കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസികളെ ഇളക്കിവിട്ടത് ബിജെപി; പക്ഷെ നേട്ടം കൊയ്യുക കോണ്‍ഗ്രസ്, ബിജെപിയുടെ തന്ത്രം തിരിച്ചടിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറിനുമെതിരെ വലിയ വിമര്‍ശനമായിരുന്നു ബിജെപി നടത്തി വന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ആദ്യ ഘട്ടം മുതല്‍ അവസാനം വരെ ആചാരലഘനം വിഷയം സജീവ ചര്‍ച്ചാ വിഷയമാക്കി നിലനിര്‍ത്താന്‍ ബിജെപി പരിശ്രമിച്ചു.

<strong> 17 സീറ്റില്‍ വിജയം ഉറപ്പ്; 3 സീറ്റുകളില്‍ ഭൂരിപക്ഷം ലക്ഷം കടക്കും, യുഡിഎഫ് കണക്ക് കൂട്ടലുകള്‍ ഇങ്ങനെ</strong> 17 സീറ്റില്‍ വിജയം ഉറപ്പ്; 3 സീറ്റുകളില്‍ ഭൂരിപക്ഷം ലക്ഷം കടക്കും, യുഡിഎഫ് കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

ഇടതുമുന്നണിയെ പിന്തുണക്കുന്ന ഹിന്ദു വോട്ടുകളില്‍ വലിയൊരു ശതമാനം ശബരിമല വിഷയം ഉന്നയിക്കുന്നതോടെ തങ്ങള്‍ക്ക് വന്നുചേരുമെന്ന് ബിജെപി കണക്ക് കൂട്ടി. എന്നാല്‍ പ്രചരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ബിജെപി വലിയൊരു അപകടം മണത്തത്. അതോടെ വിഷയത്തില്‍ സംസ്ഥാന സര്‍‍ക്കാറിനെതിരെ മൃദുസമീപനം സ്വീകരിച്ചെന്നാണ് സൂചന.. വിഷദാംശങ്ങള്‍ ഇങ്ങനെ..

 പ്രതീക്ഷിക്കുന്നത്

പ്രതീക്ഷിക്കുന്നത്

ബിജെപി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തിരുവനന്തപുരം പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ആചാരലംഘനം വിഷയം മുന്നണി സ്ഥാനാര്‍ത്ഥികള്‍‍ക്ക് അനുകൂലമാവും എന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതാണ് വോട്ടിങില്‍ പ്രതിഫലിച്ചതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

കോണ്‍ഗ്രസിന് വോട്ടായി മാറിയേക്കും

കോണ്‍ഗ്രസിന് വോട്ടായി മാറിയേക്കും

എന്നാല്‍ ആചാരലംഘനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനോടും ഇടതുപക്ഷത്തോടും വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായ എതിര്‍ വികാരം ബിജെപിക്ക് ദുര്‍ബലസ്ഥാനാര്‍ത്ഥികള്‍ ഉള്ളിടത്ത് കോണ്‍ഗ്രസിന് വോട്ടായി മാറിയേക്കും എന്നകാര്യം അവസാന നിമിഷമാണ് ബിജെപി നേതൃത്വം മനസ്സിലാക്കിയത്.

വിജയ സാധ്യത വര്‍‍ധിപ്പിക്കും.

വിജയ സാധ്യത വര്‍‍ധിപ്പിക്കും.

ഇത് കോണ്‍ഗ്രസിന്‍റെ വിജയ സാധ്യത വര്‍‍ധിപ്പിക്കും. കേരളത്തില്‍ ഇടതുമുന്നണിക്ക് പരാജയം സംഭവിക്കുമ്പോള്‍ വിജയിച്ചു കയറുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കേന്ദ്രത്തില്‍ ഭീഷണിയാവുക ബിജെപിക്കാണ്.

കേന്ദ്ര നേതൃത്വം

കേന്ദ്ര നേതൃത്വം

വിശ്വാസികളില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കുന്നുവെന്ന് റിപ്പോര്‍ട്ടും കീഴ്ഘടകങ്ങളില്‍ നിന്ന് മേല്‍ത്തട്ടിലേക്ക് എത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം തന്നെ ഇടപെടുകയായിരുന്നു.

