കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയും മുല്ലപ്പള്ളിയും സേഫ്? രക്ഷകനായി ഉമ്മന്‍ ചാണ്ടി, ഉറപ്പുമായി ഗ്രൂപ്പുകള്‍

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ കംപ്ലീറ്റ് മാറ്റത്തിനിറങ്ങിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അത് നടത്തിയെടുക്കാനാവില്ല. എല്ലാ നേതാക്കളും ഒന്നിച്ച് മാറ്റം വേണ്ടെന്ന തീരുമാനത്തിലാണ്. എന്നാല്‍ ചെറു നേതാക്കള്‍ക്ക് വലിയ പണി തന്നെ വരും. ജില്ലാ തലങ്ങളിലൊന്നും ഗ്രൂപ്പുകളുടെ സ്വന്തക്കാര്‍ ഉണ്ടാവില്ല. ഏറെ പ്രതീക്ഷ വെച്ച രമേശ് ചെന്നിത്തലയുടെ മാറ്റം ഉടനൊന്നും ഉണ്ടാവില്ല. അദ്ദേഹം മാറരുതെന്ന നിലപാടിലേക്ക് ഗ്രൂപ്പ് നേതാക്കന്‍മാര്‍ തന്നെ വന്നത് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിരിക്കുകയാണ്.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

ഫോര്‍മുല ഇങ്ങനെ

ഫോര്‍മുല ഇങ്ങനെ

താക്കോല്‍ സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകാതെയുള്ള അഴിച്ചുപണിയാണ് കോണ്‍ഗ്രസിന്റെ ഫോര്‍മുല. ഇന്ന് നടക്കുന്ന നേതൃയോഗത്തില്‍ ഇതിനുള്ള തീരുമാനം ഉണ്ടാവും. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഇതോടെ സേഫായി. ഇവര്‍ മാറണമെന്നാണ് ഹൈക്കമാന്‍ഡിന്റെ താല്‍പര്യം. പക്ഷേ എ, ഐ ഗ്രൂപ്പുകള്‍ ഇത് അംഗീകരിച്ചിട്ടില്ല. ഇത് അംഗീകരിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ളവരുടെ സ്ഥാനങ്ങളെ ബാധിക്കും. എ ഗ്രൂപ്പിന് വലിയ സ്വാധീനവും നഷ്ടമാകും.

എ ഗ്രൂപ്പ് കൂടെ നിര്‍ത്തി

എ ഗ്രൂപ്പ് കൂടെ നിര്‍ത്തി

രമേശ് ചെന്നിത്തലയെ എ ഗ്രൂപ്പും പിന്തുണച്ചിരിക്കുകയാണ്. എംഎല്‍എമാരുമായി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. രണ്ട് പേര്‍ മാത്രമാണ് മാറ്റം ആവശ്യപ്പെട്ടത്. സതീശനെയും കെ സുധാകരനെയും അനുകൂലിക്കുന്നവര്‍ക്ക് ചെന്നിത്തലയോട് എതിര്‍പ്പുണ്ട്. 21 കോണ്‍ഗ്രസ് എംഎല്‍എമാരുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈത്തിലിംഗവും കാര്യങ്ങള്‍ ചോദിച്ചറിയും. ഇവര്‍ക്കിടയില്‍ ചെന്നിത്തല മാറേണ്ടെന്ന നിലപാടാണ് ഉള്ളത്.

