കള്ളപ്പണം, ക്യാഷ്ലെസ്സ്_ഇക്കണോമി, തീവ്രവാദം, നോട്ട് നിരോധനത്തിൽ മോദി പറഞ്ഞതും നടന്നതും, കുറിപ്പ്
നോട്ട് നിരോധനത്തിന് ഇന്നേക്ക് 5 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ട് നിരോധനം അമ്പേ പാളിയെന്നതിന് കറന്‍സി വിനിമയം വന്‍തോതില്‍ വര്‍ധിച്ചത് തന്നെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുമെന്നും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് പൂര്‍ണമായും മാറുമെന്നും തീവ്രവാദം കുറയുമെന്നും അടക്കമുളള പ്രഖ്യാപനങ്ങളൊന്നും ഫലം കണ്ടില്ല. നോട്ട് നിരോധനം നടപ്പാക്കുമ്പോൾ മോദി സർക്കാർ പറഞ്ഞത് എന്തെന്നും യഥാർത്ഥത്തിൽ നടന്നത് എന്തെന്നും അക്കമിട്ട് നിരത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ.

ഷാഫി പറമ്പിലിന്റെ കുറിപ്പ് പൂർണരൂപം:
#കള്ളപ്പണം
പറഞ്ഞത് :
നാല് ലക്ഷം കോടിയുടെ കള്ളപ്പണം കണ്ടെത്തും.
സംഭവിച്ചത്:
ആർബിഐപുറത്തുവിട്ട കണക്കു പ്രകാരം അസാധുവാക്കപ്പെട്ട പണത്തിന്റെ 99 ശതമാനവും ഇതിനകം ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞു. ആകെ 15.41 ലക്ഷം കോടി രൂപയാണ് നിരോധിക്കപ്പെട്ടത്. ഇതിൽ 15.31 ലക്ഷം കോടി രൂപയും ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞെന്നർത്ഥം.
#കള്ളനോട്ടുകൾ
പറഞ്ഞത് :
കള്ളനോട്ടുകൾ ഇനിയുണ്ടാവില്ല
സംഭവിച്ചത്:
നോട്ട് നിരോധനം കഴിഞ്ഞ 5 വർഷങ്ങളില്‍ മാത്രം 24.32 ലക്ഷം വ്യാജനോട്ടുകൾ പിടിച്ചെടുത്തെന്ന് ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നു.ഇപ്പോഴും കള്ളനോട്ടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
#ക്യാഷ്ലെസ്സ്_ഇക്കണോമി
പറഞ്ഞത് :
കറൻസി ഉപയോഗം കുറയും.
പകരം പൂർണ്ണമായും ഓൺലൈൻ പേമെന്റ് സംവിധാനം.
സംഭവിച്ചത്:
2016ൽ 16.4 ലക്ഷം കോടി കറൻസിയുണ്ടായിരുന്നത് ഇപ്പോൾ 24.2 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നു.
#തീവ്രവാദം
പറഞ്ഞത്:
തീവ്രവാദികൾക്ക് പണലഭ്യത കുറയും.
തീവ്രവാദ ആക്രമണങ്ങൾ നിലക്കും.
സംഭവിച്ചത്:
2019 feb 14 ലെ പുൽവാമ ഭീകരാക്രമണത്തിൽ 46 ധീര സൈനികർ കൊല്ലപ്പെട്ടതുൾപ്പെടെ ഒരു ഡസനിലധികം ഭീകരാക്രണമങ്ങളിൽ വിലപ്പെട്ട നിരവധി ജീവൻ പൊലിഞ്ഞു.
ഉമ്മറിനൊപ്പം നിൽക്കുന്ന ബാലതാരം ആരെന്ന് നോക്കൂ.... പ്രിയതാരം ഉർവ്വശിയുടെ അപൂർവ്വ ചിത്രങ്ങൾ
#ചങ്കുപൊട്ടി_മരണങ്ങൾ
സർക്കാരിന്റെ അടുപ്പക്കാരായ കോടീശ്വരന്മാരും അഴിമതിക്കാരും അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാക്കിയപ്പോൾ 100ല്‍
അധികം സാധാരണക്കാരുടെ ജീവൻ നോട്ട് നിരോധനം പല തരത്തിൽ കവർന്നു.
#ജിഡിപി
രാജ്യത്തിന്റെ വളർച്ചയിൽ 2% ഇടിവ്. ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടം.
#തൊഴിൽ
5 മില്യൺ പൗരന്മാരുടെ ജോലിയും കൂലിയും പോയി. ചെറുകിട സ്ഥാപനങ്ങൾ അടച്ച്പൂട്ടി. ബാങ്കിന് മുന്നിൽ കർഷകനും സാധാരണക്കാരനും ദുരിതം. ബിജെപി യുടെ സുഹൃത്തുക്കൾ സഹകരണ ബാങ്കുകൾ വഴിയും അല്ലാതെയും വൻ തോതിൽ നോട്ട് മാറ്റിയെടുക്കല്‍. കള്ളനോട്ടുകൾ പോലും ബാങ്കിൽ നിന്ന് മാറ്റിയെടുത്തവർ ധാരാളം.
5 വർഷം കഴിഞ്ഞിട്ടും നോട്ട് നിരോധനം ഉണ്ടാക്കിയ ദുരിതങ്ങളുടെ പട്ടിക ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടേണ്ടി വന്ന എറ്റവും വലിയ ഭീകരാക്രണമാണ് മോദിയുടെ നോട്ട് നിരോധനം. കേവലം അബദ്ധമല്ലത്. മൻമോഹൻ സിംഗ് പറഞ്ഞ വാക്കുകൾ ഇന്ത്യ മറന്നിട്ടുണ്ടാവില്ല''.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications