കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിക്കും വട്ടല്ലേ മുഖ്യമന്ത്രിക്ക്? വിജയന് വിജയന്‍ അല്ലാതാകാന്‍ പറ്റുമോ? പൊട്ടിത്തെറിച്ച് കെ സുധാകരൻ

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് വട്ടാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍ വാളെടുത്തത്.

വിജയന് വിജയനാകാന്‍ മാത്രമേ പറ്റൂ എന്നും അവതാരമാണെന്ന മട്ടില്‍ ചിലര്‍ പറയുമ്പോള്‍ പിണറായി യഥാര്‍ത്ഥത്തില്‍ ആരാണെന്ന് തങ്ങള്‍ പറഞ്ഞ് കൊടുക്കുന്നുണ്ട് എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങള്‍ ഇങ്ങനെ..

എന്താണ് പിണറായി വിജയന്‍

എന്താണ് പിണറായി വിജയന്‍

പ്രതിപക്ഷത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടച്ചാക്ഷേപിക്കുന്നു എന്നുളള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയവേയാണ് സുധാകരന്‍ പതിവ് ശൈലിയില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്. മുഖ്യമന്ത്രിയെ അറിയുന്ന ആളുകള്‍ക്ക് അതിലൊന്നും ഒരു അത്ഭുതവും ഇല്ലെന്ന് സുധാകരന്‍ പറഞ്ഞു. പിണറായി ദൈവദൂതനാണ് എന്ന് ജനങ്ങളില്‍ ചിലര്‍ പറയുമ്പോഴും എന്താണ് പിണറായി വിജയന്‍ എന്ന് തങ്ങള്‍ അവരോട് പറയാറുണ്ട്.

വിജയന് വിജയന്‍ അല്ലാതാകാന്‍ പറ്റുമോ

വിജയന് വിജയന്‍ അല്ലാതാകാന്‍ പറ്റുമോ

പിണറായിക്ക് പിണറായി അല്ലാതാകാന്‍ പറ്റുമോ എന്നും കെ സുധാകരന്‍ ചോദിച്ചു. വിജയന് വിജയന്‍ അല്ലാതാകാന്‍ പറ്റുമോ. വിജയനില്‍ നിന്ന് ഇതിനപ്പുറത്ത് ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രതിപക്ഷ നേതാക്കളെ പച്ചയായി അപമാനിക്കുന്നതാണ് ഏത് പ്രസംഗത്തിലും ചെയ്യുന്നത്. വൈകുന്നേരത്തെ ഏതെങ്കിലും ഒരു പത്രസമ്മേളനത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താത്തതുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.

പ്രതിപക്ഷം സഹകരിച്ചിട്ടില്ലേ

പ്രതിപക്ഷം സഹകരിച്ചിട്ടില്ലേ

പ്രതിപക്ഷത്തോട് നീതി പുലര്‍ത്തി ഏതെങ്കിലും ഒരു ദിവസം അദ്ദേഹം സംസാരിച്ചിട്ടുണ്ടോ. പ്രതിപക്ഷം സഹകരിച്ചിട്ടില്ലേ എന്നും സുധാകരന്‍ ചോദിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസ് കിറ്റും മറ്റ് സഹായങ്ങളും എത്തിക്കുന്നുണ്ട്. ആ സഹകരിക്കുന്ന തങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുകയാണ്. രാഷ്ട്രീവല്‍ക്കരണമാണ് സിപിഎം നടത്തുന്നത് എന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

നെറികെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്

നെറികെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്

സംസ്ഥാനത്തെ 19 എംപിമാരെയും സംസ്ഥാനം സഹകരിപ്പിക്കുന്നില്ലെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. എംഎല്‍എമാരെ വിളിക്കാന്‍ പറയുമ്പോള്‍ എംപിമാരുടെ സെക്രട്ടറിമാരെ വിളിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തിരിക്കുന്നത്. കേരളത്തിലെ 19 എംപിമാരെ മുഖ്യമന്ത്രി വിളിച്ച് കൂട്ടിയില്ല. നായനാരും അച്യുതാനന്ദനും ഭരിച്ചപ്പോള്‍ കാണാത്ത നെറികെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

