കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയനെ തൊടാന്‍ കേന്ദ്രത്തിന് ധൈര്യമുണ്ടോ? തൊട്ടു നോക്ക്, അപ്പോൾ കാണാമെന്ന് ഉണ്ണിത്താൻ!

Google Oneindia Malayalam News

കാസര്‍ഗോഡ്: കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് എംപിയും കെപിസിസി വക്താവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയ ബില്ല് രാഷ്ട്രപതി ഒപ്പിടുന്നതോടെ രാജ്യത്തെ നിയമമായി മാറുകയാണ്. ആ നിയമത്തിന് എതിരെ ഏതെങ്കിലും നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം ആ സര്‍ക്കാരിനെ പിരിച്ച് വിടാന്‍ സാധിക്കും.

കേരള നിയമസഭ അത്തരത്തിലൊരു പ്രമേയം ഐക്യകണ്‌ഠേന പാസ്സാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തൊടാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോ എന്നാണ് ഉണ്ണിത്താന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഉണ്ടെങ്കില്‍ തൊട്ടുനോക്ക് അപ്പോള്‍ കാണാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെല്ലുവിളി മുഴക്കി.

pinarayi

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന രാജ്യത്തുളള ഏതെങ്കിലും ഒരു നിയമസഭയെ തൊടാന്‍ അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും ധൈര്യമുണ്ടോയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പൗരത്വ സംരക്ഷണ സംയുക്ത സമിതി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരള നിയമസഭ സംയുക്ത പ്രമേയം പാസ്സാക്കിയത് രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിയമസഭ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കേരളമാണ്. പിന്നാലെ പൗരത്വ നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയേയും സമീപിച്ചിട്ടുണ്ട്. കേരളത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബും പൗരത്വ നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കിയിരുന്നു.

English summary
Congress MP Rajmohan Unnithan challenges Amit Shah and Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X