• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആന്ധ്രയില്‍ കത്തിക്കയറുന്ന ഉമ്മന്‍ ചാണ്ടിക്ക് കേരളത്തില്‍ കനത്ത പ്രഹരം; പ്രമുഖന്‍ ഗ്രൂപ്പ് വിട്ടു?

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ ആന്ധ്ര പ്രദേശിന്റെ ചുമതലയാണ് നല്‍കപ്പെട്ടിരിക്കുന്നത്. ആന്ധ്രയില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടുന്നും ഉണ്ട്.

കേരളം രാഹുൽ ഗാന്ധി സിപിഎമ്മിന് തീറെഴുതിക്കൊടുത്തോ...? മുല്ലപ്പള്ളി പ്രസിഡന്റായപ്പോൾ സംഭവിക്കാവുന്നത്

കോണ്‍ഗ്രസ്സിലും മലബാര്‍ ലോബി!!! ഉമ്മൻ ചാണ്ടിയുടെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ... പക്ഷേ, എളുപ്പമല്ല

എന്നാല്‍ സ്വന്തം തട്ടകമായ കേരളത്തില്‍ ഉമ്മന്‍ ചാണ്ടി നേരിടാന്‍ പോകുന്നത് കനത്ത വെല്ലുവിളികളാണ്. കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിന് കാര്യമായി പ്രാതിനിധ്യം ഒന്നും ലഭിച്ചില്ലെന്നതാണ് സത്യം. ഐ ഗ്രൂപ്പ് ആണെങ്കില്‍ ശക്തി തെളിയിക്കുകയും ചെയ്തു.

അതിനിടെയാണ് ഉമ്മന്‍ ചാണ്ടിക്ക് വെല്ലുവിളിയായി പ്രമുഖ നേതാവ് എ ഗ്രൂപ്പ് വിട്ടത്. ഗ്രൂപ്പ് പോരില്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ഐ ഗ്രൂപ്പിലേക്കാണ് നേതാവിന്റെ ചേക്കേറല്‍. മറ്റാരും അല്ല, മുന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യനാണ് ഉമ്മന്‍ ചാണ്ടി പക്ഷം വിട്ട് ചെന്നിത്തല പക്ഷത്തേക്ക് തിരിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കിരണ്‍ റെഡ്ഡിയെ തിരിച്ചെത്തിച്ചു

കിരണ്‍ റെഡ്ഡിയെ തിരിച്ചെത്തിച്ചു

കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി ആയിരുന്നു കിരണ്‍ കുമാര്‍ റെഡ്ഡിയെ തിരിച്ചെത്തിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ്സിനേയും കൂടെ കൂട്ടാന്‍ ഉമ്മന്‍ ചാണ്ടി തന്ത്രങ്ങള്‍ മെനയുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആന്ധ്രയിലെ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുകളില്‍ സന്തുഷ്ടരും ആണ്.

കാലിനടിയിലെ മണ്ണ്

കാലിനടിയിലെ മണ്ണ്

ആന്ധ്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമ്പോഴും ഉമ്മന്‍ ചാണ്ടിക്ക് കേരളത്തില്‍ കിട്ടുന്നത് തിരിച്ചടികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് പദവിയില്‍ എത്തിയത് ഒരേ ഒരു എ ഗ്രൂപ്പുകാരന്‍-കൊടിക്കുന്നില്‍ സുരേഷ്- മാത്രമാണ്. എന്നാല്‍ എ ഗ്രൂപ്പില്‍ നിന്ന് അടുത്തിടെ മാറ്റി നിര്‍ത്തപ്പെട്ട നേതാവ് കൂടിയാണ് സുരേഷ്. യുഡിഎഫ് കണ്‍വീനര്‍ ആയി ബെന്നി ബെഹനാനെ നിശ്ചയിച്ചത് മാത്രമാണ് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിന് ഏക ആശ്വാസം.

പിജെ കുര്യന്‍

പിജെ കുര്യന്‍

എ ഗ്രൂപ്പിന്റെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു പിജെ കുര്യന്‍. ദേശീയ രാഷ്ട്രീയത്തിലും അത്രയേറെ ബന്ധങ്ങളുള്ള മറ്റൊരു എ ഗ്രൂപ്പ് നേതാവ് ഉണ്ടായിരുന്നും ഇല്ല. രാജ്യസഭാ ഉപാധ്യക്ഷന്‍ ആയിരുന്ന കുര്യന്‍ എല്ലാവരുടേയും പ്രിയപ്പെട്ടവനും ആയിരുന്നു.