വട്ടല്ലേ അയാള്‍ക്ക്

വട്ടല്ലേ അയാള്‍ക്ക്

പിണറായി വിജയന്റെ പ്രതിപക്ഷത്തെ അപമാനിക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണ്. ഇത്തരമൊരു സര്‍ക്കാര്‍ കേരളത്തിലിതുവരെ ഉണ്ടായിട്ടില്ല. വിജയനില്‍ നിന്ന ഇതില്‍ക്കൂടുതല്‍ താന്‍ ഒന്നും പ്രതീക്ഷിച്ചിട്ടില്ല. എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വട്ടല്ലേ അയാള്‍ക്ക് എന്നാണ് കെ സുധാകരന്‍ നല്‍കിയ മറുപടി.

ഇതൊരു മുഖ്യമന്ത്രിയാണോ

ഇതൊരു മുഖ്യമന്ത്രിയാണോ

ശരിക്കും വട്ടല്ലേ മുഖ്യമന്ത്രിക്ക്. രാവിലെ പറയുന്നു പരീക്ഷ നടത്തില്ല എന്ന് , ഉച്ചയ്ക്ക് പറയുന്നു നടത്തും എന്ന് പിന്നെയും പറയുന്നു നടത്തില്ല എന്ന്. ഇതൊരു മുഖ്യമന്ത്രിയാണോ എന്നും എന്താണ് ഇത്ര ധൃതിയെന്നും സുധാകരന്‍ ചോദിച്ചു. ഈ കുട്ടികളെ എല്ലാം സ്‌കൂളില്‍ എത്തിക്കാന്‍ ഇയാള്‍ക്ക് സാധിക്കുമോ എന്നും സുധാകരന്‍ രോഷം കൊണ്ടു.

അപ്രായോഗിക കാഴ്ചപ്പാടിന്റെ പ്രതിപുരുഷൻ

അപ്രായോഗിക കാഴ്ചപ്പാടിന്റെ പ്രതിപുരുഷൻ

മഴ പെയ്താല്‍ എവിടെ ആര് കൊണ്ടുപോകും കുട്ടികളെ എന്നും സുധാകരന്‍ ചോദിച്ചു. പ്രായോഗികമല്ല ഇതെന്നും സുധാകരന്‍ പറഞ്ഞു. അത്തരം അപ്രായോഗിക കാഴ്ചപ്പാടിന്റെ പ്രതിപുരുഷനാണ് പിണറായി. അതാണ് ഈ പ്രശ്ങ്ങള്‍ക്ക് കാരണം. ധിക്കാരവും ധാര്‍ഷ്ട്യവും ഏകാധിപത്യപരമായ സമീപനവും അല്ലാതെ മറ്റൊന്നും അദ്ദേഹം ശീലിച്ചിട്ടില്ല. പഠിച്ചിട്ടുമില്ല.

മുഖ്യമന്ത്രിയാകാന്‍ അര്‍ഹത ഇല്ലാത്ത വ്യക്തി

മുഖ്യമന്ത്രിയാകാന്‍ അര്‍ഹത ഇല്ലാത്ത വ്യക്തി

ഒരു ജനാധിപത്യ സംവിധാനത്തില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹത ഇല്ലാത്ത വ്യക്തിയാണ് പിണറായി വിജയന്‍ എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ബസ്സുകള്‍ എവിടെ നിര്‍ത്തണം എന്ന് പറഞ്ഞാല്‍ അവിടെ നിര്‍ത്തിക്കൊടുക്കും. അക്കാര്യം കളക്ടറേയും എസ്പിയേയും അറിയിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍! സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!

ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!

English summary
Congress MP K Sudhakaran slams CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X