കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് അധ്യക്ഷൻ എന്നത് വെറുമൊരു സ്ഥാനമല്ല, മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പദവി; രാഹുൽ ഗാന്ധി

Google Oneindia Malayalam News

കോൺഗ്രസ് അധ്യക്ഷനെന്നത് വെറുമൊരു സ്ഥാനമല്ലെന്നും ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പദവിയാണെന്നും രാഹുൽ ഗാന്ധി. ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അധ്യക്ഷ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന നിലപാടും പത്രസമ്മേളനത്തിനിടെ രാഹുൽ ഗാന്ധി ആവർത്തിച്ചു.

ahul-gandhi1-1608111097-1663

കോൺഗ്രസ് അധ്യക്ഷനാകുമോയെന്ന ചോദ്യത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പല തവണയായി താൻ മറുപടി പറഞ്ഞതാണ്. ആ നിലപാടിൽ നിന്നും താൻ പിന്നോട്ട് പോയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. അതേസമയം ഏത് കോൺഗ്രസ് നേതാവിനും അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാമെന്നും മത്സരം നടക്കണമെന്നതാണ് താന്റെ നിലപാടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജനാധിപത്യം നിലനില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

'ദിലീപിന് വേണ്ടി കോടികൾ മുടക്കാൻ നിർമ്മാതാക്കൾ, നിരവധി സിനിമ, പിന്നിൽ ആ ഉറപ്പോ?'; ബൈജു കൊട്ടാരക്കര'ദിലീപിന് വേണ്ടി കോടികൾ മുടക്കാൻ നിർമ്മാതാക്കൾ, നിരവധി സിനിമ, പിന്നിൽ ആ ഉറപ്പോ?'; ബൈജു കൊട്ടാരക്കര

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വേണമെന്ന അശോക് ഗെഹ്‌ലോട്ടിന്റെ നിലപാടിനെ കുറിച്ചും രാഹുൽ ഗാന്ധി പ്രതികരിച്ചു. ഒരു നേതാവ്, ഒരു സ്ഥാനം എന്ന
ഉദയ്പൂർ ചിന്തൻ ഷിവിർ തീരുമാനം പാലിക്കപ്പെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.

കസേര ഉറപ്പിക്കാൻ കരുക്കൾ നീക്കി അശോക് ഗെഹ്ലോട്ട്; വെട്ടാൻ പതിനെട്ടടവും പയറ്റി സച്ചിൻ പക്ഷം, രാജസ്ഥാനിൽ ആകാംക്ഷകസേര ഉറപ്പിക്കാൻ കരുക്കൾ നീക്കി അശോക് ഗെഹ്ലോട്ട്; വെട്ടാൻ പതിനെട്ടടവും പയറ്റി സച്ചിൻ പക്ഷം, രാജസ്ഥാനിൽ ആകാംക്ഷ

ഈ രാജ്യത്തിന്റെ സ്ഥാപനപരമായ ചട്ടക്കൂട് പിടിച്ചടക്കിയ ഒരു യന്ത്രത്തോടാണ് നമ്മളുടെ പോരാട്ടം. അവയ്ക്ക് പരിധിയില്ലാത്ത പണവും ആളുകളെ വാങ്ങാനും സമ്മർദ്ദം ചെലുത്താനും ഭീഷണിപ്പെടുത്താനുമുള്ള കഴിവുണ്ട്. അതിന്റെ ഫലമാണ് നിങ്ങൾ ഗോവയിൽ കണ്ടത്. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് താൻ ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഭാരത് ജോഡോ യാത്ര ഏതൊക്കെ സംസ്ഥാനങ്ങളിൽ കൂടി കടന്നുപോകുന്നു എന്നതല്ല വിഷയം. യാത്രയുടെ ഫലം ഓരോ സംസ്ഥാനങ്ങളിലും പ്രതിഫലിക്കുകയാണെ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബോസിൽ കുട്ടി വസ്ത്രങ്ങൾ ഇടാത്തതിന് കാരണം തുറന്ന് പറഞ്ഞ് ദിൽഷ; 'അവർ തന്ന പണി'ബിഗ് ബോസിൽ കുട്ടി വസ്ത്രങ്ങൾ ഇടാത്തതിന് കാരണം തുറന്ന് പറഞ്ഞ് ദിൽഷ; 'അവർ തന്ന പണി'

ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നും കേരളത്തിൽ വലിയ സ്വീകാര്യതയും പിന്തുണയുമാണ് ലഭിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നതാണ് തന്റ നിലപാടെന്നും രാഹുൽ വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോട് പ്രത്യയശാസ്ത്രപരമായ എതിർപ്പുകൾ ഉണ്ടെന്നും എന്നാൽ താന്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ കാര്യങ്ങൾ സംസ്ഥാന നേതാക്കൾക്കാണ് വ്യക്തമായി അറിയുന്നത്. എൽ ഡി എഫ് സർക്കാരിന്റെ തെറ്റുകളെ അവർ ചൂണ്ടിക്കാട്ടുമെന്നും രാഹുൽ പറഞ്ഞു.

English summary
Congress President is not just a position, but a position t that represents a great ideaology; Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X