എല്ലാം ശരിയാകും, വിടി ബല്‍റാമിനും വിശ്വാസമായി: അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് എംഎല്‍എയുടെ പിന്തുണ
അഴിമതിക്കെതിരെയുള്ള ഏത് അന്വേഷണവും നടപടിയും, അത് ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കെതിരെയായാലും ശരി, രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയായാലും ശരി, സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നാണ് ബല്‍റാം പറയുന്നത്.
പാലക്കാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ അന്ന് മുതല്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ തൃത്താല എംഎല്‍എ വിടി ബല്‍റാം രംഗത്തുണ്ട്. ഇപി ജയരാജന്റെ രാജിയും വിഎസിന്റെ ഭരണപരിഷ്‌കാര കമ്മീന്‍, കണ്ണൂരിലെ കൊലപാതകങ്ങള്‍ തുടങ്ങി എല്‍ഡിഎഫിന്റെ നിത്യ വിമര്‍ശകനായിരുന്നു വിടി ബല്‍റാം. എന്നാല്‍ എല്ലാം ശരിയാകുമെന്ന് ഇപ്പോള്‍ ബല്‍റാമിനും തോന്നുന്നുണ്ട്.
സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരിക്കുകയാണ് വിടി ബല്‍റാം, അഴിമതിക്കെതിരെയുള്ള ഏത് അന്വേഷണവും നടപടിയും, അത് ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കെതിരെയായാലും ശരി, രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയായാലും ശരി, സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നാണ് ബല്‍റാം പറയുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബല്‍റാമിന്റെ പിന്തുണ. എന്നാല്‍ വിജിലന്‍സ് നടപടിയില്‍ പക്ഷപാതിത്തമില്ലെന്നും മറ്റ് നിക്ഷിപ്ത താത്പര്യങ്ങളില്ലെന്നും കൂടി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ബല്‍റാം പറയുന്നു. അഴിമതിക്കാര്‍ക്കെതിരെയുള്ള ഈ നടപടികള്‍ ഇടക്കുവെച്ചവസാനിപ്പിക്കാതെ സത്യം പൂര്‍ണ്ണമായി പുറത്തുകൊണ്ടുവരേണ്ടതും കുറ്റക്കാരെ നിയമപരമായി ശിക്ഷിപ്പിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
ഈ ദൗത്യത്തില്‍ നിന്ന് പാതിവഴിയില്‍ വെച്ച് സര്‍ക്കാര്‍ പിന്തിരിയുകയാണെങ്കില്‍ അത് അവിശുദ്ധ ഒത്തുതീര്‍പ്പായും ജനവഞ്ചനയായും വിലയിരുത്തപ്പെടും എന്നതിലും സംശയമില്ല. ഏതായാലും തത്ക്കാലം മുന്‍വിധികളില്ലാത്ത പിന്തുണയുണ്ടെന്നാണ് ബല്‍റാം ഫേസ്ബുക്കിലൂടെ പറയുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications