കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട് ഏറ്റെടുക്കും!! സ്ഥാനാര്‍ത്ഥിയെ ഉറപ്പിച്ച് കോണ്‍ഗ്രസ്? വെല്ലുവിളിയുമായി ജോസ് കെ മാണി

  • By Aami Madhu
Google Oneindia Malayalam News

ആലപ്പുഴ: കുട്ടനാട് സീറ്റ് സംബന്ധിച്ച് യാതൊരു വിട്ട് വീഴ്ചകള്‍ക്കും കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍ തയ്യാറായിട്ടില്ല. മാത്രമല്ല തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇരുവിഭാഗങ്ങളും രംഗത്തെത്തിയത് യുഡിഎഫിന് കടുത്ത തലവേദനയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടു. എന്നാല്‍ കുട്ടനാട്ടില്‍ അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോസ് കെ മാണി. വിശദാംശങ്ങളിലേക്ക്

 യുഡിഎഫ് നിലപാട്

യുഡിഎഫ് നിലപാട്

കേരള കോണ്‍ഗ്രസിലെ തമ്മിലടി മുതലെടുത്തായിരുന്നു 50 വര്‍ഷത്തിലേറെ യുഡി​എഫിനൊപ്പമുണ്ടായിരുന്ന പാലാ ഉപതിരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ നിലവില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ കുട്ടനാട്ടില്‍ ഈ സ്ഥിതി ആവര്‍ത്തിക്കരുതെന്നാണ് യുഡിഎഫിന്‍റെ നിലപാട്.

 സമവായത്തിലെത്തിയില്ല

സമവായത്തിലെത്തിയില്ല

എന്നാല്‍ പിജെ ജോസഫ് വിഭാഗമോ ജോസ് കെ മാണി വിഭാഗമോ സീറ്റ് സംബന്ധിച്ച് സമവായത്തില്‍ എത്താന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ തവണ കുട്ടനാട് സ്ഥാനാര്‍ത്ഥിയായ ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന നിലപാടിലാണ് പിജെ ജോസഫ്. അതേസമയം സീറ്റ് കേരള കോണ്‍ഗ്രസിന്‍റേതാണെന്നും മറ്റൊരു സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നാണ് ജോസ് കെ മാണി പ്രഖ്യാപിച്ചത്.

 സീറ്റ് ഏറ്റെടുക്കും

സീറ്റ് ഏറ്റെടുക്കും

ഇതോടെയാണ് കുട്ടനാട് സീറ്റിന്‍റെ കാര്യത്തില്‍ 'റിസ്ക് എടുക്കാന്‍ ' ആവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. സീറ്റ് ഏറ്റെടുക്കുമെന്നും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ധാരണയായിട്ടുണ്ട്.

 തിരിച്ച് നല്‍കാം

തിരിച്ച് നല്‍കാം

അതേസമയം കേരള കോണ്‍ഗ്രസിന് കുട്ടനാട് സീറ്റിന് മേലുള്ള അവകാശവാദം നിഷേധിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഉപതിരഞ്ഞെടുപ്പിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ സീറ്റ് തിരിച്ച് നല്‍കുന്നത് പരിഗണിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

 പ്രശ്ന പരിഹാരം

പ്രശ്ന പരിഹാരം

കുട്ടനാട് സീറ്റിന് പകരം മറ്റ് സീറ്റുകള്‍ നല്‍കാനും കോണ്‍ഗ്രസ് ഒരുക്കമാണെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്. മൂവാറ്റുപുഴ മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കി പ്രശ്ന പരിഹാരത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

 സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

ഇത് സംബന്ധിച്ച് ജോസഫ്, ജോസ് വിഭാഗങ്ങളെ ബോധ്യപ്പെടുത്താന്‍ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും യോഗത്തില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് ജോസഫ് വാഴക്കനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് സൂചന.

 പൊതു സ്വതന്ത്രന്‍

പൊതു സ്വതന്ത്രന്‍

ജോസഫ് വാഴക്കന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്താന്‍ പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.അതേസമയം കോണ്‍ഗ്രസ് നീക്കത്തെ പാടെ തള്ളി ജോസ് കെ മാണി രംഗത്തെത്തി.

 തള്ളി ജോസ് കെ മാണി

തള്ളി ജോസ് കെ മാണി

കുട്ടനാട് സീറ്റ് ആര്‍ക്കും വിട്ട് തരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്‍റേത് മാത്രമാണെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു. അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

 പിളര്‍പ്പിലേക്ക്

പിളര്‍പ്പിലേക്ക്

അതേസമയം ജേക്കബ് ഗ്രൂപ്പിലെ പിളര്‍പ്പിനെതിരേയും ജോസ് കെ മാണി രംഗത്തെത്തി. ഒരു പാര്‍ട്ടിയെ നെടുകെ പിളര്‍ത്തിയുള്ള രീതി ശരിയല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. പിജെ ജോസഫ് വിഭാഗവുമായി ലയിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളാണ് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തെ പിളര്‍പ്പിലേക്ക് നയിച്ചത്.

 എന്‍സിപിക്ക്

എന്‍സിപിക്ക്

അതിനിടെ കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണയായി. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനമായത്. നേരത്തേ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

 ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

എന്നാല്‍ സീറ്റ് വിട്ട് തരാനാകില്ലെന്നായിരുന്നു എന്‍സിപി നിലപാട്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന്‍റെ പേരാണ് പാര്‍ട്ടി പരിഗണിക്കുന്നത്. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

English summary
Congress may take over kuttanad seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X