കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറിടം മതിലാക്കി കാത്തു... മാണി നന്ദികേടിന്‍റെ മറുനാമമെന്ന് 'വീക്ഷണം'

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മുന്നണി ബന്ധം ഉപേക്ഷിച്ച കെഎം മാണിയെയും കേരളാകോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മൂപ്പത് വര്‍ഷത്തെ ഐക്യജനാധിപത്യ മുന്നണി ബന്ധം വിടാനുള്ള കേരളാകോണ്‍ഗ്രസിന്റെ തീരുമാനം രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടിയാണ്. ബാര്‍ കോഴ കേസില്‍ കെഎം മാണിക്ക് വേണ്ടി കവചം തീര്‍ത്തവരാണ് കോണ്‍ഗ്രസെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.

ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷപ്രതിഷേധമുയര്‍ന്നപ്പോള്‍ ബജറ്റവതരണത്തിന് മാറിടം മതിലാക്കി മാണിയെ നിയമസഭയിലെത്തിച്ചവരാണ് കോണ്‍ഗ്രസ്. എന്നാല്‍ അധികാരത്തോടുള്ള ഒടുങ്ങാത്ത ആര്‍ത്തി വാഴ്ത്തിയവരെയും വീഴ്ത്തിയവരെയും തിരിച്ചറിയാനാകാത്ത വിധം കെഎം മാണിയെ അന്ധനാക്കിയെന്നും വീക്ഷണം തുറന്നടിച്ചു.

kmmani4

മാണി തന്‍റെ രാഷ്ട്രീയ ഭാവിക്കും മകന്റെ രാഷ്ട്രീയ ശ്രേയസിനും വേണ്ടി നിയമസഭാ തിരിഞ്ഞെടുപ്പിന് മുമ്പും ശേഷവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വിവേക സൂന്യമായ ഈ ഇറങ്ങിപ്പോക്കെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

രാഷ്ട്രീയ മോഹങ്ങള്‍ കെഎം മാണിയെ പൂര്‍ണ്ണമായും കുരുടനാക്കി മാറ്റി. കെഎം മാണിയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കുതികാല്‍വെട്ടിന്റെയും വഞ്ചനയുടെയും വൈറസുകള്‍ കാണാമെന്നും വീക്ഷണം പറയുന്നു. കേരളാകോണ്‍ഗ്രസ് സ്ഥാപക നേതാവ് കെഎം ജോര്‍ജ്ജിന്റെ ഹൃദയം തകര്‍ത്തതുമുതല്‍ ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ആട്ടിപ്പായിച്ചത് വരെ എണ്ണിപ്പറഞ്ഞ് മാണിയെ വഞ്ചകനും അവസരവാദിയുമാക്കുകയാണ് വീക്ഷണം.

kmmani1

മകന്റെ കിരീടധാരണത്തിനും സ്വന്തം ഉന്നമനത്തിനും വേണ്ടി ഏതറ്റവും പോകുന്ന രാഷ്ട്രീയക്കാരനാണ് കെഎം മാണിയെന്നാണ് വീക്ഷണം പറഞ്ഞുവയ്ക്കുന്നത്. മാണിയുടെ രാഷ്ട്രീയ തേരോട്ടത്തിന്റെ ചക്രപ്പല്ലുകളില്‍ ചതഞ്ഞരഞ്ഞ ഹതഭാഗ്യരുടെ നിലവിളി കേരളാകോണ്‍ഗ്രസില്‍ ഇന്നും ഉയര്‍ന്ന് കേള്‍ക്കാമെന്നും വീക്ഷണം പറയുന്നു.

English summary
Congress Mouth piece Veekshanam daily against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X