Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിലെ ഭൂപ്രശ്നം; മൂന്നാംഘട്ട സമരത്തിനൊരുങ്ങി കോണ്‍ഗ്രസ് എംഎം ഹസ്സന്‍ നയിക്കുന്ന ജനമോചന യാത്ര

തൊടുപുഴ: ഇടുക്കിയിലെ ഭൂപ്രശനങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ജില്ലയില്‍ വിമോചനയാത്ര സംഘടിപ്പിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ തൃപ്തിയില്ലെന്നും നിലവില്‍ ഇടുക്കി ജനത അനുഭവിക്കുന്ന കഷ്ടതക്ക് പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ജില്ലയില്‍ നടത്തുന്നത്്. അടിമാലി, കട്ടപ്പന,തൊടുപുഴ, ദേവികുളം തുടങ്ങിയ മേഖലകളില്‍ പ്രതിക്ഷേധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനുമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

വെള്ളത്തൂവല്‍,പള്ളിവാസല്‍,ബൈസണ്‍വാലി ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകളില്‍ നിര്‍മ്മാണ നിരോധനവും മരം മുറിക്കുന്നതിനുള്ള നിരോധനവും നിലനില്‍ക്കുന്ന സാഹചര്യത്തിലും അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കാത്തതിലും പ്രതിക്ഷേധിച്ചാണ് കോണ്‍ഗ്രസ് മൂന്നാംഘട്ട സമരത്തിനൊരുങ്ങുന്നത്.നിലവിലെ ഭുപ്രശ്‌നങ്ങള്‍ ജൂണ്‍ 30നകം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

mmhassan3

പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്കെതിരെ തുടര്‍ സമരങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും പറഞ്ഞു.ഇന്ന് ആനച്ചാലിലാണ് ജനമോചന യാത്രക്ക് ആദ്യ സ്വീകരണം നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+