• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സർക്കാർ ഖജനാവിന് ഇങ്ങനൊരു ബാധ്യത കൊണ്ട് നടക്കേണ്ടി വരുന്നത് ജനങ്ങളുടെ ഗതികേടാണ്'; വിമർശനവുമായി ഷാഫി

തിരുവനന്തപുരം: സംസ്ഥാന വനിത കമ്മിഷന്‍ എംസി ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ രംഗത്ത്. പാലത്തായി പീഡനകേസിന്റെ പശ്ചാത്തലത്തിയാിരുന്നു ഷാഫി പറമ്പലിന്റെ വിമര്‍ശനം. സര്‍ക്കാര്‍ ഖജനാവിന് ഇങ്ങനൊരു ബാധ്യത കൊണ്ട് നടക്കേണ്ടി വരുന്നത് ജനങ്ങളുടെ ഗതികേടാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫിയുടെ വിമര്‍ശനം. പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവ് പീഡിപ്പിച്ച കേസോ കുറ്റപത്രം സമര്‍പ്പിച്ച കാര്യങ്ങളോ അറിയില്ലെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഷാഫിയുടെ വിമര്‍ശനം. വിശദാംശങ്ങളിലേക്ക്..

അറിയില്ല

അറിയില്ല

പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് കുറ്റപത്രമോ സമര്‍പ്പിച്ച കാര്യമോ അറിയില്ലെന്നായിരുന്നു എംസി ജോസഫൈന്‍ പറഞ്ഞത്. കേസില്‍ വനിത കമ്മിഷന്‍ ഇടപെടേണ്ട കാര്യമില്ല. കൊട്ടിയൂര്‍ കേസ് തനിക്കറിയാമെന്നും അതില്‍ തനിക്ക് അഭിപ്രായമുണ്ടെന്നും എംസി ജോസഫൈന്‍ പ്രതികരിച്ചിരുന്നു. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് ജോസഫൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികളുടെ കേസ്

കുട്ടികളുടെ കേസ്

വനിത കമ്മിഷന് കുട്ടികളുടെ കേസ് എടുക്കാനുള്ള അധികാരമില്ലെന്നും 18 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മാത്രമാമ് വനിത കമ്മിഷന്റെ അധികാര പരിധയിലുള്ളതെന്നും ജോസഫൈന്‍ അറിയിച്ചു. കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ വനിത കമ്മിഷന്‍ ഇടപെട്ടിട്ടുണ്ട്. അന്ന് മാധ്യമങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ തീയേറ്ററില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നെന്ന് ജോസഫൈന്‍ വ്യക്തമാക്കി.

cmsvideo
  ക്രിക്കറ്റിനെ പ്രണയിച്ച പെണ്‍കുട്ടിയെപ്പറ്റി MLA പറയുന്നു | Oneindia Malayalam
  ഗതികേടാണ്

  ഗതികേടാണ്

  ജോസഫൈന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഷാഫി പറമ്പലിന്റെ വിമര്‍ശനം. സര്‍ക്കാര്‍ ഖജനാവിന് ഇങ്ങനൊരു ബാധ്യത കൊണ്ട് നടക്കേണ്ടി വരുന്നത് ജനങ്ങളുടെ ഗതികേടാണ്. നീതിയുടെ പക്ഷത്ത് ഇവരൊന്ന് നില്‍ക്കുന്നത് കാണാന്‍ മലയാളിക്ക് ഒരിക്കലും അവസരമുണ്ടാവുമെന്ന് കരുതുന്നില്ല.

  ബാലാവകാശ കമ്മീഷനില്ല

  ബാലാവകാശ കമ്മീഷനില്ല

  ഒരു നാലാം ക്ലാസ്സുകാരി സ്വന്തം അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ പോക്സോ കേസ് പോലും ചാര്‍ജ് ചെയ്യാതെ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഇടപെടാന്‍ ഇവിടെ ബാലാവകാശ കമ്മീഷനില്ല. അതിന്റെ തലപ്പത്ത് പാര്‍ട്ടിക്കാരന്‍ എന്ന ഒരൊറ്റ യോഗ്യത വെച്ച് ആളെ തിരുകി കയറ്റി അതൊരു സിപിഎം പോഷക സംഘടനയാക്കിയല്ലോ.

  പുറത്താക്കണം

  പുറത്താക്കണം

  അപ്പോഴാണ് ഈ കേസിനെ പറ്റി കേട്ടിട്ടേ ഇല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറയുന്നത്. കൊപ്ര ഉണക്കി വെളിച്ചെണ്ണയുണ്ടാക്കുന്ന കമ്മീഷന്റെ തലപ്പത്തു പോലും വെക്കാവുന്ന നിലപാട് എടുക്കാത്തവരെ പുറത്തക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ വിലക്കിയ കോടതിയെ തന്നെ സമീപിക്കാനുള്ള സാധ്യത നിയമ വിദഗ്ദ്ധരുമായി സംസാരിച്ച് മുന്നോട്ട് പോകും .

  തെറ്റിദ്ധാരണയായിരുന്നു

  തെറ്റിദ്ധാരണയായിരുന്നു

  പ്രതി ബിജെപിക്കാരനാകുമ്പോഴെങ്കിലും ജോസഫൈന്റെ പാര്‍ട്ടി കോടതിക്കും പാര്‍ട്ടി പോലീസിനും മുകളിലുള്ള നിയമ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നതും ഒരു തെറ്റിദ്ധാരണയായിരുന്നു . പാലത്തായിയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സ് സമരരംഗത്തുണ്ടാവും

  കസ്റ്റംസ് തിരഞ്ഞിട്ടും 5 ദിവസം സ്വപ്‌ന നാട് വിട്ടില്ല, ഉന്നതന്‍ വിളിച്ചു, 9 കോടി, ഇടനിലക്കാരി....

  ഒടുവിൽ ജ്വല്ലറി ഉടമ കസ്റ്റഡിയിൽ, സമാഹരിച്ചത് എട്ട് കോടി; സ്വപ്‌നയ്ക്കും സരിത്തിനും കമ്മിഷൻ 7 ലക്ഷം!!

  English summary
  Congress MLA Shafi Parampil criticize state women commission chairperson MC Josephine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X