കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ കെകെ രമയെ ഇറക്കാന്‍ കോണ്‍ഗ്രസ്, സിപിഎമ്മിനെതിരെ മലബാര്‍ മോഡല്‍, ഭരണം പിടിക്കണം!!

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് സജ്ജമാകുന്നു. ദേശീയ നേതൃത്വത്തിന് കേരളത്തിലെ ധാരണ എന്താണെന്ന കാര്യം അറിയിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. സിപിഎമ്മിനെതിരെ കൊലപാതക രാഷ്ട്രീയം വ്യാപക പ്രചാരണായുധമാക്കാനാണ് നീക്കം. കെകെ രമയെ വടകരയില്‍ നിന്ന് മത്സരിപ്പിക്കാനുള്ള തന്ത്രമാണ് സജ്ജമായിരിക്കുന്നത്. ആര്‍എംപിക്ക് ഈ സീറ്റ് നല്‍കുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. ഭരണത്തില്‍ തിരിച്ചെത്തുന്നത് ഉറപ്പിക്കണമെന്നാണ് കെപിസിസിയുടെ തീരുമാനം.

സീറ്റ് ചര്‍ച്ചകള്‍

സീറ്റ് ചര്‍ച്ചകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് തീരുമാനം. ഇതിന് പിന്നാലെ തന്നെ അനൗദ്യോഗിക സീറ്റ് ചര്‍ച്ചയും തുടങ്ങി. ഇതിലാണ് കെകെ രമയുടെ പേര് ശക്തമായി ഉയര്‍ന്ന് വന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പുകളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ച സജീവമാണ്.

വടകര സീറ്റില്‍....

വടകര സീറ്റില്‍....

വടകര നിയമസഭാ സീറ്റില്‍ ആര്‍എംപിയെ മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കം. കെകെ രമയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മന്‍ചാണ്ടിയുടെയും ശക്തമായ പിന്തുണയുണ്ട്. കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ തന്നെയാണ് ആര്‍എംപിക്ക് വടകര സീറ്റ് നല്‍കണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ആര്‍എംപിക്ക് നല്ല വിജയസാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

സഹായിച്ചതിന് പ്രത്യുപകാരം

സഹായിച്ചതിന് പ്രത്യുപകാരം

കെ മുരളീധരനെ വിജയിപ്പിക്കുന്നതില്‍ ആര്‍എംപിക്കും നല്ല പങ്കുണ്ടായിരുന്നു. അതുകൊണ്ട് ഈ സീറ്റില്‍ കെകെ രമ തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്‍പര്യം. അതേസമയം സംസ്ഥാന സെക്രട്ടറി എന്‍ വേണു മത്സരിക്കട്ടെയെന്നാണ് ആര്‍എംപി താല്‍പര്യപ്പെടുന്നത്. വടകരയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം മുന്നണികള്‍ തമ്മില്‍ ഉണ്ടാകുമെന്നിരിക്കെ കെകെ രമ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

മലബാര്‍ മോഡല്‍

മലബാര്‍ മോഡല്‍

രമ വരുന്നതിലൂടെ മലബാര്‍ ഒന്നടങ്കം വന്‍ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സിപിഎമ്മിന്റെ കോട്ടയാണ് പലതും. അക്രമ രാഷ്ട്രീയത്തിനെതിരെ മലബാറിലെ മണ്ഡലങ്ങളില്‍ സിപിഎമ്മിനെതിരെ പ്രചാരണം നടത്താമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വടകരയില്‍ മാത്രമല്ല കോഴിക്കോടും, കണ്ണൂരും ഇത് ഗുണം ചെയ്‌തേക്കും. വടകര എംപിയായ കെ മുരളീധരനും മുല്ലപ്പള്ളിയെ പോലെ രമയെ മത്സരിപ്പിക്കുന്നതിനോട് എതിര്‍പ്പില്ല. ജയരാജനെ തോല്‍പ്പിക്കാന്‍ ആര്‍എംപി ശക്തമായി തന്നെ വടകരയില്‍ പ്രവര്‍ത്തിച്ചിരുന്നു.

സിപിഎമ്മിന്റെ ഉറച്ച് മണ്ഡലം

സിപിഎമ്മിന്റെ ഉറച്ച് മണ്ഡലം

വടകര സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണ്. ലോക്‌സഭാ സീറ്റ് 2009 മുതലാണ് യുഡിഎഫ് വിജയിക്കാന്‍ തുടങ്ങിയത്. നിയമസഭാ സീറ്റ് പിടിക്കാന്‍ ഇതുവരെ യുഡിഎഫിന് സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമായിരുന്നു ആര്‍എംപിയുമായുള്ള സഖ്യം നടക്കാതെ പോയത്. 2016ല്‍ രമ മത്സരിച്ചപ്പോള്‍ 20504 വോട്ടാണ് നേടിയത്. കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടെങ്കില്‍ വിജയം ഉറപ്പാണ്. 2011ല്‍ വേണു സ്വതന്ത്രനായി നിന്ന് പതിനായിരത്തില്‍ അധികം വോട്ട് നേടിയിരുന്നു.

ഉടന്‍ പട്ടിക കൈമാറും

ഉടന്‍ പട്ടിക കൈമാറും

കോണ്‍ഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ധാരണ ഉടന്‍ തന്നെ രാഹുല്‍ ഗാന്ധിയുമായി ഉണ്ടാക്കും. കേരളത്തില്‍ നിന്ന് മത്സരിച്ചത് കൊണ്ട് രാഹുലിന് പ്രത്യേക താല്‍പര്യം സംസ്ഥാനത്തുണ്ട്. മലബാര്‍ മേഖലയില്‍ എന്ത് നടക്കുന്നുവെന്ന് അറിയാനും അദ്ദേഹത്തിന് താല്‍പര്യമുണ്ട്. അതേസമയം യുഡിഎഫ് ലേബലില്‍ മത്സരിച്ചാല്‍ വ്യക്തിപരമായും ആശയപരമായും ആക്രമണം നേരിടേണ്ടി വരുമെന്ന് ആര്‍എംപിയിലെ ഒരു വിഭാഗം കരുതുന്നുണ്ട്. ബിജെപിയെയും സിപിഎമ്മിനെയും എതിര്‍ക്കാന്‍ ബദലായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

ഒരുമാസത്തിനുള്ളില്‍....

ഒരുമാസത്തിനുള്ളില്‍....

തദ്ദേശ തിരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് കോണ്‍ഗ്രസ് ഒരുങ്ങിയിരിക്കുകയാണ്. ആര്‍എംപിയുമായുള്ള ചര്‍ച്ചകള്‍ക്ക് സെപ്റ്റംബറില്‍ തുടക്കം കുറിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതുവരെ ഔദ്യോഗിക ചര്‍ച്ച നടന്നിട്ടില്ലെന്നും, സമയമാവുമ്പോള്‍ എല്ലാ തീരുമാനിക്കുമെന്ന് കെകെ രമ പറഞ്ഞു. അതേസമയം ഇത്തവണ സഖ്യം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി സഖ്യമില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി രമയ്ക്ക് വോട്ടുമറിക്കാനുള്ള സാധ്യതയുമുണ്ട്.

English summary
congress may have alliance with rmp, kk rama considering to contest from vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X