കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം! അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം

Google Oneindia Malayalam News

കോഴിക്കോട്: കോൺഗ്രസിലെ യുവനേതാക്കളിൽ അണികൾക്കിടയിൽ ഏറ്റവും ജനകീയൻ തൃത്താല എംഎൽഎ വിടി ബൽറാമാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം സജീവമായിട്ടുള്ള നേതാവും വിടി തന്നെ. സിപിഎമ്മിനെ പ്രത്യക്ഷമായി ആക്രമിക്കുന്നതും സൈബർ പോരാളികൾക്ക് ചുട്ടമറുപടി കൊടുക്കുന്നതും കോൺഗ്രസുകാർക്കിടയിൽ വിടിയെ താരമാക്കി. എകെജിയെ അധിക്ഷേപിച്ചതിന്റെ പേരിൽ സിപിഎം വൻ പ്രതിഷേധം ഉയർത്തിയിട്ടും പരാമർശം പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യാതിരുന്നപ്പോഴും വിടി വീരനായകനായി കൊണ്ടാടപ്പെട്ടു.

പാർട്ടിക്കപ്പുറത്തേക്കായിരുന്നു വിടി ബൽറാമിനെ ആരാധകർ ആഘോഷിച്ചത്. വിവാദമായ മെഡിക്കൽ ഓർഡിനൻസിലും സംഭവിച്ചത് അതു തന്നെ. ബിൽ പാസ്സാക്കാൻ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചപ്പോൾ ബൽറാം റിബലായി. സുപ്രീം കോടതി വിധിയിൽ തിരിച്ചടി കിട്ടി ഭരണ-പ്രതിപക്ഷങ്ങൾ നാണം കെട്ടപ്പോൾ വിടി പിന്നെയും താരമായി. ഇതോടെ കോൺഗ്രസിനകത്ത് തന്നെ ബൽറാമിനെതിരെ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്.

നല്ല പിള്ള ചമഞ്ഞ് ബൽറാം

നല്ല പിള്ള ചമഞ്ഞ് ബൽറാം

മെഡിക്കൽ ബില്ലിന്റെ പേരിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിരോധിക്കാനാവാതെ നാണം കെട്ടിരിക്കെയാണ് പാർട്ടിയുടെ എംഎൽഎയായ ബൽറാം മാത്രം മാന്യനായി നല്ലപിള്ള ചമഞ്ഞിരിക്കുന്നത്. ബില്ലിനെ പിന്തുണയ്ക്കാത്തെ ബൽറാമിനെ തള്ളി നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി വിധി എതിരായതോടെ കോൺഗ്രസ് നിലപാട് തെറ്റെന്നും ബൽറാമിന്റെ നിലപാട് ശരിയെന്നുമുള്ള അവസ്ഥയായി. ഇത് പാർട്ടിക്കകത്ത് ബൽറാമിനെതിരെ വൻ വിമർശനം ഉയർന്ന് വരാനുള്ള കളമൊരുക്കിയിരിക്കുകയാണ്. നേരത്തെ എകെജിയെ അധിക്ഷേപിച്ചതിന്റെ പേരിലും ബൽറാമിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടായിരുന്നു. പാർട്ടിക്കും മേലെ വളരാനുള്ള ബൽറാമിന്റെ ശ്രമങ്ങളെ കോൺഗ്രസ് നേതൃത്വം അതൃപ്തിയോടെയാണ് നോക്കിക്കാണുന്നത്.

തിരിച്ചടിച്ച് ശബരീനാഥൻ

തിരിച്ചടിച്ച് ശബരീനാഥൻ

മെഡിക്കൽ ബില്ലിൽ മാന്യനായിരിക്കുന്ന ബൽറാമിനെതിരെ യുവഎംഎൽഎമാരായ കെഎസ് ശബരീനാഥനും റോജി എം ജോണും അടക്കമുള്ളവർ രംഗത്ത് വന്നിരിക്കുകയാണ്. ശബരീനാഥന്റെ ഫേസ്ബുക്കിലെ പ്രതികരണം വായിക്കാം: നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോർക്കുന്ന അവസരങ്ങൾ ചുരുക്കമാണ് . എസിബിടിയെ എസ്ബിഐയിൽ ലയിപ്പിക്കുന്ന അവസരത്തിൽ ഞാൻ അടക്കമുള്ള സാമാജികർ ഒരുമിച്ചുനിന്ന് എസ്ബിടിയുടെ നിലനിൽപ്പിനുവേണ്ടി പോരാടിയത് ഈ അവസരത്തിൽ ഓർക്കുന്നു. കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഓർഡിനൻസ് എന്നൊരു ഉപാധി ഭരണപക്ഷം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തിന് പ്രഹരം ഏല്പിക്കാൻ പറ്റിയ ഒരു അവസരമായിക്കണ്ട് "attack" ചെയ്തു എതിർക്കാൻ പ്രതിപക്ഷത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. കൈയ്യടി വാങ്ങുവാനും ഇതായിരുന്നു എളുപ്പം.

