കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസിന്‍റെ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; അവകാശവാദവുമായി നേതാക്കള്‍

Google Oneindia Malayalam News

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗം നേതാക്കളുമായും യുഡിഎഫ് നേതാക്കള്‍ സമവായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സമാന്തര യോഗങ്ങളും പരസ്യപ്രസ്താവനകളുമായി ഇരുവിഭാഗവും മുന്നോട്ട് പോവുന്നത് പ്രശ്നപരിഹാരത്തിന് തിരിച്ചടിയാവുകയും ചെയ്യുന്നു. പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് മുഖവിലയക്ക് എടുക്കാന്‍ ആരും തയ്യാറായിട്ടില്ല.

<strong>ന്യൂനപക്ഷ പിന്തുണ കരുത്താവുമോ, മഞ്ചേശ്വരം ഉറപ്പിച്ച് അബ്ദുള്ളക്കുട്ടി?: അംഗത്വ സ്വീകരണം ഇന്ന്</strong>ന്യൂനപക്ഷ പിന്തുണ കരുത്താവുമോ, മഞ്ചേശ്വരം ഉറപ്പിച്ച് അബ്ദുള്ളക്കുട്ടി?: അംഗത്വ സ്വീകരണം ഇന്ന്

പാലാ ഉപതിരഞ്ഞെടുപ്പിനെക്കൂടി നേതൃത്വ തര്‍ക്കങ്ങളുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് പിജെ ജോസഫ് നീങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന പറഞ്ഞ ജോസഫ്, ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കില്ലെന്നും വ്യക്തമാക്കി. മറുവശത്ത് ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാട് ജോസ് കെ മാണിയും ആവര്‍ത്തിക്കുന്നു. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചുകൊണ്ടിരിക്കുന്ന രണ്ട് സീറ്റുകള്‍ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ആലോചന തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഏറ്റുമാനൂര്‍, പൂഞ്ഞാര്‍

ഏറ്റുമാനൂര്‍, പൂഞ്ഞാര്‍

യുഡിഎഫിന് ശക്തമായ അടിത്തറയുണ്ടായിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട കോട്ടയം ജില്ലയിലെ രണ്ട് നിയമസഭാ സീറ്റുകള്‍ വിട്ടുതരാന്‍ കേരളാ കോണ്‍ഗ്രസിനോട് ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ എന്നീ സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ ഈ രണ്ട് സീറ്റുകളിലും വിജയമുറപ്പിക്കാന്‍ കഴിയുമെന്നാണ് ജില്ലാ നേതാക്കളുടെ പ്രതീക്ഷ.

രണ്ട് തവണയും പരാജയപ്പെട്ടു

രണ്ട് തവണയും പരാജയപ്പെട്ടു

പിളര്‍പ്പോടെ കോണ്‍ഗ്രസിന്‍റെ വിലപേശല്‍ ശക്തി കുറഞ്ഞതും സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ ഗുണകരമാവുമെന്ന്. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള ഏറ്റുമാനൂര്‍ സീറ്റില്‍ തുടര്‍ച്ചയായി രണ്ട് തവണ കേരള കോണ്‍ഗ്രസിലെ തോമസ് ചാഴിക്കാടന്‍ പരാജയപ്പെട്ടിരുന്നു. ഇതും നിലവിലെ ശക്തികുറവും ചൂണ്ടിക്കാട്ടി ഏറ്റുമാനൂര്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്.

സുരേഷ് കുറുപ്പ്

സുരേഷ് കുറുപ്പ്

രണ്ട് തവണയും സിപിഎമ്മിലെ സുരേഷ് കുറുപ്പായിരുന്നു തോമസ് ചാഴിക്കാടനെ പരാജയപ്പെടുത്തിയത്. 2016 ലെ തിരഞ്ഞെടുപ്പില്‍ 8899 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഏറ്റുമാനൂരില്‍ നിന്ന് സുരേഷ് കുറുപ്പ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 53805 വോട്ടുകള്‍ സുരേഷ് കുറുപ്പ് നേടിയപ്പോള്‍ 44906 വോട്ടുകളാണ് തോമസ് ചാഴിക്കാടന് ലഭിച്ചത്. എസ്എന്‍ഡിപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഏറ്റുമാനൂര്‍. തോമസ് ചാഴിക്കാടന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും കൂടി കണക്കിലെടുത്ത് സീറ്റ് ചോദിച്ചുവാങ്ങാമെന്ന് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നു.

പൂഞ്ഞാറിലെ പിസി

പൂഞ്ഞാറിലെ പിസി

വര്‍ഷങ്ങളായി യുഡിഎഫിനൊപ്പം നിലയുറപ്പിക്കുന്ന മണ്ഡലമാണെങ്കിലും സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ്ജായിരുന്നു കഴിഞ്ഞ തവണ പൂഞ്ഞാറില്‍ വിജയിച്ചത്. ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞതായിരുന്നു മൂന്ന് മുന്നണികളേയും മറികടന്നുകൊണ്ടുള്ള പിസി ജോര്‍ജ്ജിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കേരള കോണ്‍ഗ്രസിലെ ജോര്‍ജ്ജ് കൂട്ടി അഗസ്തിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 25000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പിസി ജോര്‍ജ്ജിന്‍റെ വിജയം.

കോണ്‍ഗ്രസ് വാദം, പ്രതീക്ഷ

കോണ്‍ഗ്രസ് വാദം, പ്രതീക്ഷ

പിസി ജോര്‍ജ്ജ് ബിജെപിയിലേക്ക് പോയതോടെ പരമ്പരാഗതമായി അദ്ദേഹത്തിന് വോട്ട് ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ഈയിടെ ഉണ്ടായ ചില വിവാദ പരാമര്‍ശങ്ങള്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ പ്രീതി കുറച്ചിട്ടുമുണ്ട്. ഈ സഹാചര്യങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പൂഞ്ഞാറില്‍ വിജയിച്ചു കയറാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നത്.

പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്

പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്

ഈ രണ്ട് സീറ്റുകളും ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് പൂര്‍ണ്ണമായി ഒരു വിഭാഗം പുറത്ത് പോയാല്‍ ഈ രണ്ട് സീറ്റുകളുടേയും ഏറ്റെടുക്കല്‍ കോണ്‍ഗ്രസിന് എളുപ്പമാക്കിയേക്കും. അല്ലാത്ത സാഹചര്യത്തില്‍ സീറ്റു വിട്ടുകൊടുക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറായേക്കില്ല. കോണ്‍ഗ്രസിന്‍റെ നീക്കത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളൊന്നും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

English summary
Congress party may claim for two Kerala Congress seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X