Get Updates
Get notified of breaking news, exclusive insights, and must-see stories!

'19 എണ്ണമല്ല, നിലവിൽ ഡൽഹിയിൽ 28 തികച്ചുമുണ്ട്'; ധനമന്ത്രിക്ക് മറുപടി നൽകി രമ്യ ഹരിദാസ് എംപി

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവുമായി ബന്ധപ്പെട്ട് ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസ്. ഇന്ധന വില കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ ഇന്ന് സൈക്കിളില്‍ ആയിരുന്നു നിയമസഭയിലേക്ക് എത്തിയത്. പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പരിഹാസ രൂപത്തിലായിരുന്നു ധനമന്ത്രി മറുപടി നല്‍കിയത്.

ഇന്ധന നികുതി വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും അവരാണ് കുറയ്‌ക്കേണ്ടത് എന്നും ധനമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുളള 19 പേര്‍ പാര്‍ലമെന്റില്‍ ഉണ്ടല്ലോ എന്നും അവര്‍ പാര്‍ലമെന്റിലേക്ക് കാളവണ്ടിയില്‍ പോകട്ടെ എന്നും കെഎന്‍ ബാലഗോപാല്‍ പരിഹസിച്ചു. 6 വര്‍ഷത്തോളമായി കേരള സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും 3 വര്‍ഷം മുന്‍പ് നികുതി കുറച്ചുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

'ഇങ്ങനെയാണ് വീട്ടിൽ നടക്കുന്നത്...' ചിരിപ്പിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ

77

പിന്നാലെയാണ് കെഎൻ ബാലഗോപാലിന് മറുപടിയുമായി രമ്യ ഹരിദാസ് എംപി രംഗത്ത് എത്തിയത്. രമ്യ ഹരിദാസിന്റെ കുറിപ്പ് ഇങ്ങനെ: '' 19 എണ്ണമല്ല, നിലവിൽ ഡൽഹിയിൽ 28 തികച്ചുമുണ്ട് ധനമന്ത്രി... താങ്കൾ കാളവണ്ടിയിൽ പോയി സമരം നടത്താൻ പറഞ്ഞവർ പാർലമെന്റിനകത്തും പുറത്തും വ്യത്യസ്ത സമരങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ യോജിച്ചും കക്ഷികൾ പ്രത്യേകമായും സമരം നടത്തിയിട്ടുണ്ട്. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് സൈക്കിളിൽ സഞ്ചരിച്ചിട്ടുണ്ട്.

ഉപ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ വ്യാപകമായി കേന്ദ്ര സർക്കാരിനെതിരെ ക്യാമ്പയിൻ നടത്തിയിട്ടുണ്ട്. അതിന്റെയൊക്കെ കൂടി ഫലമാണ് ധനമന്ത്രീ കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ നടത്തിയ താൽക്കാലിക വിലക്കുറവ്. കേരളത്തിൽ ഇന്ധന വില കുറയ്ക്കാൻ പറയുമ്പോൾ റൊമാനിയ യിലേക്കും ഉത്തരകൊറിയ യിലേക്കും വിയറ്റ്നാമിലേക്കും നോക്കാൻ പറയുന്ന 'സന്ദേശ'ത്തിലെ കോട്ടപ്പള്ളി പ്രഭാകരൻ ആകാതെ സാധാരണക്കാരനെ സഹായിക്കാൻ ഇന്ധനവിലയിലെ അമിത നികുതി കുറയ്ക്കുകയാണ് വേണ്ടത്.

ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

കർണാടകത്തിലെയും മാഹിയിലെയും അതിർത്തി ഗ്രാമങ്ങളിൽ പെട്രോൾപമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന വിലക്കുറവിന്റെ ബോർഡുകൾ കേരളത്തിലെ ധനമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ചൂണ്ടുപലകയാണ്. സാധാരണക്കാരോട് ഒപ്പമെന്ന പതിവ് പല്ലവി സമ്മേളനങ്ങളിലും സെമിനാറുകളിലും മാത്രം പോരാ, പ്രായോഗികവൽക്കരിക്കാൻ കൂടി ശ്രമിക്കണം. ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 25 രൂപയ്ക്ക് മുകളിൽ സംസ്ഥാനം വാങ്ങിക്കുന്ന നികുതിയിൽനിന്ന് അഞ്ചു രൂപയെങ്കിലും കുറവ് വരുത്തി കാണിക്കൂ.. എന്നിട്ട് പോരേ മറ്റുള്ളവരോടുള്ള പരിഹാസം..''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+