ഈ നിലപാട് ആർക്കും ഭൂഷണമല്ല

ഈ നിലപാട് ആർക്കും ഭൂഷണമല്ല

അതിനുപകരം "വിദ്യാർത്ഥികളുടെ ഭാവി" എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്‌തിപരമായ അഭിപ്രായ വ്യതാസങ്ങൾ പലർക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചത്. ഈ വിഷയത്തിൽ കോടതിയുടെ പ്രഹരം ഏൽക്കേണ്ടി വരും എന്നൊരു സംശയം നിലനിൽക്കെ തന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മൾ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സർക്കാർ നിലപാടിനെതിരായി. ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല്‌ യുഡിഎഫ് പലവട്ടം ചർച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ല. കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 എംഎൽഎമാർ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്.

കയ്യടി വാങ്ങാൻ ഉദ്ദേശമില്ല

കയ്യടി വാങ്ങാൻ ഉദ്ദേശമില്ല

കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഒരു നിലപാട് ഒരുമിച്ചു നമ്മൾ എടുത്തു; ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മൾ അംഗീകരിക്കുന്നു. കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തിൽ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം. PS: യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയാൻ ഞാനില്ല. അതുകൊണ്ട് ട്രോളുകൾക്കു സ്വാഗതം. ഞാൻ ഏതായാലും കൈയ്യടി വാങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ബൽറാമിന്റെ പേരെടുത്ത് പറയാതെയുള്ള ശബരീനാഥൻ എംഎൽഎയുടെ വിമർശനം

വോട്ടെടുപ്പിൽ പങ്കെടുത്തില്ല

വോട്ടെടുപ്പിൽ പങ്കെടുത്തില്ല

ബിൽ നിയമസഭ പാസ്സാക്കിയതിന് പിന്നാലെ ബൽറാമിന്റെ പ്രതികരണം ഇതായിരുന്നു: ഇന്നലെ സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ടുനിന്നത്. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്നമായും പിന്നീട് മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയിൽ വ്യക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തേത്തുടർന്ന് ബഹു. സ്പീക്കർ ക്രമപ്രശ്നം തള്ളുകയായിരുന്നു. തുടർന്നും ആ പ്രക്രിയയിൽ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നത് കൊണ്ട് ബിൽ വകപ്പു തിരിച്ചുള്ള ചർച്ചയിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പുറത്തു പോവുകയാണ് ചെയ്തത്. നിയമനിർമ്മാണ ചർച്ചകളിൽ അംഗങ്ങൾക്ക് പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നമ്മുടെ നിയമസഭയുടേയും പാർലമെന്ററി രീതികളുടേയും പൊതു സ്വഭാവം.

വോട്ടെടുപ്പിന് വിപ്പ് ഇല്ലായിരുന്നു

വോട്ടെടുപ്പിന് വിപ്പ് ഇല്ലായിരുന്നു

പിന്നീട് വോട്ടെടുപ്പ് വേളയിൽ പാർട്ടി വിപ്പ് ഉണ്ടെങ്കിൽ അതനുസരിച്ച് വോട്ട് ചെയ്യേണ്ടി വരും. എന്നാൽ ഇന്നലത്തെ നിയമത്തിൽ അങ്ങനെ വോട്ട് ചെയ്യാനുള്ള വിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തിയതും തുടർന്ന് വിട്ടുനിന്നതും. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ കൂടുതൽ എംബരാസ്മെൻറ് സൃഷ്ടിക്കുന്നത് പാർലമെന്ററി രീതികൾക്ക് ഉചിതമല്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. ഹാജരായിരുന്ന അംഗങ്ങളെ വച്ച് ശബ്ദവോട്ടോടെയാണ് പിന്നീട് സഭ നിയമം പാസാക്കിയത്. NB: ഞാൻ വോട്ടെടുപ്പിൽ പങ്കെടുത്തു എന്നും അനുകൂലിച്ച് വോട്ട് ചെയ്തു എന്നും ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതും പലരും ഇൻബോക്സിൽ വന്ന് ചോദിക്കുന്നതും കൊണ്ട് ഒരു വിശദീകരണം നൽകുന്നു എന്ന് മാത്രം.

ഫേസ്ബുക്ക് പോസ്റ്റ്

കെഎസ് ശബരീനാഥന്റെ പ്രതികരണം

രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?

ആർജെ രാജേഷ് കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി നർത്തകിയുടെ ഭർത്താവ്! സാലിഹിനെ അറിയാംആർജെ രാജേഷ് കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി നർത്തകിയുടെ ഭർത്താവ്! സാലിഹിനെ അറിയാം

English summary
Medical Ordinance Controversy: Congress MLA KS Shabarinathan against VT Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X