗ് പ്രസിഡന്റുമാേയും നിയോഗിച്ചിരിക്കുന്നത്. ഇതോടെ എംപിമാരും എംഎൽഎമാരും അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് കണകാക്കപ്പെടുന്നത്.

 വനിതകളും

വനിതകളും


മാത്രമല്ല ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളും എത്തിയേക്കുമെന്നാണ് വിവരം. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിൽ സ്ത്രീകൾ തഴയപ്പെട്ടെന്ന തഴയപ്പെട്ടെന്ന വിമർശനം ശക്തമായിരുന്നു. അടിമുടി പൊളിച്ചെഴുത്തെന്ന ലക്ഷ്യത്തിൽ സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം നൽകണമെന്നാണ് നിലവിലെ ചർച്ചകൾ.

കൊല്ലത്ത്

കൊല്ലത്ത്

ഇടതുപക്ഷത്തിന് പോലും വനിതാ ജില്ലാ സെക്രട്ടറി ഇല്ലെന്നിരിക്കെ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നത് സമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് നേതാക്കൾ കണക്ക് കൂട്ടുന്നത്.
മൂന്ന് വനിതകൾ ഇക്കുറി ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കൊല്ലം ജില്ലയിൽ മാത്രമാണ് കോൺഗ്രസിനെ വനിത നയിക്കുന്നത്. ബിന്ദു കൃഷ്ണയാണ് ഇവിടെ പാർട്ടി അധ്യക്ഷ.

തുടരട്ടെയെന്ന്

തുടരട്ടെയെന്ന്

ബിന്ദുവിന്റെ കീഴിൽ ഇത്തവണ കൊല്ലം ജില്ലയിൽ മികച്ച പ്രവർത്തനമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ച വെച്ചത്. ജില്ലയിൽ 2016ൽ ഇടത് ആധിപത്യമായിരുന്നു തിരഞ്ഞെടുപ്പിൽ ഉണ്ടായത്. ഇത്തവണ രണ്ട് സീറ്റുകൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാനും പല സീറ്റുകളിലും ശക്തമായ മത്സരം കാഴ്ചവെയ്ക്കാനും കോൺഗ്രസിന് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ബിന്ദു കൃഷ്ണ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരട്ടേയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

 രണ്ട് വനിതകൾക്ക് കൂടി

രണ്ട് വനിതകൾക്ക് കൂടി

ഇതോടൊപ്പം രണ്ട് വനിതകളെ കൂടി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചേക്കുമെന്നാണ് വിവരം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് വനിതകളെ പരിഗണിച്ചേക്കുക. ഇത് സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്. അതേസമയം മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതി വിജയകുമാറിന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. പിന്നാലെ ഇവർ എൻസിപിയിൽ ചേർന്നിരുന്നു. ഇതോടെയാണ് പുതിയ അധ്യക്ഷയെ പരിഗണിക്കുന്നത്. ദീപ്തി മേരി വർഗീസിനേയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ഹോട്ട് ലുക്കില്‍ നന്ദിനി റായി-പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
Congress may appoint women leaders as DCC president, 3 may get chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X