കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജിയെ പറഞ്ഞ ബല്‍റാമിനെതിരെ കോണ്‍ഗ്രസ്; മുതിര്‍ന്ന നേതാക്കളുടെ ശാസന

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ പോലും അങ്ങേയറ്റം ബഹുമാനിക്കുന്ന രാജ്യത്തെ ആദ്യ പ്രതിപക്ഷ നേതാവ് എകെജിയെ ബാലപീഡകനാക്കിയ തൃത്താല എംഎല്‍എ വിടി ബല്‍റാം പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ബല്‍റാമിനെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും നേതാക്കള്‍ ബല്‍റാമിന്റെ അസ്ഥാനത്തുള്ള വിവാദം അനാവശ്യമാണെന്ന നിലപാടിലാണ്.

എകെജിയെ പോലുള്ള സമുന്നതനായ കമ്യൂണിസ്റ്റ് നേതാവിനെതിരായ ആരോപണങ്ങള്‍, പ്രത്യേകിച്ചും ബാലപീഡനം പോലുള്ള ആരോപണം ഗൗരവമുള്ളതാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് പാര്‍ട്ടി നേതാക്കളുമായി ആലോചിക്കണമായിരുന്നെന്നും ചിലര്‍ സൂചന നല്‍കി.

9congress

എകെജിക്കെതിരായ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ തന്നെ പരസ്യമായി രംഗത്തെത്തിയത് ബല്‍റാമിന് തിരിച്ചടിയാണ്. രാഷ്ട്രീയ രംഗത്തും, പൊതു രംഗത്തും ഉള്ളവരെ അത്തരത്തില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്നാണ് മുരളീധരന്റെ അഭിപ്രായം. കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ല ഇത്തരം പ്രയോഗങ്ങളെന്നും മുരളീധരന്‍ വ്യക്തമാക്കുന്നുണ്ട്.

എകെജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശം കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐയും സിപിഎമ്മും പ്രകടനങ്ങളുമായി തെരുവുകളിലിറങ്ങിയിട്ടുണ്ട്. ബല്‍റാം മാപ്പു പറയണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാതിരിക്കുമ്പോള്‍ ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചേക്കുമെന്നാണ് സൂചന.

അമേരിക്ക കൊടുത്ത പണി ഏറ്റു! ഹാഫിസ് സയീദിന്റെ സംഘടനയെ സഹായിച്ചാല്‍ തടവും പിഴയുമെന്ന് പാകിസ്താന്‍അമേരിക്ക കൊടുത്ത പണി ഏറ്റു! ഹാഫിസ് സയീദിന്റെ സംഘടനയെ സഹായിച്ചാല്‍ തടവും പിഴയുമെന്ന് പാകിസ്താന്‍

English summary
Congress MLA V T Balram sparks row over remarks against Communist icon A K Gopalan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X