കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം തീരുന്നില്ല, ഇന്ദിരാഭവന്‍ വില്‍പ്പനയ്ക്ക് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട പ്രതിഷേധം കെട്ടടങ്ങുന്നില്ല. പാര്‍ട്ടി നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ യുവതുര്‍ക്കികള്‍ മുതല്‍ മുതിര്‍ന്ന നേതാവായ വിഎം സുധീരന്‍ വരേയുള്ളവര്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അണികള്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനത്ത് ലീഗ് പതാക ഉയര്‍ത്തി ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും കോലം കത്തിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എ​ത്തി.

Olx

എറണാകുളം ഡി സി സി ഓഫീസിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഇവിടം കൊണ്ടൊന്നും അവസാനിപ്പിക്കാതെ കെപിസിസി ആസ്ഥാനം വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഒഎല്‍എക്സിലാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 10000 രൂപയാണ് ആസ്ഥാന മന്ദിരത്തിന് വിലയിട്ടിരിക്കുന്നത്. താത്പര്യമുള്ളവര്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിനേയോ, കേരള കോണ്‍ഗ്രസ് (എ​) പാര്‍ട്ടിയേയോ ബന്ധപ്പെടണമെന്നും പരസ്യത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അനീഷ് എന്ന വ്യക്തിയാണ് വെബ്സൈറ്റില്‍ പരസ്യം നല്‍കിയിരിക്കുന്നത്. കെട്ടിടത്തിന്‍റെ വിസ്തൃതി അടക്കം വ്യക്തമാക്കിന്ന പരസ്യത്തില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാ നിബന്ധനകളും അംഗീകരണമെന്നാണ് പരിഹാസം.

English summary
congress party hq kerala put sale olx after row rajya sabha seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X