കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ബിജെപിക്കും സ്വാധീനമുള്ള മണ്ഡലത്തില്‍ വമ്പന്‍ സസ്പെന്‍സ് ആണ് കോണ്‍ഗ്രസ് നേതൃത്വം കാത്തുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തണമെങ്കില്‍ ശക്തരായ സ്ഥാനാര്‍ത്ഥിയെ തന്നെ യുഡിഎഫ് ഇറക്കേണ്ടി വരും. ഒപ്പം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്തും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പുരോഗമിക്കുകയാണ്. സാധ്യതകള്‍ ഇങ്ങനെ

 അവസാന നിമിഷം

അവസാന നിമിഷം

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി ജയരാജന്‍ ഒന്നാം ഘട്ട പ്രചരണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു വന്‍ ട്വിസ്റ്റ് സമ്മാനിച്ച് വട്ടിയൂര്‍ക്കാവ് എംഎല്‍എയായ കെ മുരളീധരനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് നേതൃത്വം നിശ്ചയിക്കുന്നത്. എല്‍ഡിഎഫിനെ അമ്പരപ്പിച്ച് എണ്‍പതിനായിരത്തിലധികം ഭൂരിപക്ഷത്തിലാണ് മുരളീധരന്‍ ഇവിടെ വിജയിച്ച് കയറിയത്.

 സസ്പെന്‍സ്

സസ്പെന്‍സ്

വട്ടിയൂര്‍ക്കാവിലും വടകര മോഡല്‍ ട്വിസ്റ്റ് എന്തെങ്കിലും സംഭവിച്ചേക്കുമെന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ വിജയിച്ചത്. അന്ന് 7622 വോട്ടുകളാണ് മുരളീധരന്‍ നേടിയത്.

 ശക്തരായ എതിരാളി

ശക്തരായ എതിരാളി

എന്നാല്‍ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്. യുഡി​എഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്. അതേസമയം കുമ്മനം നേടിയത് 50,709 വോട്ടുകളും.

 ബിജെപിയുടെ പദ്ധതി

ബിജെപിയുടെ പദ്ധതി

ഇത്തവണയും അതിനാല്‍ കുമ്മനത്തെ തന്നെയാകും ബിജെപി മത്സരത്തിന് ഇറക്കിയേക്കുകയെന്നതാണ് സൂചന. ലോക്സഭയിലേക്ക് കുമ്മനത്തെ ജയിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ആര്‍എസ്എസിന് കുമ്മനത്തിന്‍റെ വിജയം അഭിമാന പോരാട്ടമാണ്. രണ്ടും കല്‍പ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 പേരുകള്‍ ഇങ്ങനെ

പേരുകള്‍ ഇങ്ങനെ

മുരളീധരന്‍റെ സഹോദരി പത്മജ വേണുഗോപാലിനെയാണ് വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് വിവരം. മുന്‍ മുഖ്യന്‍റെ മകള്‍ എന്ന പരിഗണനയും മുരളീധരന്‍റെ സഹോദരിയെന്ന പരിഗണനയും പത്മജയ്ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

 ന്യൂനപക്ഷ വോട്ടുകളും

ന്യൂനപക്ഷ വോട്ടുകളും

അതുകൂടാതെ മണ്ഡലത്തിലെ സമുദായിക ഘടകങ്ങളും പത്മജയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷ വോട്ടുകളും നായര്‍ വോട്ടുകളും ഒരുപോലെ നേടിയെടുക്കാന്‍ പത്മജയ്ക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 ഇടതുമുന്നണി

ഇടതുമുന്നണി

പിസി വിഷ്ണുനാഥിന്‍റെ പേരും മണ്ഡലത്തില്‍ ഉയരുന്നുണ്ട്.ലോക്സഭ തിരഞ്ഞെടുപ്പ് വിജയവും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ അനുകൂല സാഹചര്യമാണെന്നും ഉപതിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

 മഞ്ചേശ്വരത്തും

മഞ്ചേശ്വരത്തും

അതേസമയം മഞ്ചേശ്വരത്തും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് പോലെ തന്നെ ബിജെപിയുമായ ശക്തമായ മത്സരം നടക്കുന്ന മണ്ഡസമാണ് മഞ്ചേശ്വരം. 2016 ല്‍ പിവി അബ്ദുള്‍ റസാഖ് വെറും 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.

ലീഡ് ഉയര്‍ത്തി

ലീഡ് ഉയര്‍ത്തി

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ലീഗിന് മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞത് പ്രതീക്ഷ നല്‍കുന്നുണ്ട്. മണ്ഡലത്തിലെ സഹതാപ തരംഗങ്ങളും ഒരു വിധത്തില്‍ ഗുണം ചെയ്യുമെന്നാണ് മുസ്ലീം ലീഗിന്‍റെ കണക്ക് കൂട്ടല്‍. ഇത്തവണ മഞ്ചേശ്വരം മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 68217 വോട്ടാണ് നേടിയത്. 57104 വോട്ടുകള്‍ നേടി ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

 പൊടിപാറും

പൊടിപാറും

കെ സുരേന്ദ്രനെ തന്നെയാകും ഇത്തവണയും ബിജെപി ഇവിടെ മത്സരിപ്പിക്കുകയെന്നാണ് വിലയിരുത്തല്‍. അതേസമയം യുവാക്കളെ മത്സരത്തിനിറക്കാനാണ് ലീഗ് കാമ്പില്‍ നിന്നുള്ള ആവശ്യം. ജില്ലാ പ്രസിഡന്‍റ് എം സി ഖമറുദ്ദീന്‍റേയും യൂത്ത് ലീഗ് നേതാവ് എ കെ എം അഷറഫിന്‍റേയും പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ബിജെപിയെ മണ്ഡലത്തില്‍ തറ പറ്റിക്കണമെങ്കില്‍ മികച്ച ആളെ തന്നെ മുസ്ലീം ലീഗ് ഇറക്കേണ്ടി വരും.

English summary
congress plans suspence in vattiyurkavu seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X