'ഞങ്ങള്‍ നിങ്ങളെ വെല്ലുവിളിക്കുന്നു'; രാഹുലിന്റെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിനെതിരെ കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ദില്ലിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ച ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. രാഹുല്‍ പങ്കുവച്ച ചിത്രം ദേശീയ പട്ടികജാതി കമ്മിഷനും പങ്കുവച്ചെന്നും രാഹുലിന്റെ അക്കൗണ്ട് മാത്രം വിലക്കിയത് ഇരട്ടത്താപ്പാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ട്വിറ്റര്‍ ഭയക്കുന്നു എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

ട്വിറ്റര്‍ ഇന്ത്യ ഞങ്ങളുടെ അക്കൗണ്ടുകള്‍ ലോക്ക് ചെയ്യുന്നു, ഞങ്ങള്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും സത്യം വെളിപ്പെടുത്തുന്നതില്‍ നിന്നും ഒന്നും ഞങ്ങളെ തടയാനാവില്ലെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കപ്പെട്ടത്. അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. അതുവരെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി രാഹുല്‍ അണികളുമായി സംവദിക്കുമെന്ന് കോണ്‍ഗ് വ്യക്തമാക്കിയിരുന്നു.
ദില്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദൃശ്യങ്ങള്‍ രാഹുല്‍ പങ്കുവച്ചതോടെ അത് വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിവാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷന്‍ ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഇക്കാരണത്താലാണോ രാഹുലിന്റെ ട്വീറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതെന്ന കാര്യം വ്യക്തമല്ല.
അതേസമയം, രാഹുലിന്റെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ട്വിറ്റര്‍ രംഗത്തെത്തിയിരുന്നു. രാഹുലിന്റെ അക്കൗണ്ട് ഇപ്പോഴും സര്‍വീസിലുണ്ടെന്ന് ട്വിറ്റര്‍ വക്താവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാതി സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രിയാണ് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കിടിലൻ ഹെയർസ്റ്റൈലിൽ രഞ്ജിനി ഹരിദാസ്; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications