കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീപ്രവേശനം: തിരഞ്ഞെടുപ്പില്‍ നേട്ടം കൊണ്ടുവരിക കോണ്‍ഗ്രസിന്, അണിയറ നീക്കങ്ങല്‍ സജീവം

Google Oneindia Malayalam News

രാജ്യം മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കേരളത്തിലും രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാകുകയാണ്. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും കേരളത്തില്‍ മാത്രം വലിയ പ്രതീക്ഷയുള്ള സിപിഎമ്മും സംസ്ഥാനത്ത് വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്.

മറുവശത്ത് ഇത്തവണയെങ്കിലും കേരളത്തില്‍ ഒരു സീറ്റ് എന്ന് മോഹം പൂവണിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുക തങ്ങള്‍ക്കായിരിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഒരുക്കങ്ങള്‍ സജീവമാക്കി

ഒരുക്കങ്ങള്‍ സജീവമാക്കി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇതുവരെ തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കേരളത്തില്‍ മൂന്ന് മുന്നണികളും ഒരുക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ്സിന് നിര്‍ണ്ണായകം

കോണ്‍ഗ്രസ്സിന് നിര്‍ണ്ണായകം

ബിജെപിയെ മറികടന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തണമെങ്കില്‍ കേരളത്തില്‍ ഉള്‍പ്പടെ നേടുന്ന സീറ്റുകള്‍ കോണ്‍ഗ്രസ്സിന് നിര്‍ണ്ണായകമാണ്. അതിനാല്‍ കേരളത്തില്‍ പരമാവധി സീറ്റുകള്‍ നേടാനുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ സജീവതയിലേക്ക്

തിരഞ്ഞെടുപ്പിന്റെ സജീവതയിലേക്ക്

സംസ്ഥാനത്ത് ജില്ലകള്‍ തോറും മണ്ഡലം പ്രസിഡന്റുമാരെ വിളിച്ചു കൂട്ടി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകല്‍ വാസ്‌നിക് നടത്തുന്ന യോഗങ്ങള്‍ സമാപിക്കുന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സജീവതയിലേക്ക് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ കടക്കും.

മറുവശത്ത് സിപിഎം

മറുവശത്ത് സിപിഎം

മറുവശത്ത് സിപിഎമ്മിന് ഏക പ്രതീക്ഷയുള്ള സംസ്ഥാനം കേരളം മാത്രമാണ്. പഴയ ശക്തികേന്ദ്രങ്ങളായിരുന്നു ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി തകര്‍ച്ചയുടെ പാതയിലായതിനാല്‍ അവിടുന്നു കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്ല.

അറിയിപ്പു നല്‍കി

അറിയിപ്പു നല്‍കി

അതിനാല്‍ തന്നെ ദേശീയ പാര്‍ട്ടി പദവിയുള്‍പ്പടെ സംരക്ഷിക്കാന്‍ കേരളത്തില്‍ മികച്ച നേട്ടമാണ് സിപിഎം പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങാന്‍ താഴെക്കിടയിലേക്ക് സിപിഎം അനൗദ്യോഗിമായ അറിയിപ്പു നല്‍കി. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്.

അക്കൗണ്ട് തുറക്കണം

അക്കൗണ്ട് തുറക്കണം

ഇത്തവണയെങ്കിലും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി നോക്കുന്നത്. തിരുവനന്തപുരമാണ് ബിജെപിക്ക് പ്രതീക്ഷയുള്ള ഒരു സീറ്റ്. ഇവിടെ കുമ്മനംരാജശേഖരനെ മത്സരിപ്പിക്കണമെന്നുവരേയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണ്.

ശബരിമല

ശബരിമല

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോടതി വിധിക്കെതിരായ പ്രതിഷേധങ്ങളും സമരങ്ങളും ഹൈന്ദവ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴാന്‍ കാരണമാകുമെന്നാണ് ബിജെപി വിലിയിരുത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനം സജീവ ചര്‍ച്ചാ വിഷയമാക്കാനാണ് ബിജെപി നീക്കം.

ജനവികാരം

ജനവികാരം

അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാറിനും സിപിഎമ്മിനുമെതിരായി ഉയര്‍ന്നുവരുന്ന ജനവികാരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വെച്ചുപുലര്‍ത്തുന്നത്.

ബിജെപി സജീവമായിരുന്നെങ്കിലും

ബിജെപി സജീവമായിരുന്നെങ്കിലും

ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങളും സമരപരമ്പരകളുമായി ബിജെപി സജീവമായിരുന്നെങ്കിലും സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ കൂടുതല്‍ സാധ്യതയുള്ള കോണ്‍ഗ്രസ്സിസേക്ക് വിശ്വാസികളുടെ വോട്ട് എത്തുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.

ന്യൂനപക്ഷങ്ങളും

ന്യൂനപക്ഷങ്ങളും

ബിജെപി നടത്തുന്ന സമരം അക്രമാസക്തമായതും നേതാക്കള്‍ നിലപാടില്‍ ഉറച്ചു നിക്കാത്തതും അവര്‍ക്ക് തിരിച്ചടിയായേക്കും. ഇതിന് പുറമെ കേരളത്തിന്റെ ബിജെപി വിരുദ്ധ മനസ്സും ന്യൂനപക്ഷങ്ങളും കോണ്‍ഗ്രസ്സിന് മികച്ച വിജയം ഒരുക്കുമെന്നാണ് പ്രതീക്ഷ.

നിയമ നിര്‍മ്മാണം നടത്തണം

നിയമ നിര്‍മ്മാണം നടത്തണം

ശബരിമല വിഷയത്തില്‍ കേരളത്തിലുണ്ടായ ജനവികാരം പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. വിഷയത്തില്‍ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തണമെന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു

ഉറച്ച പിന്തുണ

ഉറച്ച പിന്തുണ

ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. യുഡിഎഫിനുള്ളിലെ ഘടക കക്ഷികളുടേയെല്ലാം ഉറച്ച പിന്തുണയും ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിനുണ്ട്. ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകള്‍ ഒരുമിച്ചു പെട്ടിയിലാക്കാന്‍ കഴിഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളില്‍വരെ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്

English summary
congress planing for big victory in loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X