കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി തളര്‍ന്ന് കോണ്‍ഗ്രസ്... രാഹുലിന്റെ രാജി, കര്‍ണാടകത്തിലെ തിരിച്ചടി; അടുത്തത് കേരളത്തില്‍?

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ തിരിച്ചുവരവുണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നു കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയെ ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ എത്തിയാല്‍ അതിന്റെ ഗുണം കേരളത്തിലെ കോണ്‍ഗ്രസ്സിനും ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ചപ്പോള്‍ കേരളമെമ്പാടും അതിന്റെ തരംഗം ഉണ്ടാവുകയും കേരളം യുഡിഎഫ് തൂത്തുവാരുകയും ചെയ്തു.

എന്നാല്‍ അതിന് ശേഷം ആണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി എത്തിയ രാഹുല് ഗാന്ധിയ്ക്ക് പ്രതിപക്ഷ നേതാവാകാന്‍ പോലും ഉള്ള സീറ്റുകള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചില്ല. ഒടുവില്‍ രാഹുല്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അതിന് പിറകെയാണ് കര്‍ണാടകത്തിലെ പ്രതിസന്ധി. ഇതെല്ലാം കൂടി, കേരളത്തില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ആണ് നേതൃത്വം ഇപ്പോള്‍.

 1. ഉപതിരഞ്ഞെടുപ്പുകള്‍

1. ഉപതിരഞ്ഞെടുപ്പുകള്‍

ആറ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ഇനി വരാനിരിക്കുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിമാര്‍ ആയി. പാലായിലേയും മഞ്ചേശ്വരത്തേയും എംഎല്‍എമാര്‍ അന്തരിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടും എന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

2. അഞ്ച് സിറ്റിങ് മണ്ഡലങ്ങള്‍

2. അഞ്ച് സിറ്റിങ് മണ്ഡലങ്ങള്‍

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളില്‍ അഞ്ചും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. വട്ടിയൂര്‍ക്കാവും കോന്നിയും എറണാകുളവും കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലങ്ങളാണ്. പാല കേരള കോണ്‍ഗ്രസ് എമ്മിന്റേയും മഞ്ചേശ്വരം മുസ്ലീം ലീഗിന്റേയും സിറ്റിങ് സീറ്റുകളാണ്.

3. തൂത്തുവാരിയ തിരഞ്ഞെടുപ്പ്

3. തൂത്തുവാരിയ തിരഞ്ഞെടുപ്പ്

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച് വയനാട്ടില്‍ മത്സരിപ്പിച്ചപ്പോള്‍ കേരളം മുഴുവന്‍ യുഡിഎഫ് തൂത്തുവാരുകയായിരുന്നു. ഒരേയൊരു മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. നിലവില്‍ രാജ്യത്ത് ഏറ്റവും അധികം കോണ്‍ഗ്രസ് എംപിമാരുള്ള സംസ്ഥാനമാണ് കേരളം.

4. ഉപതിരഞ്ഞെടുപ്പില്‍ പണികിട്ടുമോ?

4. ഉപതിരഞ്ഞെടുപ്പില്‍ പണികിട്ടുമോ?

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതോടെ ആയിരുന്നു കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കപ്പെട്ടത്. ബിജെപിയ്ക്ക് ബദലായി കോണ്‍ഗ്രസ് വളരും എന്ന പ്രതീക്ഷയില്‍ ആയിരുന്നു അത്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വന്‍ നിരാശ ആയിരുന്നു ഫലം.

5. നിരാശപ്പെടുത്തി രാഹുല്‍

5. നിരാശപ്പെടുത്തി രാഹുല്‍

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയിലൂടെ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. അതുകൊണ്ട് തന്നെ എത്ര സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനാകും എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

6. കര്‍ണാടകത്തിലെ സ്ഥിതി

6. കര്‍ണാടകത്തിലെ സ്ഥിതി

ഇതിനിടെയാണ് കര്‍ണാടകത്തിലും സ്ഥിതിഗതികള്‍ കൈവിട്ടുപോയത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ കേരളത്തിലും പ്രതിഫലനം ഉണ്ടാക്കിയേക്കും എന്നാണ് നേതൃത്വത്തിന്റെ ആശങ്ക.

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധന... ആര്‍ക്കൊക്കെ കൂടും, ആരൊക്കെ രക്ഷപ്പെടും? അറിയാം...സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധന... ആര്‍ക്കൊക്കെ കൂടും, ആരൊക്കെ രക്ഷപ്പെടും? അറിയാം...

English summary
Congress Party in Kerala is in tension on by polls after Rahul Gandhi's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X