കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് ബിജെപിയിലേക്കെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി എംഎല്‍എ ആയ കെബി ഗണേഷ് കുമാര്‍ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് ഗണേഷിനോ അദ്ദേഹത്തിന്റെ പിതാവ് ബാലകൃഷ്ണ പിളളക്കോ പോലും ഇപ്പോള്‍ തീര്‍ച്ചയില്ല. എന്നാല്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ഇക്കാര്യത്തില്‍ തീരുമാനം എടുത്തു കഴിഞ്ഞു.

ഗണേഷ് കുമാര്‍ ബിജെപിയിലേക്കാണ് പോകാന്‍ പോകുന്നത്. ബിജെപിയില്‍ അംഗത്വവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റും ഉറപ്പാക്കിക്കഴിഞ്ഞുവെന്നാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നത്. ഇക്കാര്യം ഉറപ്പാക്കിയതിന് ശേഷമായിരുന്നു ഗണേഷd കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയതെന്നും വീക്ഷണം ആരോപിക്കുന്നു.

Ganesh Veekshanam

'ഗണേഷും കാവി കൂടാരത്തിലേക്കോ' എന്ന തലക്കെട്ടുമായാണ് ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗം. ഗണേഷ് കുമാറിന്റെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവും ഉണ്ടായിരുന്നു എന്നും വീക്ഷണം പറയുന്നു.

യുഡിഎഫില്‍ ഇരുന്ന് മുത്ത് അളന്ന കൈകകള്‍ കൊണ്ട് കാവി കൂടാരത്തില്‍ പോയി മോര് അളക്കാനാണ് ഗണേഷ് ശ്രമിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് തുടക്കം. കഴിഞ്ഞ ദിവസം യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗണേഷ് നടത്തിയ വാര്‍ത്താ സമ്മേളനമാണ് വീക്ഷണത്തേയും കോണ്‍ഗ്രസിനേയും ചൊടിപ്പിച്ചത്.

Ganesh Kumar

പൊതുമരാമത്ത് മന്ത്രിയുടെ സ്റ്റാഫിലെ മൂന്ന് പേര്‍ അഴിമതിക്കാരാണെന്ന് ഗണേഷ് നിയമസഭയില്‍ വെളിപ്പെടുത്തിയത് മുതല്‍ തുടങ്ങിയ പ്രശ്‌നമാണ്. സര്‍ക്കാരിനെതിരെ സഭയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് ഗണേഷിനെ യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനിടെ ഗണേഷ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

English summary
Congress' organ Veekshanam Daily's editorial says that Ganesh Kumar planning to join BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X