കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന്റേയും എൽഡിഎഫിന്റേയും മോഹം നടത്തില്ല; കോട്ടയം പിടിക്കാനുറച്ച് കോൺഗ്രസ് നീക്കം,ജോസഫിനും തടയിടും

Google Oneindia Malayalam News

കോട്ടയം; ജോസ് കെ മാണിയുടെ വരവോടെ മധ്യകേരളം ചുവക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ചില സീറ്റുകളിൽ അന്തിമ ധാരണകളിൽ എത്തിയിട്ടില്ലേങ്കിലും 10 മുതൽ 12 സീറ്റുകൾവരെയാകും ജോസ് പക്ഷത്തിന് എൽഡിഎഫ് നൽകുക. ഇതിൽ കോട്ടയം ജില്ലയിൽ മാത്രം 6 സീറ്റുകൾ വരെ ജോസിന് വിട്ട് നൽകാനും സിപിഎം തിരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ജോസുമായി ചേർന്ന് കോട്ടയം ജില്ലയിൽ ആധിപത്യം ഉറപ്പിക്കാൻ സിപിഎം മെനയുന്ന തന്ത്രങ്ങൾക്ക് തടയിടാൻ നിർണായക തിരുമാനത്തിനൊരുങ്ങുകയാണ് യുഡിഎഫ്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

കോട്ടയം ജില്ലയിൽ

കോട്ടയം ജില്ലയിൽ

ജോസിന്റെ ഇടതുമുന്നണി പ്രവേശം കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയം ജില്ല കൈപിടിയിലാക്കാൻ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഇരു വിഭാഗങ്ങളും തമ്മിൽ സീറ്റ് ചർച്ചകൾ പുരോഗമിക്കുകയാണ്. എൻസിപിയുടെ സിറ്റിംഗ് സീറ്റായ പാലായും സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയും ജോസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

 6 സീറ്റുകൾ നൽകും

6 സീറ്റുകൾ നൽകും

നിലവിൽ ഇരുപാർട്ടികളും സീറ്റ് വിട്ടു നൽകില്ലെന്ന തിരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിലും കൂടുതൽ ചർച്ചകളിലൂടെ സമവായം കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. പാലായും കാഞ്ഞിരപ്പള്ളിയും സംബന്ധിച്ച തർക്കം അവസാനിച്ചാൽ കടുത്തുരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കോട്ടയം സീറ്റുകളും ജോസ് പക്ഷത്തിന് സിപിഎം നൽകും.

ഇടതുമുന്നണി പ്രതീക്ഷകൾ

ഇടതുമുന്നണി പ്രതീക്ഷകൾ

കഴിഞ്ഞ നിയമസഭ തിര‍ഞ്ഞെടുപ്പിൽ ഇടതു തംഗത്തിനിടയിലും കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി,ചങ്ങനാശ്ശേരി സീറ്റുകൾ മുന്നണിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെജോസ് കെ മാണിയുടെ വരവ് ഈ മണ്ഡലങ്ങളിൽ ഇങ്ങക്കുറി ഗുണം ചെയ്യുമെന്ന് സിപിഎം കരുതുന്നു. എന്നാൽ ജോസിന്റേയും ഇടതുമുന്നണിയുടേയും നീക്കങ്ങൾക്ക് തടയിടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

സീറ്റുകൾ ഏറ്റെടുക്കും

സീറ്റുകൾ ഏറ്റെടുക്കും

ഇക്കുറി ജില്ലയിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കും. ജോസ് കെ മാണി പോയതോടെ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന മുഴുവൻ സീറ്റുകളും തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് പിജെ ജോസഫ് വിഭാഗം. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറല്ല. പ്രത്യേകിച്ച് കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ജോസ് കെ മാണിക്കുള്ള സ്വാധീനം പിജെ ജോസഫിന് ഇല്ലെന്ന് കോൺഗ്രസ് കരുതുന്നു.

ജോസഫിന് കരുത്തില്ലെന്ന്

ജോസഫിന് കരുത്തില്ലെന്ന്

2016 ൽ കേരള കോൺഗ്രസ് കോട്ടയത്ത് ആറ് സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ പൂഞ്ഞാർ ഉൾപ്പെടെയുള്ള സീറ്റുകളിൽ ശക്തമായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ജോസഫ് വിഭാഗത്തിന് സാധിക്കില്ലെന്നും കോൺഗ്രസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സീറ്റുകൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.

കോൺഗ്രസ് തിരുമാനം

കോൺഗ്രസ് തിരുമാനം

ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിലവിൽ കോട്ടയം , പുതുപള്ളി, വൈക്കം സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. പുതുപള്ളിയിൽ ഉമ്മൻചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂരുമാണ് നിലവിൽ കോൺഗ്രസിന്റെ ജില്ലയിൽ നിന്നുള്ള എംഎൽഎമാർ,

പാലായിൽ ജോസ് എത്തും

പാലായിൽ ജോസ് എത്തും

അതേസമയം പൂഞ്ഞാർ സീറ്റിൽ പല ട്വിസ്റ്റുകൾക്കും സാധ്യത ഉണ്ടെന്ന നിഗമനമാണ് ഉയരുന്നത്. എൽഡിഎഫിൽ പാലാ സീറ്റ് സംബന്ധിച്ച് എൻസിപി കടുംപിടിത്തം ഉയർത്തുന്നുണ്ടെങ്കിലും എൻസിപിയെ തള്ളി ജോസിന് തന്നെ മുന്നണി സീറ്റ് നൽകിയേക്കും. ഇതോടെ തിരഞ്ഞെടുപ്പിൽ പാലായിൽ ജോസ് തന്നെ സ്ഥാനാർത്ഥിയാകും.

