
അവസാന നിമിഷം വലിയ മാറ്റങ്ങള്‍: എണ്ണം കൂടും, കോണ്‍ഗ്രസ് ഭാരവാഹി പ്രഖ്യാപനം അടുത്തയാഴ്ച
പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതൃതലത്തിലെ ചർച്ചകള്‍ തുടരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഇന്നും ചർച്ച നടത്തും. ഡി സി സി ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക എന്നുള്ളതാണ് ചർച്ചയുടെ പ്രധാന ലക്ഷ്യമെങ്കിലും നേതൃതലത്തിലെ അസ്വാരസ്യങ്ങളും ചർച്ചാ വിഷയമായേക്കും.
അടുത്ത ദിവസം തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നതെങ്കിലും ഇനിയും നീണ്ടേക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്. ഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ക്ക് പങ്കെടുക്കേണ്ടതിനായി ഈ ദിവസങ്ങളില്‍ ചർച്ച നടക്കില്ലെന്നതും പ്രഖ്യാപനം വൈകാന്‍ ഇടയാക്കും.
'അവർക്കുള്ള ശക്തമായ കരണത്തടിയാണ് അതിജീവിതയായ നടിയുടെ ഈ പ്രത്യക്ഷപ്പെടലും തുറന്ന് പറച്ചിലും'

പ്രശ്ന പരിഹാരത്തിനായി ഡി സി സി ഭാരവാഹികളുടെ എണ്ണത്തില്‍ കടുംപിടുത്തം വേണ്ടെന്ന ധാരണയിലേക്കും നേതൃത്വം എത്തിയിട്ടുണ്ട്. വലിയ ജില്ലകളിലെ ഭാരവാഹികളുടെ എണ്ണം കൂട്ടാനാണ് ധാരണ. എല്ലാ ജില്ലാകളിലും എണ്ണം കൂട്ടണമോയെന്ന കാര്യം അവസാന ഘട്ടത്തിലായിരിക്കും പരിശോധിക്കുക. ഏറ്റവും ഒടുവിലെ ചർച്ചകളില്‍ പോലും മൂന്ന് ജില്ലകളില്‍ മാത്രമാണ് ധാരണയിലെത്താന്‍ കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ക്യൂട്ട് അഹാനക്കുട്ടി...: വൈറാലായി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍

വലിയ ജില്ലകളില്‍ 25, ചെറിയ ജില്ലകളില്‍ 15 എന്ന നിലയില്‍ ഭാരവാഹികളെ വെക്കാനായിരുന്നു കെ പി സി സി നിർവ്വാഹക സമിതി ആദ്യം തീരുമാനിച്ചിരുന്നത്. പുനഃസംഘടനയിലൂടെ ജംബോ സമിതികള്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തർക്കം മുറുകിയതോടെ ഭാരവാഹികളുടെ എണ്ണം കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. വലിയ ജില്ലകളില്‍ പരമാവധി 45, ചെറിയ ജില്ലകളില്‍ 30 എന്നതാണ് ആലോചന.

എല്ലാ ചർച്ചകളും പൂർത്തിയാക്കി പരമാവധി വരുന്ന ആഴ്ചകളില്‍ തന്നെ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് കെ പി സി സി നേതൃത്വത്തിന്റെ നീക്കം. ഡി സി സി ഭാരവാഹികള്‍ക്കൊപ്പം ബ്ലോക്ക് പ്രസിഡന്റുമാരേയും പ്രഖ്യാപിച്ചേക്കും. കെ സുധാകരനും വിഡി സതീശനും തമ്മില്‍ നടത്തുന്ന ചർച്ചയിലൂടെയാവും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക. പിന്നീട് പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കണം.

ഭാരവാഹികള്‍ക്ക് പുറമെ വലിയ ജില്ലകളിലെ നിർവ്വാഹക സമിതിയിലേക്ക് 26 പേരേയും ചെറിയ ജില്ലകളിലെ നിർവാഹക സമിതിയിലേക്ക് 16 പേരേയും പരിഗണിച്ചേക്കും. ഹൈക്കമാന്റ് നിര്‍ദേശത്തെത്തുടര്‍ന്ന് അവസാന ഘട്ടത്തിലെത്തിയ കരട് പട്ടികയില്‍ ചില്ലറ വിട്ടുവീഴ്ചകള്‍ക്ക് കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന് തയ്യാറാവുകയായിരുന്നു.

കഴിഞ്ഞ ദിവസം വി.ഡി.സതീശനും കെ.സുധാകരനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഞ്ചോളം ജില്ലകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് സൂചന. ഇതില്‍ മൂന്നെണ്ണത്തില്‍ പട്ടിക അന്തിമരൂപത്തിലേക്ക് എത്തിയിട്ടുണ്ട്. ചർച്ചകള്‍ നടത്തി മറ്റ് ജില്ലകളിലും എത്രയും പെട്ടെന്ന് പേരുകള്‍ ഉറപ്പിക്കാനാണ് നീക്കം. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സുധാകരന് ഉമ്മന്‍ചാണ്ടിയുമായും ചർച്ച നടത്തിയേക്കും.

നേരത്തെ പ്രഖ്യാപനത്തിന് ഒരുങ്ങവേയായിരുന്നു പുനഃസംഘടന നിർത്തിവെക്കാനുള്ള എ ഐ സി സിയുടെ നിർദേശം കെ പി സി സിയിലേക്ക് എത്തുന്നത്. ചില എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനഃസംഘടന നിർത്തിവെക്കുന്നത് എന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ അറിയിച്ചത്. എ ഐ സി സിയുടെ ഈ നീക്കത്തില്‍ കെ സുധാകരന് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്, വൈറലായി ചിത്രങ്ങള്‍