കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആർഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്രുവിന് നന്ദി! പരിഹാസം

Google Oneindia Malayalam News

രാജ്യത്തെ മുഴുവന്‍ ഏറെ നേരം ആകാംഷയില്‍ നിര്‍ത്തിയാണ് ഇന്ത്യ വന്‍ ബഹിരാകാശ ശക്തിയായി മാറിയെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മിഷന്‍ ശക്തിയിലൂടെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം നടത്തി വിജയിച്ചുവെന്നതാണ് നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് ശാസ്ത്രലോകത്തിന്റെ നേട്ടങ്ങളേയും സര്‍ക്കാരിന്റെ കണക്കില്‍ പെടുത്താനുളള ശ്രമമാണ് മോദിയുടേത് എന്നാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നത്.

എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ! അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമർശിച്ച് ദീപ നിശാന്ത്എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ! അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമർശിച്ച് ദീപ നിശാന്ത്

മോദിയുടെ പ്രഖ്യാപനത്തെ രാഹുല്‍ ഗാന്ധി അടക്കം ട്രോളിക്കൊണ്ട് രംഗത്ത് എത്തി. ഡിആര്‍ഡിഒയെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകളും നേര്‍ന്നു. രാഹുലിന്റെ പരിഹാസം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

bjp

കേരളത്തിലെ കോണ്‍ഗ്രസുകാരും മോദിയെ ട്രോളി രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാമും ഷാഫി പറമ്പിലുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മോദിയെ പരിഹസിച്ചിരിക്കുന്നത്. പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആർഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്രുവിന് നന്ദി എന്നാണ് ബൽറാമിന്റെ പരിഹാസം.

ഷാഫി പറമ്പലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: Mother diplomacy നാടകത്തിൽ നവാസ് ഷെരീഫിന്റെ അമ്മക്ക് ഷാൾ കൊടുത്തപ്പോ പകരം കിട്ടീതല്ല ISRO . കോൺഗ്രസ്സും നെഹ്രുവും രാജ്യത്തിന് സമ്മാനിച്ചതാണ്. ഓർമ്മകളുണ്ടാവണം . മോദിജി വൈകുന്നേരത്തെ മൈതാനപ്രസംഗത്തിൽ 60 കൊല്ലം കൊണ്ട് കോൺഗ്രസ്സ് എന്തുണ്ടാക്കി എന്ന് ഒന്നുടെ ചോദിക്കണേ.. പറ്റാണേൽ നെഹ്‌റുവിനെ 4 കുറ്റവും.. India attains the capabilitay to target , destroy space satellites in orbit- 2012 ലെ India Today വാർത്തയാണ്. ഇന്ന് DRDO ശാസ്ത്രന്ജന്മാർ നമുക്കാഭിമാനകരമായ നേട്ടമുണ്ടാക്കിയതിന്റെ തുടക്കം എന്നാണെന്ന് ഈ ലിങ്ക് തുറന്ന് വായിച്ചാൽ മനസ്സിലാവും .

English summary
Congress MLAs VT Balram and Shafi Parambil trolls Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X