കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടച്ച് വാർക്കാൻ കോൺഗ്രസ്; രാഷ്ട്രീയകാര്യ സമിതിക്ക് മുൻപ് സമവായത്തിന് വഴിതേടി സുധാകരനും സതീശനും

ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയുള്ള ഹൈക്കമാൻഡ് തീരുമാനം കോൺഗ്രസിന് തുടരാനാകുമോയെന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: സംഘടന സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായുള്ള പുനഃസംഘനയിലേക്ക് കടക്കുകയാണ് കോൺഗ്രസ്. ഹൈക്കമാൻഡ് നേരിട്ട് ഇടപ്പെട്ട് തിരഞ്ഞെടുത്ത കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്നാണ് കെപിസിസി, ഡിസിസി തലങ്ങളിൽ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയുള്ള ഹൈക്കമാൻഡ് തീരുമാനം കോൺഗ്രസിന് തുടരാനാകുമോയെന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

രാഷ്ട്രീയകാര്യ സമിതി

പുന:സംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ക്ക് രൂപം നൽകുന്നതിന് രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. ഗ്രൂപ്പുകൾക്കതീതമായി ജംബോ കമ്മിറ്റികളെ ഒഴിവാക്കി കെപിസിസി, ഡിസിസികളെ പുനഃസംഘടിപ്പിക്കുക പുതിയ അധ്യക്ഷൻ കെ സുധാകരനെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളി തന്നെയാണ്. മുന്നൂറോളം ഭാരവാഹികളുള്ള നിലവിലെ കെപിസിസി ഭാരവാഹി സംവിധാനം 51ലേക്ക് ചുരുക്കാനാണ് സുധാകരൻ ലക്ഷ്യമിടുന്നത്. നിർവാഹക സമിതിയടക്കമാണ് ഈ സംഖ്യ സുധാകരൻ നിർദേശിക്കുന്നത്.

 കടുംവെട്ട് പാടില്ല

എന്നാൽ ഈ പദ്ധതി നടപ്പാക്കുന്നതിന് ഗ്രൂപ്പുകളുടെ ഭാഗമായി നിൽക്കുന്ന മുതിർന്ന നേതാക്കളുടെ പിന്തുണ സുധാകരന് ആവശ്യമാണ്. ജംബോ കമ്മിറ്റകൾ വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം നേതാക്കളെങ്കിലും ഇരു ഗ്രൂപ്പുകൾക്കും തുല്ല്യ പ്രാധാന്യവും പരിഗണനയും വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇരു വിഭാഗവും തയാറാകില്ല. കടുംവെട്ട് പാടില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.

കൂടിക്കാഴ്ച

ഈ സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചർച്ച നടത്തുന്നത്. കെപിസിസി വർക്കിങ് പ്രസിന്റുമാരും ചർച്ചയിൽ പങ്കെടുക്കും. ഹൈക്കമാൻഡ് നിർദേശങ്ങളോടൊപ്പം തങ്ങളുടെ ആലോചനകളും ഇരുവരെയും ബോധിപ്പിക്കുന്നതിനാണ് യോഗം.

മാനദണ്ഡം

ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് രാഷ്ട്രീയകാര്യ സമിയി യോഗം ചേരുന്നത്. കഴിവ് മാത്രമായിരിക്കണം മാനദണ്ഡം എന്നതാണ് പുതിയ പ്രസിഡന്റിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരും സ്ഥാനാർത്ഥികളായി പരാജയപ്പെട്ടവരും ഭാരവാഹിത്വത്തിൽ നിന്ന് മാറി സംഘടനാരംഗത്ത് സജീവമായി നിൽക്കുന്നവർക്ക് അവസരം നൽകണമെന്ന അഭിപ്രായമുള്ളവരും നേതൃനിരയിലുണ്ട്. കഴിവുള്ളവരാണെങ്കിൽ എല്ലാവരെയും പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് ധാരണയിലെത്തണം.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN
ഹൈക്കമാൻഡ്

ഡിസിസികളിലും സമ്പൂർണ പൊളിച്ചെഴുത്താണ് സുധാകരന്‍ ആഗ്രഹിക്കുന്നത്. താഴേത്തട്ടില്‍ കുടുംബയൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ആശയവും സുധാകരനുണ്ട്. ഇത്തരം കാര്യങ്ങളും രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്യും. ഒരാൾക്ക് ഒരു പദവി, ഭാരവാഹികൾക്ക് പ്രായ പരിധി, തിരഞ്ഞെടുപ്പിൽ തോറ്റവര മാറ്റിനിർത്തൽ തുടങ്ങി മാനദണ്ഡങ്ങളും ചർച്ചയ്ക്ക് വരുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. ചർച്ചകൾ ഉടൻ പൂർത്തിയാക്കി അടുത്ത മാസം 15ന് മുൻപ് കെപിസിസി പുന:സംഘടന പൂർത്തിയാക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം.

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

English summary
Congress panel meeting to discuss criteria for KPCC, DCC reshuffling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X