Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ പെരും നുണയന്‍; കുഴല്‍നാടന് അഭിവാദ്യം... കടുപ്പിച്ച് കെ സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ എംഎല്‍എ മാത്യുകുഴല്‍നാടന്‍ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ പറ്റി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുമായി അദ്ദേഹം പിന്നീട് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിച്ച് കടുത്ത ഭാഷയില്‍ പിണറായി വിജയനെതിരെ രംഗത്തുവന്നിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിപ്പിടി വിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അതെല്ലാം കണ്ട് പേടിക്കുന്നവരോട് കാണിച്ചാല്‍ മതിയെന്നാണ് സുധാകരന്‍ പറയുന്നത്.

ഉപദേശികളില്‍ വിവരമുള്ളവരുണ്ടെങ്കില്‍ ഉത്തരം തയ്യാറാക്കി നിയമസഭയില്‍ വരണം. അല്ലെങ്കില്‍ ഇളിഭ്യനായി നില്‍ക്കേണ്ടി വരും. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് കേരളത്തിന് ആവശ്യം. പാറപ്രത്തെ ഗുണ്ടാശൈലിയില്‍ ആക്രോശിച്ചാല്‍ സിപിഎം എംഎല്‍എമാര്‍ക്ക് പോലും ചിരിവരും. മാത്യു കുഴല്‍നാടന്‍ തെളിവുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇനി മുഖ്യമന്ത്രി മറുപടി പറയണം. പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാണിച്ച മാത്യു കുഴല്‍നാടന് അഭിവാദ്യങ്ങള്‍ എന്നും കെ സുധാകരന്‍ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

k

തന്റെ 'പിപ്പിടിവിദ്യ'യും, 'പ്രത്യേക ഏക്ഷനു'മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി പിണറായി വിജയന്‍.
ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വച്ച എണ്ണമറ്റ ഉപദേശികളില്‍, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയില്‍ വരിക. അല്ലാത്തപക്ഷം, സഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഇളിഭ്യനായി ഇനിയും കുറേയധികം കാലം നില്‍ക്കേണ്ടി വരും.

കേരളത്തിന് കേള്‍ക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയില്‍ ആക്രോശിച്ചാല്‍, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംല്‍എമാര്‍ക്ക് പോലും ചിരിയാകും വരിക.

നിയമസഭയില്‍ ശ്രീ മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പഴഞ്ചൊല്ലുകളും പഞ്ചതന്ത്രകഥകളും കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്. കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാന്‍ എടുത്തുപയോഗിക്കാനുള്ള ആയുധങ്ങളല്ല അവ.

പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാണിച്ച മാത്യു കുഴല്‍നാടന്‍ ങഘഅ യ്ക്ക് അഭിവാദ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+