Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയുന്നില്ല: കൂരാച്ചുണ്ട് പഞ്ചായത്തില്‍ ലീഗ് യുഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നു

കോഴിക്കോട്: പ്രസിഡന്റ് പദവിയെച്ചൊല്ലി കൂരാച്ചുണ്ട് പഞ്ചായത്തില്‍ യു ഡി എഫ് ബന്ധം തകരുന്നു. നാലുവർഷം കഴിഞ്ഞാൽ മുസ്‌ലിംലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് കൈമാറണമന്ന് നേരത്തേ യു ഡി എഫ് ജില്ലാ നേതാക്കള്‍ക്കിടയില്‍ ധാരണയുണ്ടായിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഈ ധാരണ പാലിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുന്നണിക്ക് പുറത്തേക്ക് പോകാന്‍ ലീഗ് തയ്യാറായിരിക്കുന്നത്.

മുസ്ലിം ലീഗ് മുന്നണി വിട്ട് എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചാല്‍ പഞ്ചായത്ത് ഭരണം ആർക്ക് എന്നതില്‍ സ്വതന്ത്രന്റെ നിലപാട് നിർണ്ണായകമാകും. നാലുവർഷമായി കോൺഗ്രസ് അംഗമായ പോളി കാരക്കടയാണ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റുകളിൽ എട്ടുസീറ്റിലാണ് യു ഡി എഫ് വിജയിച്ചിരുന്നത്. കോണ്‍ഗ്രസ് ആറ്, ലീഗ് 1, യു ഡി എഫ് സ്വതന്ത്രന്‍ എന്നിങ്ങനെയാണ് മുന്നണിയിലെ സീറ്റ് നില.

ഇടതുപാളയത്തില്‍ സി പി എമ്മും കേരള കോണ്‍ഗ്രസും രണ്ട് വീതം സീറ്റുകളിലും വിജയിച്ചു. ആറാംവാർഡിൽ സ്വാതന്ത്ര സ്ഥാനാർഥി അരുൺ ജോസിനായിരുന്നു വിജയം. എല്‍ ഡി എഫില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് എം പ്രവർത്തകനായ അരുണ്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

legue-congress

അതേസമയം, പ്രസിഡന്റ് പദവി ഒഴിയാത്ത കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവമായി യുത്ത് ലീഗ് നേതൃത്വം രംഗത്ത് വന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചൊഴിയാൻ കോൺഗ്രസ്സ്‌ തയാറായില്ലെങ്കിൽ അടുത്ത പഞ്ചായത്ത്‌ ഭരണം യു ഡി എഫ്‌ സ്വപ്നം കാണേണ്ടതില്ലെന്നാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കൂരാച്ചുണ്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

കഴിഞ്ഞ നാലപത്‌ വർഷത്തിലധികമായി തുടരുന്ന യു ഡി എഫ്‌ മുന്നണി ബന്ധത്തിനു ഉലച്ചിൽ തട്ടിയെതെങ്ങിനെ? ആരൊക്കെയാണു പിന്നിൽ? ഒരന്വേഷണം..!

കൂരാച്ചുണ്ട്‌ ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പുകളിലെല്ലാം എക്കാലവും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ കോൺഗ്രസ്സുമൊത്ത്‌ യു ഡി എഫ്‌ സംവിധാനത്തെ ശക്തിപ്പെടുത്തി കൂടെയുണ്ടായിരുന്നു. നാളിത്‌ വരെ കെട്ടുറപ്പുള്ള ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയ്ക്ക്‌ ലീഗ്‌ അർഹിക്കുന്ന പ്രാധാന്യം സീറ്റ്‌ വിഭജനത്തിലും അധികാരം പങ്ക്‌ വെക്കലിലും ലഭിച്ച്‌ പോന്നിട്ടുണ്ട്‌.. ഗ്രാമപ്പഞ്ചായത്തിൽ പരിധിയിൽ 13 വാർഡായിരുന്നപ്പോൾ മുതൽ ലീഗിനു 3 സീറ്റ്‌ ലഭിച്ചിരുന്നു.എന്നാൽ കഴിഞ്ഞ (2020) തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം ) യു ഡി എഫ് വിട്ടതിൽ ‌ 3 സീറ്റ്‌ ഒഴിവ് വരികയും അതിൽ 2 എണ്ണം കോൺഗ്രസ്സും ഒരു സീറ്റ് ലീഗിനും ,സംവരണ സീറ്റടക്കം 4 വാർഡ് മുസ്ലിം ലീഗിന് കോഴിക്കോട്‌ UDF അംഗീകരിച്ച്‌ എഗ്രീമെന്റും ഒപ്പിട്ടിരുന്നു.

