കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും: ഹസന്‍ മാറില്ല, എംപിമാര്‍ മല്‍സരിക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. ഗ്രൂപ്പ് പോരാണ് പലയിടത്തും കോണ്‍ഗ്രസിന് ശാപമായത്. ഇതില്ലാതാക്കിയാല്‍ മാത്രമേ നിയസമഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ സംസ്ഥാന തലത്തില്‍ നേതാക്കളെ മാറ്റേണ്ട എന്നാണ് ഹൈക്കമാന്റ് തീരുമാനം. മാത്രമല്ല, ഉമ്മന്‍ ചാണ്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കണമെന്ന ആവശ്യത്തില്‍ അന്തിമതീരുമാനം ഇതുവരെ എടുത്തിട്ടുമില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

എംപിമാര്‍ കളത്തിലിറങ്ങില്ല

എംപിമാര്‍ കളത്തിലിറങ്ങില്ല

മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. സമാനമായ മാതൃകയില്‍ ചില കോണ്‍ഗ്രസ് എംപിമാരും രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ വരികയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കില്ല എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വം മാറില്ല

സംസ്ഥാന നേതൃത്വം മാറില്ല

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെയും മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ സംസ്ഥാന തലത്തില്‍ നേതൃതമാറ്റമുണ്ടാകില്ലെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. താഴേതട്ടില്‍ നേതൃമാറ്റമുണ്ടാകും.

 ആര് നയിക്കും

ആര് നയിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു നേതാവിനെ കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നയിക്കും. ബാക്കി കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം എന്നാണ് പദ്ധതി. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് താരിഖ് അന്‍വര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.

 കത്ത് ലഭിച്ചില്ലെന്ന് താരിഖ് അന്‍വര്‍

കത്ത് ലഭിച്ചില്ലെന്ന് താരിഖ് അന്‍വര്‍

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എംഎം ഹസനെ മാറ്റണമെന്ന് ചില ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് കത്ത് ലഭിച്ചു എന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. എംഎം ഹസന്റെ ചില പ്രസ്താവനകള്‍ തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ അനാവശ്യ വിവാദത്തിലേക്ക് എത്തിച്ചു എന്നായിരുന്നു ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുത്താല്‍

ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുത്താല്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ ചാണ്ടി നയിക്കുമെന്ന വാര്‍ത്ത ശരിയല്ല. കൂട്ടായ നേതൃത്വമാണ് നയിക്കുക. ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാന്‍ ആകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുത്താല്‍ മുന്നണിയെ ഒറ്റക്കെട്ടായി നയിക്കാന്‍ സാധിക്കുമെന്ന് ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസില്‍ ഐക്യം വേണം

കോണ്‍ഗ്രസില്‍ ഐക്യം വേണം

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയം നേരിട്ടത് കോണ്‍ഗ്രസ് കാരണമാണ് എന്ന് ഘടകകക്ഷികള്‍ പറഞ്ഞിരുന്നു. ഇനി ഉമ്മന്‍ ചാണ്ടി നയിക്കണമെന്നും ചില പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്റ് പ്രതിനിധി സംസ്ഥാനത്തെത്തിയതും വിഷയം പഠിച്ചതും. കോണ്‍ഗ്രസ് ഐക്യത്തോടെ നിന്നാല്‍ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയമുണ്ടാകൂ എന്നാണ് ഘടകകക്ഷികളുടെ നിലപാട്.

കോട്ടയത്ത് തന്ത്രം മാറ്റി കേരള കോണ്‍ഗ്രസ്; പാലായില്‍ ജോസ് കെ മാണി, തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങികോട്ടയത്ത് തന്ത്രം മാറ്റി കേരള കോണ്‍ഗ്രസ്; പാലായില്‍ ജോസ് കെ മാണി, തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി

വനിതാ എസ്‌ഐയെ രാത്രി കയറിപ്പിടിച്ചു; പ്രതിയെ രക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരും, സ്റ്റേഷന്‍ വളഞ്ഞുവനിതാ എസ്‌ഐയെ രാത്രി കയറിപ്പിടിച്ചു; പ്രതിയെ രക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരും, സ്റ്റേഷന്‍ വളഞ്ഞു

English summary
Congress MPs Will not Allowed to Contest Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X