ഗെയിം മാറ്റി ചെന്നിത്തല

ഗെയിം മാറ്റി ചെന്നിത്തല

താന്‍ ദേശീയ തലത്തിലേക്ക് പോകുമെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് രമേശ് ചെന്നിത്തല ഗെയിം മാറ്റിയത്. പരമാവധി ആളുകളുടെ പിന്തുണ നേടാനായിരുന്നു ശ്രമം. 21 എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. ഇതാണ് നേരിട്ട് ചെന്നിത്തല ഇറങ്ങി എ ഗ്രൂപ്പിനെയും സമീപിച്ചത്. സ്വന്തം ഗ്രൂപ്പില്‍ നിന്നുള്ള വിഡി സതീശന്‍ നേതൃത്വത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് ചെന്നിത്തലയെ ശരിക്കും പ്രതിസന്ധിയിലാക്കിയിരുന്നു. ഇവിടെ ഉമ്മന്‍ ചാണ്ടി ശരിക്കും ചെന്നിത്തലയുടെ രക്ഷകനായത്.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമ്പോള്‍ പിടി തോമസ് ഉപനേതാവായി വരും. അദ്ദേഹത്തിന്റെ പേര് പരിഗണനയിലുണ്ട്. തോമസ് കൂടുതല്‍ തിളങ്ങിയാല്‍ അത് ചെന്നിത്തലയുടെ ഭാവിയെ ബാധിച്ചേക്കാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവായി കാണാന്‍ എ ഗ്രൂപ്പിന് തന്നെ സാധിക്കുന്നില്ല. അതും രമേശിന് ഗുണകരമായി വന്നിട്ടുണ്ട്. വിഡി സതീശന്‍ നല്ല റോള്‍ തന്നെ ഇനിയുള്ള അഞ്ച് വര്‍ഷം കോണ്‍ഗ്രസിലുണ്ടാവും.

ഡിസിസികള്‍ തെറിക്കും

ഡിസിസികള്‍ തെറിക്കും

നിയമസഭാ കക്ഷി യോഗത്തില്‍ യുവ എംഎല്‍എമാരുടെ അഭിപ്രായങ്ങളും നിര്‍ണായകമാകും. ഒന്നാം നിര നേതാക്കളെ നിലനിര്‍ത്തി കൊണ്ട് ഡിസിസി തലം മുതല്‍ താഴെ തട്ടില്‍ ഉള്ളവരെ വരെ മാറ്റി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന രീതിക്കാണ് സാധ്യതയുള്ളത്. സംഘടനാ അടിത്തറ ഇല്ലാത്തതാണ് തോല്‍വിക്ക് കാരണമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡിസിസികള്‍ കടുത്ത നിരാശയിലായാല്‍ നേതൃത്വത്തിനെതിരെ പ്രതിഷേധത്തിന് ഇറങ്ങുമോ എന്ന ഭയം ശക്തമാണ്. തോല്‍വിക്ക് കാരണം ചെന്നിത്തലയും മുല്ലപ്പള്ളിയുമാണെന്ന് അടിത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് വരെ അഭിപ്രായമുണ്ട്.

ഉറപ്പുകള്‍ ഇങ്ങനെ

ഉറപ്പുകള്‍ ഇങ്ങനെ

അഴിച്ചുപണി വേണമെന്ന നിലപാടിലാണ് ഇപ്പോഴും ഹൈക്കമാന്‍ഡ് ഉള്ളത്. എന്നാല്‍ സ്ഥാനത്ത് നിന്ന് നീക്കരുതെന്നും, വരുന്ന അഞ്ച് വര്‍ഷത്തിനകം പാര്‍ട്ടിയെ ശക്തിപ്പെടുത്തി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നടപടിയെടുത്താല്‍, ഇരു ഗ്രൂപ്പുകളുടെയും താല്‍പര്യം പരിഗണിക്കേണ്ട സാഹചര്യം വരും. തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവരില്‍ ഒരാളെ മാത്രം മാറ്റി ബാക്കിയുള്ളവരെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് വലിയ പൊല്ലാപ്പായി മാറുമെന്നാണ് സൂചന.

ആ ഫോര്‍മുല പൊളിഞ്ഞു

ആ ഫോര്‍മുല പൊളിഞ്ഞു

വിഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഗ്രൂപ്പുകള്‍ ഒന്നിച്ചപ്പോള്‍ സതീശന്‍ ഔട്ടായി. തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതാവാകേണ്ടെന്ന് എ ഗ്രൂപ്പും തീരുമാനിച്ചു. ഇരുഗ്രൂപ്പുകളും തമ്മില്‍ കെപിസിസി അധ്യക്ഷ പദവിയും പ്രതിപക്ഷ നേതൃപദവിയും തമ്മില്‍ വെച്ചുമാറാനായിരുന്നു ഫോര്‍മുല. എന്നാല്‍ ഇത് പൊളിഞ്ഞു. കേരളത്തിലെ കാര്യം സേഫ് ആണെങ്കിലും സോണിയാ ഗാന്ധിയുടെ തീരുമാനമാണ് അന്തിമം. ചെന്നിത്തലയ്ക്ക് ഇപ്പോഴും പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam

English summary
congress may not change ramesh chennithala from top leadership, but dcc will be changed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X