എന്നാല്‍ രാജ്യസഭ സീറ്റിന്റെ കാര്യം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി പിജെ കുര്യനെ തഴഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ പ്രതികരണം ഇപ്പോള്‍ ഇങ്ങനെയൊക്കെ ആണ് സംഭവിക്കുന്നത്.

 ഐ ഗ്രൂപ്പിലേക്ക്

ഐ ഗ്രൂപ്പിലേക്ക്

പിജെ കുര്യന്‍ ഐ ഗ്രൂപ്പിലേക്ക് പോകുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുമായി കുര്യന്‍ ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പിജെ കുര്യന്‍ ഐ ഗ്രൂപ്പ് വിടുന്നത് ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്.

അടുത്ത മുഖ്യന്‍ ചെന്നിത്തലയെന്ന്

അടുത്ത മുഖ്യന്‍ ചെന്നിത്തലയെന്ന്

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ ഉള്ള ആള്‍ എന്നായിരുന്നു കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ പിജെ കുര്യന്‍ വിശേഷിപ്പിച്ചത്. പത്തനംതിട്ട ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു ഇങ്ങനെ ഒരു പരാമര്‍ശം. ഇക്കാര്യത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉമ്മന്‍ ചാണ്ടി വെട്ടി?

ഉമ്മന്‍ ചാണ്ടി വെട്ടി?

പിജെ കുര്യന് തന്നെ രാജ്യസഭ സീറ്റ് കിട്ടും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടിയിലെ യുവ നേതാക്കളുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ആണെന്നാണ് കുര്യന്റെ വാദം. എന്തായാവും രാജ്യസഭ സീറ്റ് ഒടുവില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

ചെന്നിത്തല ശക്തനാകുന്നു

ചെന്നിത്തല ശക്തനാകുന്നു

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തല ശക്തനാകുന്ന കാഴ്ചകള്‍ ആണ് ഇപ്പോള്‍ കാണുന്നത്. കെപിസിസി ഉപാധ്യക്ഷന്‍മാരില്‍ രണ്ട് പേര്‍ ഐ ഗ്രൂപ്പുകാര്‍ ആണ് എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം. അതില്‍ തന്നെ കെ സുധാകരന്‍ ഗ്രൂപ്പുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും, ഇപ്പോഴും ഐ ഗ്രൂപ്പ് വിട്ടിട്ടില്ല.

മുരളിയാണ് പ്രതീക്ഷ

മുരളിയാണ് പ്രതീക്ഷ

കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷനായി കെ മുരളീധരനെ ആണ് നിയമിച്ചിട്ടുള്ളത്. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു കെ മുരളീധരന്‍. എന്നാല്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി വിധി വന്നപ്പോള്‍. എ ഗ്രൂപ്പിനേയോ ഉമ്മന്‍ ചാണ്ടിയേയോ വിമര്‍ശിക്കാന്‍ തയ്യാറാകാതെ കെ മുരളീധരന്‍ സ്വീകരിച്ച തന്ത്രപരമായ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു.

കെ മുരളീധരന്‍ ഉമ്മന്‍ ചാണ്ടി പക്ഷത്തേക്ക് നീങ്ങുന്നു എന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

ജനപിന്തുണയില്‍ ഒന്നാമത്

ജനപിന്തുണയില്‍ ഒന്നാമത്

കേരളത്തില്‍ ഇപ്പോഴുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള ആള്‍ ഉമ്മന്‍ ചാണ്ടിയാണെന്നതില്‍ തര്‍ക്കമൊന്നും ഇല്ല. ആ ജനപിന്തുണ തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ തുറുപ്പ് ചീട്ടും.

സംഘടനാ തലത്തില്‍ രമേശ് ചെന്നിത്തല പിടിമുറുക്കുമ്പോഴും, പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ ഉള്ള അദ്ദേഹത്തിന്റെ പ്രകടനം വിമര്‍ശന വിധേയമായിക്കൊണ്ടിരിക്കുകയാണ്.

English summary
Congress Politics in Kerala: Oommen Chandy faces major set back- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X