കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കണം;യുഡിഎഫ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് , താത്പര്യം അറിയിച്ച് നേതാക്കൾ

Google Oneindia Malayalam News

തിരുവനന്തപുരം; മാസങ്ങൾക്കുള്ളിൽ കേരളത്തിൽ വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും. സംസ്ഥാനത്തെ പതിവിന് വിപരീതമായി ഇക്കുറി ഇടതുമുന്നണി ഭരണ തുടർച്ച നേടുമോയെന്നുള്ള ചർച്ചകൾ സജീവമാണ്. നേരത്തേ പുറത്തുവന്ന ചില സർവ്വേകൾ ഇത്തരം സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ എന്തുവിലകൊടുത്തും ഇതിന് തടയിടാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷത്ത് നടക്കുന്നത്.

യുഡിഎഫിൽ ഇതിനോടകം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചർച്ചകൾ സജീവമാണ്. അതിനിടെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിലേക്ക് മടങ്ങാൻ കോൺഗ്രസ് എംപിമാർ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

കോൺഗ്രസ് തന്ത്രം

കോൺഗ്രസ് തന്ത്രം

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യണമെങ്കിൽ മുതിർന്ന നേതാക്കൾ തന്നെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങണമെന്ന നിർദ്ദേശമാണ് കെവി തോമസ് ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നതത്രേ. ഇതോടെയാണ് മുതിർന്ന നേതാക്കളായ കോൺഗ്രസ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

മടങ്ങി വരവിന് നേതാക്കൾ

മടങ്ങി വരവിന് നേതാക്കൾ

കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍ തുടങ്ങിയവരാണ് സന്നദ്ധത പ്രകടിപ്പിച്ചത്. കെ മുൻ വട്ടിയൂർക്കാവ് എംഎൽഎയും നിലവിൽ വടകര എംപിയുമായ കെ മുരളീധരൻ ആയിരുന്നു ആദ്യം നേതൃത്വത്തെ താത്പര്യം അറിയിച്ചത്. വടകര എംപിയായ മുല്ലപ്പള്ളി രാമചന്ദ്രൻ ലോക്സഭയിലേക്ക് മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയായിരുന്നു കെ മുരളീധരൻ വടകരയിൽ മത്സരിക്കാൻ എത്തിയത്.

വട്ടിയൂർക്കാവിലേക്ക്

വട്ടിയൂർക്കാവിലേക്ക്

മുല്ലപ്പള്ളിയേക്കാൾ വോട്ട് നേടി വിജയം നേടിയെങ്കിലും മറ്റ് രാഷ്ട്രീയ പ്രധാന്യം ഇല്ലാത്ത വടകര മണ്ഡലത്തിൽ ഒതുങ്ങി നിൽക്കാൻ താത്പര്യമില്ലെന്നും പഴയ മണ്ഡലത്തിൽ മത്സരിക്കാൻ അനുവദിക്കണമെന്നുമാണ് കെ മുരളീധരൻ ആവശ്യപ്പെട്ടത്. മണ്ഡലത്തിൽ വികെ പ്രശാന്തിനോട് ഏറ്റുമുട്ടൻ കെ മുരളീധരൻ തന്നെ വേണമെന്ന ആവശ്യവും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്.

ചെങ്കോട്ട പൊളിച്ച അടൂർ പ്രകാശ്

ചെങ്കോട്ട പൊളിച്ച അടൂർ പ്രകാശ്

ഇതോടെ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ മുരളീധരൻ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം അടൂർ പ്രകാശം ഇത്തരത്തിൽ വീണ്ടും തന്റെ നിയമസഭ മണ്ഡലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയെന്നാണ് വിവരം. ചെങ്കോട്ട പൊളിച്ചാണ് ആറ്റിങ്ങലിൽ നിന്നും അടൂർ പ്രകാശ് ലോക്സഭയിലേക്ക് വിജയിച്ച് കയറിയത്.

