Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷിച്ചത് 50 ലക്ഷം,ചേർത്ത് വെറും 2 ലക്ഷത്തിൽ താഴെ; എങ്ങുമെത്താതെ കോൺഗ്രസിന്റെ അംഗത്വ വിതരണം

തിരുവനന്തപുരം; പ്രതീക്ഷകൾ അസ്ഥാനത്തായി കേരളത്തിൽ കോൺഗ്രസിന്റെ ഡിജിറ്റൽ അംഗത്വ വിതരണം. ഇതുവരെ വെറും രണ്ട് ലക്ഷത്തിൽ താഴെ പേരെ മാത്രമാണ് പാർട്ടിക്ക് ചേർക്കാൻ സാധിച്ചത്. അംഗത്വ വിതരണം പൂർത്തിയാക്കാൻ ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്.

congress3-1648540882

50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു കെ പി സി സി ഡിജിറ്റൽ അംഗത്വ വിതരണം ആരംഭിച്ചത്. എന്നാൽ പ്രതീക്ഷതിന്റെ മൂന്നിലൊന്ന് പോലും പേരെ ചേർക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. നിലവിലെ കണക്ക് പ്രകാരം എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ ചേർത്ത്. ഇവിടെ 25000ത്തിലധികം പേരെ ചേർക്കാനായിട്ടുണ്ട്. കണ്ണൂരിൽ 15,000ത്തോളം പേരെയാണ് ചേർത്തത്. പാലക്കാട് 8,000 കടന്നു, അതേസമയം കാസർഗോഡ് വെറും 7,000ത്തോളം പേരെ മാത്രമാണ് ചേർക്കാൻ സാധിച്ചത്.

അംഗത്വ വിതരണം കുറഞ്ഞതോടെ കൂടുതൽ സമയം നീട്ടി നൽകുമോയെന്ന് എ ഐ സി സിയോട് കെ പി സി സി നേതൃത്വം ആവശ്യപ്പെട്ടേക്കും. എന്നാൽ ദേശീയ തലത്തിലുള്ള കലണ്ടറിന്റെ അടിസ്ഥാനത്തിൽ അംഗത്വ വിതരണം നടത്തുന്നതിനാൽ കേരളത്തിന് മാത്രമാണ് സമയം കൂടുതൽ ആയി അനുവദിച്ചേക്കില്ലെന്നാണ് സൂചന.

പുനഃസംഘടന നടപടികളിൽ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് അംഗത്വ വിതരണം ഇഴയാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന വേണ്ടെന്ന കടുത്ത നിലപാടിൽ ഗ്രൂപ്പ് നേതാക്കൾ ഉറച്ച് നിന്നതോടെ പുനഃസംഘടന പ്രതിസന്ധിയിലായി. മാത്രമല്ല വേണ്ടത്ര ചർച്ച നടന്നില്ലെന്ന് ആരോപിച്ച് എം പിമാർ കൂടി രംഗത്തെത്തിയതോടെ ഹൈക്കമാന്റും വിഷയത്തിൽ ഇടപെട്ടു. ഇതോടെ പുനഃസംഘടന പാതിവഴിയിലായി.

ഈ സാഹചര്യത്തിൽ വെറും രണ്ടാഴ്ച മുൻപ് മാത്രമാണ് ഡിജിറ്റൽ അംഗത്വ വിതരണത്തിൽ നേതൃത്വം ശ്രദ്ധ പതിപ്പിച്ചത്. മാത്രമല്ല ഡിജിറ്റൽ അംഗത്വ വിതരണത്തെ കുറിച്ച് വേണ്ടത്ര പരിശീലനം നൽകാനും സാധിക്കാതിരുന്നത് തിരിച്ചടിയായി. ഇതിനിടയിൽ ബുക്ക് നൽകിയുള്ള അംഗത്വ വിതരണത്തിന് അനുമതി തേടിയിരുന്നു. എന്നാൽ അനുമതി ലഭിക്കാൻ സമയം വൈകിയതും തിരിച്ചടിക്ക് കാരണമായി.

രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായി ഇരുന്നപ്പോൾ 33.85 ലക്ഷം അംഗങ്ങളെയായിരുന്നു ചേർത്തത്. ഗ്രൂപ്പുകളുടെ ഇടപെടലും ഇതിന് സഹായകമായിരുന്നു. നിലവിൽ കേരളം മാത്രമാണ് ഏറ്റവും കുറവ് അംഗങ്ങളെ ചേർത്തിരിക്കുന്ന സംസ്ഥാനം.

Recommended Video

cmsvideo
    ‘Party could be looking at Congress-mukt Bharat’ says Manish Tewari

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+