തൃശൂരില്‍ കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി; ബിജെപിക്കൊപ്പം മറ്റത്തൂര്‍ പിടിച്ചു, എസ്ഡിപിഐക്കൊപ്പം ചൊവ്വന്നൂരും
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് അധികാരം പിടിച്ചത് രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടരാജി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് വിമതന്റെയും ബിജെപിയുടെയും പിന്തുണയില്‍ ഭരണം ഉറപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വിമതയായി ജയിച്ച വ്യക്തി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് മറ്റത്തൂര്‍. ഇവിടെ എല്‍ഡിഎഫിന് 10 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും. കോണ്‍ഗ്രസിന്റെ രണ്ട് വിമതരും ജയിച്ചിരുന്നു. ഇന്ന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങളും ഡിസിസി അധ്യക്ഷന്‍ രാജിക്കത്ത് നല്കി. കത്ത ലഭിച്ചില്ലെന്ന് ഡിസിസി അധ്യക്ഷന്‍ പറഞ്ഞു.

വിമതരായി മല്‍സരിച്ചവരെ തിരിച്ചെടുക്കാന്‍ നേതൃത്വം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി എന്നാണ് എട്ട് അംഗങ്ങളും വ്യക്തമാക്കിയത്. എന്നാല്‍ അധികാരത്തില്‍ നിന്ന് എല്‍ഡിഎഫിനെ പുറത്താക്കാനുള്ള വളഞ്ഞ വഴി സ്വീകരിച്ചതാണ് എന്നു വിമര്‍ശനമുണ്ട്. വിമതരില്‍ ഒരാള്‍ യുഡിഎഫിനും ഒരാള്‍ എല്‍ഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെ യുഡിഎഫിന്റെ ഭാഗത്ത് ഒമ്പതു പേരായി. ബിജെപിയുടെ നാല് അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെ 13 അംഗങ്ങളുടെ പിന്തുണ കിട്ടി. എന്നാല്‍ പ്രസിഡന്റ് വോട്ടെടുപ്പില്‍ ഒരംഗത്തിന്റെ വോട്ട് അസാധുവായി. 12 വോട്ട് നേടിയാണ് കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഫലത്തില്‍ യുഡിഎഫ് ബിജെപി സഖ്യമാണ് മറ്റത്തൂരില്‍. എന്നാല്‍ രാജിവച്ചു എന്ന കാരണം ചൂണ്ടി നേതൃത്വത്തിന് ഇത് നിഷേധിക്കാം.
ചൊവ്വന്നൂരില്‍ എസ്ഡിപിഐ പിന്തുണയില്‍ ഭരണം
ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചത് എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെയാണ്. ഇവിടെ എഎം നിധീഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ടയിലെ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ ലഭിച്ചതോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പട്ട യുഡിഎഫ് അംഗം രാജിവച്ചിരിക്കെയാണ് ചൊവ്വന്നൂരില്‍ പിന്തുണ സ്വീകരിച്ചത്.
ചൊവ്വന്നൂരില്‍ യുഡിഎഫിന് അഞ്ച് സീറ്റാണുള്ളത്. എല്‍ഡിഎഫിന് ആറ് സീറ്റുണ്ട്. എസ്ഡിപിഐക്ക് രണ്ട് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ഇവിടെ. ഏറ്റവും വലിയ കക്ഷി എല്‍ഡിഎഫ് ആണ്. എന്നാല്‍ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ചിത്രം മാറി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനിന്നു. എസ്ഡിപിഐയുടെ ഷാമില കബീര്‍, ഷഹീദ് എന്നിവര്‍ നിധീഷിന് വോട്ട് ചെയ്തു.
പത്തനംതിട്ടയിലെ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയ്ക്കുന്ന കക്ഷിക്കാണ് ഭരിക്കാന്‍ സാധിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷവും ഇതേ അവസ്ഥയായിരുന്നു. എന്ന് എസ്ഡിപിഐ പിന്തുണച്ചത് എല്‍ഡിഎഫിനെയാണ്. ഇത്തവണ അവര്‍ യുഡിഎഫിന് പിന്തുണ നല്കി. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജിവച്ചു. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ അംഗങ്ങള്‍ വീണ്ടും വോട്ട് ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എസ്ഡിപിഐ പിന്തുണ സ്വീകരിക്കാത്തത് എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ










Click it and Unblock the Notifications