വഴങ്ങിയേക്കുമെന്ന് സൂചന

വഴങ്ങിയേക്കുമെന്ന് സൂചന

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഹൈക്കാന്റിന്റെ ഇടപെടലോടെയാണ് കെ സുധാകരൻ കണ്ണൂരിൽ മത്സരിച്ചത്. അതുകൊണ്ട് തന്നെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തണമെന്നുള്ള കെ സുധാകരന്റെ താത്പര്യത്തോട് ഹൈക്കാന്റ് എതിർപ്പ് ഉയർത്താൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്ത്പെടുന്നത്.

അനുകൂല ഘടകമാണെന്ന്

അനുകൂല ഘടകമാണെന്ന്

നേരത്തേ മുസ്ലീം ലീഗ് നേതാവും എംപിയുമായ കുഞ്ഞാലികുട്ടിയും എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മാത്രമല്ല, മുന്നണിക്കും അനുകൂല ഘടകമായി മാറുമെന്നാണ് പ്രതീക്ഷ.

നേട്ടം കൊയ്ത് യുഡിഎഫ്

നേട്ടം കൊയ്ത് യുഡിഎഫ്

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ 19 ലും യുഡിഎഫാണ് നേട്ടം കൊയ്തത്. എംപിമാർ കൂട്ടത്തോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയാൽ വരാനിരിക്കുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനാകുമോയെന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്.

വിജയം കോൺഗ്രസിന് തന്നെ

വിജയം കോൺഗ്രസിന് തന്നെ

എന്നാൽ ഈ മണ്ഡലങ്ങളിൽ എല്ലാം വീണ്ടും തിരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ് നേതാക്കൾ തന്നെ വിജയിക്കുമെന്നാണ് നേതാക്കൾക്ക് ഹൈക്കമാന്റിന് നൽകിയിരിക്കുന്ന ഉറപ്പ്. അതേസമയം കേരളം പോലൊരു സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് ഈ ഘട്ടത്തിൽ പ്രധാനമാണെന്ന വിലയിരുത്തൽ ഉണ്ട്.

രാഹുൽ ഗാന്ധിയുടെ മണ്ഡലം

രാഹുൽ ഗാന്ധിയുടെ മണ്ഡലം

കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ വയനാട് ഉൾപ്പെട്ട സംസ്ഥാനത്ത് തിരികെ അധികാരം പിടിക്കാൻ സാധിച്ചാൽ അത് വലിയ നേട്ടമായി കോൺഗ്രസ് ദേശീയ തലത്തിൽ ഉയർത്തിക്കാണിക്കാൻ സാധിക്കും. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാൾ, അസം, ബിഹാർ , തമിഴ്നാട് എന്നിവിടങ്ങളിൽ നേട്ടം കൊയ്യാനാണ് കോൺഗ്രസ് ലക്ഷ്യം.

കേരളത്തിലും അസമിലും

കേരളത്തിലും അസമിലും

കേരളത്തിലും അസമിലും വീണ്ടും കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യം. അസമിൽ ബിജെപി വിരുദ്ധ സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങൾ പാർട്ടി ആവിഷകരിച്ച് കഴിഞ്ഞു. ബിഹാറിൽ ശക്തമായ സാന്നിധ്യമായി മാറാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam
പച്ചക്കൊടി കാണിച്ചേക്കും

പച്ചക്കൊടി കാണിച്ചേക്കും


തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് ഒപ്പം മികച്ച നേട്ടം കൊയ്യനും കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു ഇത് വരും തിരഞ്ഞെടുപ്പിലും സഹായകരമാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ നേട്ടം ലക്ഷ്യം വെച്ച് കേരളത്തിലെ എംപിമാരുടെ ആവശ്യത്തിന് ഹൈക്കമാന്റ് പച്ചക്കൊടി കാട്ടുമെന്നാണ് അറിയുന്നത്.

ജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ

'മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും.. സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ കരഞ്ഞ ആരാധിക, വൈറൽ കുറിപ്പ്'മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും.. സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ കരഞ്ഞ ആരാധിക, വൈറൽ കുറിപ്പ്

English summary
Congress MP's may return to Kerala politics before assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X