കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; യുപിയില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസിന്‍റെ പദ്ധതി

Google Oneindia Malayalam News

ലക്നൗ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയേറ്റ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് ഉത്തര്‍പ്രദേശിന്‍റെ സ്ഥാനം. ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ശക്തിദുര്‍ഗമായ യുപിയില്‍ ഇത്തവണ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ മാത്രമാണ്. കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് യുപിയില്‍ നിന്ന് ഒരാള്‍ മാത്രം പാര്‍ലമെന്‍റില്‍ എത്തുന്നത്.

<strong>'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്</strong>'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

2014 ല്‍ രണ്ട് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവ​ണ വലിയ തിരിച്ചുവരവായിരുന്നു യുപിയില്‍ സ്വപ്നം കണ്ടത്. അതിനാണ് കിഴക്കന്‍ യുപിയുടെ ചുമതല നല്‍കി പ്രിയങ്ക ഗാന്ധിയെ എഐസിസി സെക്രട്ടറിയായി നിയമിച്ചതും. എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാവന്‍ കഴിഞ്ഞില്ലെങ്കിലും വലിയ പ്രതീക്ഷയായിരുന്നു കോണ്‍ഗ്രസിന്. എന്നാല്‍ ആ പ്രതീക്ഷകളെയെല്ലാം തകര്‍ത്താണ് ബിജെപി വിജയിച്ചു കയറിയത്.

80 ല്‍ 61

80 ല്‍ 61

സംസ്ഥാനത്തെ 80 ല്‍ 61 സീറ്റിലായിരുന്നു ബിജെപി വിജയച്ചത്. എസ്പി-ബിഎസ്പി സഖ്യം 15 സീറ്റിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് റായ്ബറേലി മാത്രം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി നഷ്ടപ്പെട്ടതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായത്. അമ്പതിലേറെ മണ്ഡലങ്ങളിലാണ് പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

 മത്സരിക്കേണ്ട

മത്സരിക്കേണ്ട

ഈ സാഹചര്യം നിലനില്‍ക്കേയാണ് 11 നിയോജകമണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന സുപ്രധാന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് കടക്കുന്നത്. യുപിയില്‍ നിന്നുള്ള നേതാക്കളാണ് ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. ദേശീയ നേതൃത്വവും ഈ ആവശ്യത്തെ അംഗീകരിച്ചേക്കും.

പാര്‍ട്ടി ശക്തിപ്പെടുത്തണം

പാര്‍ട്ടി ശക്തിപ്പെടുത്തണം

ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തില്‍ താഴെത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നാണ് ഉത്തര്‍പ്രദേശീലെ ഭൂരിഭാഗം നേതാക്കളുടേയും അഭിപ്രായം. ബൂത്ത്തലം മുതല്‍ പാര്‍ട്ടി കെട്ടിപടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കും

പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കും

പാര്‍ട്ടി ശക്തിപ്പെടുത്തിയിട്ട് മതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ശക്തിയില്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് നിരന്തരം പരാജയപ്പെടുന്നത് പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കും. ഉള്ളപ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിനായിരിക്കും ഇത് ഇടയാക്കുക. അതിനാല്‍ അദ്യം പാര്‍ട്ടിയുടെ ശക്തി തിരിച്ചുപിടിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്

ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്

കോണ്‍ഗ്രസിന് വലിയ സ്വാധീനമില്ലാത്ത മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് സമയം കളയുന്നതിനേക്കാള്‍ ഉപരിയായി 2022 ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി തയ്യാറെടെപ്പുകള്‍ നടത്തി ശക്തമായി തിരിച്ചുവരണം.

പകരക്കാരനെ കണ്ടെത്തണം

പകരക്കാരനെ കണ്ടെത്തണം

സമൂലമായ മാറ്റം വേണം. ഓരോ ബൂത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കണം. നഷ്ടപ്പെട്ടുപോയ പരമ്പരാഗത വോട്ടുകള്‍ തിരിച്ചുപിടിക്കണം. നേതൃത്തില്‍ ഉടന്‍ തന്നെ പുനഃസംഘടന വേണം. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ രാജിവെച്ച രാജ് ബബ്ബറിന് ഉടന്‍ പകരക്കാരനെ കണ്ടെത്താനും യുപി ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടും

ബിജെപിയെ കണ്ടു പഠിക്കണം

ബിജെപിയെ കണ്ടു പഠിക്കണം

പ്രവര്‍ത്തകരെ സജ്ജരാക്കുന്നതില്‍ ബിജെപിയെ കണ്ടു പഠിക്കണമെന്നും അതിലും മികച്ച രീതിയില്‍ അടിത്തട്ടില്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിനായി സജ്ജരാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് ദേശീയ വാര്‍ത്തക ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രൂപീകരിച്ച എസ്പി-ബിഎസ്പി കക്ഷികളുടെ മഹാസഖ്യം ഉപതിരഞ്ഞെടുപ്പിലും തുടരും. 2022 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനാണ് എസ്പി നേതാവ് അഖിലേഷ് യാദവിന്‍റെയും ബിഎസ്പി നേതാവ് മായവതിയുടേയും തീരുമാനം.

സുപ്രധാനം

സുപ്രധാനം

എസ്പിയുമായുള്ള സഖ്യം തുടരുമെന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മായാവതി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലവും മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവര്‍ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക

ബിജെപിയെ പരാജയപ്പെടുത്തുക

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപീകരിച്ച മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനിയില്ലെങ്കിലും 2014ല്‍ ഒരു സീറ്റുപോലും നേടാന്‍ കഴിയാതിരുന്ന ബിഎസ്പിക്ക് പത്തുസീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. അതേസമയം എസ്പിക്ക് 5 സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ അടക്കം പരാജയപ്പെട്ടത് എസ്പിക്ക് തിരിച്ചടിയായി.

11 സിറ്റിംഗ് എംഎല്‍എമാര്‍

11 സിറ്റിംഗ് എംഎല്‍എമാര്‍

എസ്പിയുടെയും ബിഎസ്പിയുടെയും 11 സിറ്റിംഗ് എംഎല്‍എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഈ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് മത്സരിക്കാനില്ലെന്ന് തീരുമാനമെടുത്താല്‍ അവരുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

English summary
congress may not contest 11 assembly constituency bypolls in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X