കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം മുഴുവന്‍ കണ്ട കാഴ്ചകള്‍ നീതിപീഠം കണ്ടില്ലെന്ന്!;വിധി ഇന്ത്യക്ക് അപമാനം:ടിഎന്‍ പ്രതാപന്‍

Google Oneindia Malayalam News

കൊച്ചി: ബാബറി മസ്ജിദ് കേസില്‍ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, എല്‍കെ അദ്വാനി അടക്കമുള്ള 32 ബിജെപി നേതാക്കളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ പറഞ്ഞു. മതിയായ തെളിവില്ലെന്ന് പറഞ്ഞായിരുന്നു ഇവരെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍ ലോകം മുഴുവന്‍ കണ്ടകാഴ്ച്ചകള്‍ നീതി പീഠം മാത്രം കണ്ടില്ലെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ഈ വിധി ഇന്ത്യക്ക് അപമാനമാണെന്നും കൈയ്യൂക്കിലും പണക്കൊഴുപ്പിലും നടപ്പിലാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ എതിരിടണമെന്നും ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി. ടിഎന്‍ പ്രതാപന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

'ഏക് ദക്കാ ഓര്‍ ദോ'

'ഏക് ദക്കാ ഓര്‍ ദോ'

'ഏക് ദക്കാ ഓര്‍ ദോ' എന്നായിരുന്നു അദ്വാനിയും കൂട്ടരും രഥയാത്രയിലുടനീളം ഉയര്‍ത്തിയ ഒരു പ്രധാന മുദ്രാവാക്യം. ബാബരി പള്ളിയുള്ളിടത്ത് തന്നെ ക്ഷേത്രം പണിയുമെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു- 'മന്ദിര്‍ വഹാം ബനേങ്കെ.' വളരെ ആസൂത്രിതമായി, മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിലാണ് രഥയാത്രയും കര്‍സേവയും നടന്നത്. പള്ളി പൊളിക്കാന്‍ തീരുമാനിച്ചു തന്നെയാണ് പതിനായിരക്കണക്കിന് കര്‍സേവകരെ പേനാ കത്തിമുതല്‍ ത്രിശൂലം തുടങ്ങി മഴുവരെ ഏന്തി അങ്ങോട്ടേക്ക് വിളിച്ചുവരുത്തിയത്.

ജയ് ശ്രീറാം മുഴക്കുമ്പോള്‍

ജയ് ശ്രീറാം മുഴക്കുമ്പോള്‍

മതഭ്രാന്ത് പിടിച്ച, യാഥാര്‍ത്ഥ ശ്രീരാമ സങ്കല്‍പ്പത്തിന്റെ വിരോധികളായ ആയിരക്കണക്കിനാളുകള്‍ പള്ളിയുടെ താഴികക്കുടങ്ങളിലേക്ക് വലിഞ്ഞു കയറുമ്പോള്‍, കല്ലുകളിളക്കുമ്പോള്‍, കുത്തിതകര്‍ക്കുമ്പോള്‍, ഉന്തി മറിച്ചിടുമ്പോള്‍, ആക്രോശത്തോടെ ജയ് ശ്രീറാം മുഴക്കുമ്പോള്‍ എല്ലാം സന്തോഷത്തോടെ നോക്കിനിന്നവരാണ് അധ്വാനിയും, ഉമാ ഭാരതിയും, ജോഷിയും, സിംഗാളുമെല്ലാം.

എംപി പ്രഖ്യാ സിങ് താക്കൂര്‍

എംപി പ്രഖ്യാ സിങ് താക്കൂര്‍

തിക്കിത്തിരക്കി വീണുപോകല്ലേ എന്ന് പറഞ്ഞു കാണും ഒരു പക്ഷെ. പോലീസുകാരോട് അടിവാങ്ങാതെ മാറിനിന്നോളാന്‍ പറഞ്ഞിട്ടുണ്ടാകും ചിലപ്പോള്‍. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറ വാങ്ങി നശിപ്പിച്ചിട്ട് അവരെ വേദനിപ്പിക്കാതെ വിട്ടേക്കൂ എന്ന കരുതലുണ്ടായിട്ടുണ്ടാകാനും സാധ്യതയുണ്ട്.പള്ളി പൊളിക്കാന്‍ പോയിട്ടുണ്ടെന്നും പൊളിച്ചിട്ടുണ്ടെന്നും അഹങ്കാരം കൊണ്ടിട്ടുണ്ട് ബിജെപി എംപി പ്രഖ്യാ സിങ് താക്കൂര്‍.

 സംഘപരിവാര്‍

സംഘപരിവാര്‍

1992 ഡിസംബര്‍ ആറിന് ഇന്ത്യ മുഴുവന്‍ സംഘപരിവാര്‍ ആഘോഷങ്ങളുണ്ടായിട്ടുണ്ട്. പള്ളി പൊളിക്കാന്‍ തീരുമാനിച്ചു തന്നെയാണ് പരിവാരം അന്ന് അവിടെ കൂടിയതെന്ന് അന്ന് ലോകം ബി ബി സിയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കണ്ടതാണ്.ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആര്‍കൈവ്‌സില്‍ ഇപ്പോഴും നല്ല തെളിച്ചമുള്ള ചിത്രങ്ങള്‍ ഉണ്ട്. സി എ എ സമരക്കാരെ വേട്ടയാടാന്‍ വീഡിയോയും ഫോട്ടോയുമൊക്കെ തെളിവാണ്. എന്നാല്‍ ഇവിടെ അത് പറ്റില്ല. അത് തെളിവാകില്ല.

രാമരാജ്യം

രാമരാജ്യം

ഒരു നാട്ടില്‍ രണ്ടു നീതിയുണ്ടാകുമ്പോള്‍ സംഘപരിവാര്‍ അതിനെ രാമരാജ്യം എന്നു വിളിക്കും; രാമനെ അപഹസിക്കും. സംഘികള്‍ പുലരുന്ന ഓരോ ദിവസവും രാമദേവനെ അവഹേളിക്കുകയാണവര്‍. ലോകം മുഴുവന്‍ കണ്ട കാഴ്ചകള്‍ നീതിപീഠം കണ്ടില്ലെന്ന്!ജസ്റ്റിസ് ലോയ ആകണമോ അതോ ഗോഗോയ് ആകണമോ എന്ന ചോദ്യം നേരിടാന്‍ ചങ്കുറപ്പ് വേണമല്ലോ. സവര്‍ക്കറുടെ ജീനും വിചാരവുമെങ്കില്‍ എപ്പോഴേ കാലില്‍ വീണ് നക്കിത്തുടങ്ങിക്കാണും.

ഹിന്ദുത്വ രാഷ്ട്രത്തെ എതിരിടണം

ഹിന്ദുത്വ രാഷ്ട്രത്തെ എതിരിടണം

ഈ വിധി ഇന്ത്യക്ക് അപമാനമാണ്. ഈ വിധി ഈ രാജ്യത്തെ മുസ്ലിംകളോട് മാത്രമല്ല യഥാര്‍ത്ഥ രാമ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ക്കും എതിരാണ്. ഈ വിധിക്കെതിരെ അപ്പീല്‍ പോകണം.കൈയ്യൂക്കിലും പണക്കൊഴുപ്പിലും നടപ്പിലാക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തെ എതിരിടണം.

English summary
Congress MP TN Prathapan responded to Babri masjid demolition verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X