കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരെ നവദര്‍ശന്‍ യാത്രയുമായി കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി വാഹന ജാഥ സംഘടിപ്പിക്കുന്നു. മാര്‍ക്‌സിസ്റ്റ് ഭീകരതയ്‌ക്കെതിരെ മാനവികതയുടെ പോരാട്ടം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിൽ നവദര്‍ശന്‍ യാത്ര' സംഘടിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റു മരിച്ച എടയന്നൂര്‍ തെരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച്‌ 20 ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും.

congress

ജില്ലയിലെ 90 സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തി മാര്‍ച്ച് 29 ന് വൈകുന്നേരം ആറുമണിക്ക് തലശ്ശേരിയില്‍ സമാപിക്കും. വിവിധ ദിവസങ്ങളിലെ പര്യടന പരിപാടിയില്‍ സംസ്ഥാനത്തെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കുമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. ഷുഹൈബ് വധ അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു

കേസിലെ പ്രതികള്‍ ഉപകരണം മാത്രമാണെന്നും ജില്ലാ നേതൃത്വം അറിയാതെ ഒന്നും നടന്നിട്ടില്ലന്നും സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുകയാണെന്നും പാച്ചേനി ആരോപിച്ചു. സി.പി.എമ്മിന്റെ പതിനൊന്ന് പ്രവര്‍ത്തകര്‍ പിടിയിലായിട്ടും നാലുപേരെ മാത്രം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും പാച്ചേനി കൂട്ടിച്ചേർത്തു.

നിഷ മുറിച്ച് കൊണ്ടുപോയ തലമുടി എവിടെ? അവർക്ക് മാനസിക വിഭ്രാന്തിയാണെന്ന് പിസി ജോർജ്നിഷ മുറിച്ച് കൊണ്ടുപോയ തലമുടി എവിടെ? അവർക്ക് മാനസിക വിഭ്രാന്തിയാണെന്ന് പിസി ജോർജ്

അടിച്ചുകൊന്ന ജുനൈദിന് നീതി കിട്ടുമോ? സുപ്രീംകോടതി ഇടപെടുന്നു, സിബിഐ നിലപാട് മറ്റൊന്ന്അടിച്ചുകൊന്ന ജുനൈദിന് നീതി കിട്ടുമോ? സുപ്രീംകോടതി ഇടപെടുന്നു, സിബിഐ നിലപാട് മറ്റൊന്ന്

English summary
congress navadarshan yathra against cpm political murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X