കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നു, സിബിഐക്ക് വിടുന്നത് തെരഞ്ഞെടുപ്പ് പരാജയഭീതി മൂലമെന്ന് കെസി ജോസഫ്

Google Oneindia Malayalam News

തിരുവനന്തപുരം: സോളാർ പരാതിക്കാരി നൽകിയ പീഡനപരാതികളിൽ സിബിഐ അന്വേഷണം നടത്താനുളള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഉമ്മൻചാണ്ടി അടക്കമുളള പ്രമുഖ നേതാക്കളാണ് ആരോപണ വിധേയർ. സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള നേതാക്കൾ പ്രതികരിച്ചു.

കോൺഗ്രസ് എംഎൽഎ കെസി ജോസഫും സർക്കാർ നീക്കത്തെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. കെസി ജോസഫിന്റെ പ്രതികരണം: ' സംസ്ഥാന സര്‍ക്കാര്‍ 5 വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ട് നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തതെന്ന് കെസി ജോസഫ് എംഎല്‍എ. ഇതു തികച്ചും രാഷ്ട്രീയപ്രേരിതമാണ്. പിണറായി സര്‍ക്കാരിന് ഇതു കനത്ത തിരിച്ചടി ഉണ്ടാക്കും.

kc

ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് കേസുമായി മുന്നോട്ടു പോകാനാവില്ലെന്നു വ്യക്തമായപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തത്. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ്. സര്‍ക്കാരിന്റെ അതീവ ഗുരുതരമായ വീഴ്ചകള്‍ ഇതിലൂടെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്.

ലൈഫ് മിഷന്‍ കോഴയിടപാടും പെരിയ ഇരട്ടക്കൊലപാതകവും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസും സിബിഐ അന്വേഷിക്കാതിരിക്കാന്‍ കോടികള്‍ ചെലവഴിക്കുകയും സിബിഐ അന്വേഷണത്തിനെതിരേ നിയമം പാസാക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സിബിഐയുടെ പിറകെ പോകുന്നത്. സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് നേരത്തെ രൂക്ഷമായ വിമര്‍ശനം ഉണ്ടായതാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു. സുപ്രീംകോടതി റിട്ട ജഡ്ജ് ജസ്റ്റിസ് ഹരിജിത് പസായത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടു പോകാനാവില്ലെന്നായിരുന്നു മറുപടിയെന്ന് കെസി ജോസഫ് ചൂണ്ടിക്കാട്ടി'.

English summary
Congress MLA KC Joseph reaction to Solar Case transfer to CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X