Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്‌എസ്‌ കേന്ദ്രം വീണ്ടും സന്ദര്‍ശിച്ച്‌ തിരുവഞ്ചൂര്‍; ആരോപണം ശക്തമാക്കി സിപിഎം

കോട്ടയം: ആര്‍എസ്‌എസുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്‌എസ്‌ കേന്ദ്രം സന്ദര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. കോട്ടയം പനച്ചിക്കാട്‌ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോട്‌ അനുബന്ധിച്ച്‌ സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലാണ്‌ തിരുവഞ്ചൂര്‍ സന്ദര്‍ശനം നടത്തിയത്‌.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ തിരുവഞ്ചൂര്‍ ആര്‍എസ്‌എസുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന്‌ നേരത്തെ സിപിഎം ആരോപിച്ചിരുന്നു. ഇതിന്‌ തെളിവായി തിരുവഞ്ചൂര്‍ ആര്‍എസ്‌എസ്‌ സ്ഥാപക നേതാക്കളുടെ ചിത്രത്തിനു താഴെ ഇരിക്കുന്ന ചിത്രവും സിപിഎം പുറത്ത്‌ വിട്ടിരുന്നു . വിമര്‍ശനങ്ങള്‍ക്ക്‌ പിന്നാലെ വീണ്ടും തിരുവഞ്ചൂര്‍ ആര്‍എസ്‌എസ്‌ കേന്ദ്രം സന്ദര്‍ശിച്ചതാണ്‌ ഇപ്പോള്‍ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ചിരിക്കുന്നത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം നാളെ കോട്ടയത്ത്‌ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്‌.

thiruva

എന്നാല്‍ ക്ഷേത്ര ഭാരവാഹികളുടെ ക്ഷണപ്രകാരമാണ്‌ താന്‍ അന്നദാന മണ്ഡപത്തിലെത്തിയതെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു . അവര്‍ക്ക്‌ ക്ഷേത്രം എന്താണെന്ന്‌ അറിയാത്തതുകൊണ്ടാണ്‌ വിവാദം ഉണ്ടാക്കുന്നത്‌, അവര്‍ ഒരിക്കലെങ്കിലും ക്ഷത്രത്തില്‍ പോവണ്ടേ. ദൈവവിശ്വാസം അവര്‍ക്കുണ്ടെങ്കില്‍ അവര്‍ ദൈവവിശ്വാസികളെ മാനിക്കുകയല്ലെ ചെയ്യേണ്ടതെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.തിരുവഞ്ചൂരിന്റെ വാദം ക്ഷത്രഭാരവഹികളും ശരിവെച്ചു.

തങ്ങളുടെ അഭ്യര്‍ഥനപ്രകാരമാണ്‌ തിരുവഞ്ചൂര്‍ വന്നത്‌. കൊടുക്കുന്ന ഭക്ഷണത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, കാര്യങ്ങള്‍ കൃത്യമായാണോ നടക്കുന്നത്‌ തുടങ്ങി എല്ലാം ശരിയാണോ എന്ന്‌ നോക്കേണ്ട ഉത്തരവാദിത്വം എംഎല്‍എ എന്ന നിലയില്‍ തിരുവഞ്ചൂരിനുണ്ട്‌. അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും ക്ഷേത്ര ട്രസ്‌റ്റികളില്‍ ഒരാള്‍ പ്രതികരിച്ചു.കോണ്‍ഗ്രസ്‌- ആര്‍ എസ്‌ എസ്‌ രഹസ്യ കൂട്ടുകെട്ടാണ്‌ ഈ സന്ദര്‍ശനത്തിലൂടെ വെളിച്ചത്ത്‌ വന്നിരിക്കുന്നതെന്നാണ്‌ സിപിഎം ആരോപിക്കുന്നത്‌. കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇതിനെതിരെ ബൂത്ത്‌ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ സിപിഎം തീരുമാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+