പാര്‍ട്ടിയിലും പ്രശ്നങ്ങള്‍

പാര്‍ട്ടിയിലും പ്രശ്നങ്ങള്‍

കേ​ന്ദ്ര നി​ർ​ദേ​ശം വ​ന്ന​തി​നെ തു​ട​ർ​ന്ന്​ പ​ല​മ​ണ്ഡ​ല​ങ്ങ​ളി​ലും മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ച്ച​തായാണ് സൂചന. എന്നാലും അപ്പോഴേക്കും ഏറെ വൈകിപ്പോയെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ട്. മുന്നണി സ്ഥാനാര്‍ത്ഥികളുടെ വോട്ടിലുണ്ടാവുന്ന കുറവ് പാര്‍ട്ടിയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും എന്ന ഭീഷണിയും നിനില്‍ക്കുന്നു.

സിപിഎ​മ്മി​നെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ

സിപിഎ​മ്മി​നെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ

ജ​യ​സാ​ധ്യ​ത​യി​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ൽ സിപിഎ​മ്മി​നെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്​ വോട്ട് ചെയ്യാന്‍ ബിജെപി അനുകൂലികള്‍ തയ്യാറായിരുന്നു. ഇത് മനസ്സിലാക്കിയ കോണ്‍‍ഗ്രസുകള്‍ ഇത്തരം വോട്ടുകള്‍ പരമാവധി ശേഖരിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചു.

യുഡിഎഫും കണക്ക് കൂട്ടുന്നു

യുഡിഎഫും കണക്ക് കൂട്ടുന്നു

വാശിയേറിയ പോരാട്ടം നടക്കുന്ന കണ്ണൂര്‍,വടകര, കോഴിക്കോട്, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെല്ലാം വിശ്വാസി സമൂഹത്തിന്‍റെ വോട്ടുകള്‍ വലിയതോതില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്നുചേരുമെന്നാണ് യുഡിഎഫും കണക്ക് കൂട്ടുന്നത്.

വിമര്‍ശനം

വിമര്‍ശനം

ഇതിന്‍റെ പേരില്‍ യുഡിഎഫിനെതിരെ ഇടതുമുന്നണി വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. കൊല്ലം സീറ്റിലായിരുന്നു യുഡിഎഫിനെതിരെ സിപിഎം പ്രധാനമായും ഈ വിമര്‍നം ശക്തമായിരുന്നു. ചിലയിടങ്ങളില്‍ സിപിഎമ്മിന്‍റെ പരാജയം ഉറപ്പുവരുത്താന്‍ ബിജെപി വോട്ട് മറിക്കാന്‍ തയ്യറായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

അണികളെ പിന്തിരിക്കാന്‍

അണികളെ പിന്തിരിക്കാന്‍

കേന്ദ്ര നേതൃത്വത്തിന്‍റെ അറിയിപ്പ് വന്നതോടെ അവസാന നിമിഷം ബിജെപി ഈ നീക്കത്തില്‍ നിന്ന് അണികളെ പിന്തിരിക്കാന്‍ രംഗത്ത് എത്തുകയായിരുന്നു. എന്‍ഡിഎ സ്ഥനാര്‍ത്ഥികള്‍‍ക്ക് തന്നെ വോട്ട് നല്‍കണമെന്നായിരുന്നു അവസാന അഭ്യര്‍ത്ഥന.

വീ​ട്​ ക​യ​റി പ്ര​ചാ​ര​ണം

വീ​ട്​ ക​യ​റി പ്ര​ചാ​ര​ണം

ബിജെപി​ക്കും ഘ​ട​ക​ക​ക്ഷി സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്കും വോ​ട്ട്​ ന​ഷ്​​ട​മാ​ക​രു​തെ​ന്നും ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ വോ​ട്ട്​ മാ​റി​ചെ​യ്യേ​ണ്ടി വ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്​ ആ​ക​രു​തെ​ന്നു​മാ​യി​രു​ന്നു വീ​ട്​ ക​യ​റി പ്ര​ചാ​ര​ണം. എന്നാല്‍ അവസാന നിമിഷത്തെ ഈ നീക്കം എത്രത്തോളം വിജയം കണ്ടെന്ന് പറയാന്‍ കഴിയില്ല.

<strong>കൂത്തുപറമ്പിലും തലശ്ശേരിയിലും കനത്ത പോളിങ്; വടകരയില്‍ ജയരാജന്‍റെ വിജയം പ്രതീക്ഷിച്ച് സിപിഎം</strong>കൂത്തുപറമ്പിലും തലശ്ശേരിയിലും കനത്ത പോളിങ്; വടകരയില്‍ ജയരാജന്‍റെ വിജയം പ്രതീക്ഷിച്ച് സിപിഎം

English summary
congress or bjp, who will gain from sabarimala?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X