കോൺഗ്രസ് ഏറ്റെടുക്കുമോ?

കോൺഗ്രസ് ഏറ്റെടുക്കുമോ?

ജോസ് മണ്ഡലത്തിൽ മത്സരിച്ചാൽ അത് യുഡിഎഫിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. ജോസ് എത്തിയാൽ ഏത് വിധേനയും പരാജയപ്പെടുത്തും എന്നാണ് പിജെ ജോസഫ് പ്രഖ്യാപിച്ചത്. ജോസിനെ എതിരെ മത്സരിപ്പിക്കാൻ മികച്ച സ്ഥാനാർത്ഥികൾ തങ്ങൾക്കൊപ്പം ഇല്ലെന്ന നിഗമനം പിജെ ജോസഫിന് ഉണ്ട്. പൂഞ്ഞാർ അതിനാൽ കോൺഗ്രസ് ഏറ്റെടുക്കുമോയെന്ന ചർച്ചകൾ ഉണ്ട്.

കാപ്പൻ യുഡിഎഫിലേക്കോ?

കാപ്പൻ യുഡിഎഫിലേക്കോ?

ജോസിനെ പൂട്ടാൻ ചില അറ്റകൈ നീക്കങ്ങൾക്ക് കോൺഗ്രസ് ശ്രമിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ജോസിന് സീറ്റ് നൽകിയാൽ എൻസിപിയിൽ മാണി സി കാപ്പൻ ഇടയും എന്നത് തീർച്ച. ഇത് എൻസിപിയിൽ പിളർപ്പിന് വഴിവെച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ കാപ്പൻ യുഡിഎഫിലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളി കളയാൻ സാധിക്കില്ല.

പിസി ജോർജ്ജ് എത്തും?

പിസി ജോർജ്ജ് എത്തും?

അതേസമയം കാപ്പൻ എത്തിയില്ലേങ്കിൽ മറ്റൊരു സാധ്യത പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ആണ്. പിസി യുഡിഎഫിലേക്ക് വരാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാൽ എ വിഭാഗത്തിന് ജോർജ്ജിന്റെ വരവിൽ താത്പര്യമില്ല. സമവായം എത്തിയാൽ ജോർജ്ജ് വന്നാൽ പൂ‌ഞ്ഞാർ വിട്ട് നൽകിയേക്കും.

മുസ്ലീം ലീഗിന്

മുസ്ലീം ലീഗിന്

മറിച്ചാണെങ്കിൽ പൂഞ്ഞാർ മുസ്ലീം ലീഗിന് നൽകിയേക്കും. മലബാറിന് പുറത്ത് സീറ്റുകൾ വേണമെന്ന ആവശ്യം ലീഗ് മുന്നോട്ട് വെച്ചിട്ടുണ്ട്. പൂഞ്ഞാറിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.ഈരാറ്റുപേട്ട മുസ്ലൂം ഭൂരിപക്ഷ മേഖലയാണെന്നതിനാലാണ് ഉത്. ലീഗിന്റെ ഈ ആവശ്യത്തോട് കോൺഗ്രസിനും അനുകൂല നിലപാടാണ്.

മറ്റ് സീറ്റുകളിൽ

മറ്റ് സീറ്റുകളിൽ

കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കനാകും മത്സരിക്കുക. കെസി ജോസഫും മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്.അതേസമയം ചങ്ങനാശേരി സീറ്റ് ഏറ്റെടുത്താല്‍ അവിടെ കെസി ജോസഫിനെ മത്സരിപ്പിക്കാൻ സാധ്യത ഉണ്ട്. മണ്ഡലത്തിൽ രമേശ് ചെന്നിത്തല മത്സരിച്ചേക്കുമോയെന്നുള്ള ചർച്ചകളും ഉയരുന്നുണ്ട്.ഏറ്റുമാനൂരിൽ ലതിക സുഭാഷാകും മത്സരിച്ചേക്കുക.

കാശ്മീര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ കൈമാറി, നടപടി ചൊവ്വാഴ്ച രാത്രിയോടെകാശ്മീര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ കൈമാറി, നടപടി ചൊവ്വാഴ്ച രാത്രിയോടെ

5 കോടി ചെലവില്‍ അരുവിക്കുഴി ടൂറിസം പദ്ധതി റെഡി; സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാകും5 കോടി ചെലവില്‍ അരുവിക്കുഴി ടൂറിസം പദ്ധതി റെഡി; സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാകും

കേരളത്തിലെ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഇവയാണ്; ആശങ്ക നിറഞ്ഞ് 628 പ്രദേശങ്ങള്‍കേരളത്തിലെ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഇവയാണ്; ആശങ്ക നിറഞ്ഞ് 628 പ്രദേശങ്ങള്‍

Recommended Video

cmsvideo
Congress Worker Shares Heart Whelming Experience During Rahul Gandhi's Wayanad Visit

English summary
Congress may take over more seats in Kottayam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X