ശേഷം തിരഞ്ഞെറ്റുപ്പ്‌ ഗോദയിലേക്ക്‌ മൽസരം മുറുകി വന്നപ്പോൾ ലീഗിന്റെ രണ്ട്‌ സീറ്റിൽ കോൺഗ്രസ്സ്‌ റിബൽ സ്ഥാനാർത്തികൾ പ്രചരണം നടത്തുന്ന നടുക്കുന്ന കാഴ്ചയാണു കാണാൻ കഴിഞ്ഞത്‌. ഇതിന്റെ പിന്നിൽ കൂരാച്ചുണ്ട്‌ മൻഡലം കോൺഗ്രസ്സ്‌ പ്രസിഡന്റും കൂട്ടാളികളുമാണെന്നാണു പിന്നീട്‌ അറിഞ്ഞത്‌.

കേരളാ കോൺഗ്രസ്സ്‌ എം യു ഡി എഫ്‌ വിട്ട്‌ എൽഡി എഫിലേക്ക്‌ ചേക്കേറിയപ്പോഴും ലീഗിന്റെ ശക്തമായ പിന്തുണയിലാണു കൂരാച്ചുണ്ടിൽ ജനകീയ വിഷയങ്ങളിൽ കോൺഗ്രസ്സ്‌ പാർട്ടി പിടിച്ച്‌ നിന്നത്‌.. എന്നാൽ ഈ പരിഗണനയൊന്നും നൽകാതെ നന്ദികേടിന്റെ കഥകളാണു ലീഗ്‌ നേതൃത്വത്തിനു ഇന്ന് പറയാനുള്ളത്‌. നിലവിലെ കോൺ.മണ്ഡലം പ്രസിഡണ്ട്‌ ശ്രീ ജോൺസൺ താന്നിക്കലും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പോളി കാരക്കടയും യുഡിയെഫ്‌ ബന്ധം തകർക്കുന്നതിനു ഭാവിയിൽ വലിയ വില നൽകേണ്ടി വരും.. തീർച്ച.

UDF അംഗീകരിച്ച ലീഗിന്റെ രണ്ട്‌ സീറ്റുകൾ (വാർഡുകൾ 8/12) തോൽപ്പിച്ച്‌ നശിപ്പിച്ചത്‌ ഇവർ രണ്ട്‌ പേരുടെ രാഷ്ട്രീയ ചരട് വലികൾ ഒന്ന് കൊണ്ട്‌ മാത്രമാണു. മറ്റ്‌ രണ്ട്‌ വാർഡുകൾ ജയിച്ചത്‌ (9/10) അതീവ ശ്രദ്ധയോടെ ലീഗ്‌ നേതൃത്വം കിണഞ്ഞ്‌ ശ്രമിച്ചത്‌ കൊണ്ടും. എങ്ങനെയും ലീഗിന്റെ പ്രാധിനിത്യം കുറയ്ക്കുക എന്നത്‌ മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

രാഷ്ട്രീയ സമവാക്യങ്ങൾ സാഹചര്യങ്ങൾക്കനുസൃതമായി മാറിമറിയും.. പക്ഷെ എല്ലായ്പ്പോഴും ലീഗ്‌ രാഷ്ട്രീയ സത്യസന്ധത പുലർത്തിപ്പോന്ന പാർട്ടിയാണു.. ആ ലീഗിനോടാണു ചരിത്രം പഠിക്കാത്ത അഭിനവ കോൺഗ്രസ്‌ നേതൃത്വം വിമുഖത കാണിക്കുന്നത്‌.. അതാണെങ്കിൽ അങ്ങേയറ്റം അമാന്യമായ രീതിയിലും.!

രണ്ട്‌ പാർട്ടികളുടെയും ജില്ലാ നേതൃത്വം യോഗം ചേർന്ന് ഒപ്പു വെച്ച്‌ കൊടുത്തയച്ച തീരുമാനങ്ങൾ കാറ്റിൽപറത്തുവാൻ മാത്രം കൂരാച്ചുണ്ട്‌ മൻഡലം കോൺഗ്രസ്സ്‌ കമ്മിറ്റിക്ക്‌ ധൈര്യം വരുന്നതെങ്ങിനെയാണു? സംഘടനാ തലത്തിൽ മേൽകമ്മിറ്റികൾക്ക്‌ പുല്ലു വിലകൽപ്പിക്കാൻ മാത്രം രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്തവരാണോ ഇപ്പോഴത്തെ പ്രാദേശിക നേതൃത്വം? അതോ മറ്റെന്തെങ്കിലും കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുണ്ടോ? കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും ജില്ലാ നേതൃത്വങ്ങളാണു.

ഏതായാലും നിലവിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചൊഴിയാൻ കോൺഗ്രസ്സ്‌ തയാറായില്ലെങ്കിൽ അടുത്ത പഞ്ചായത്ത്‌ ഭരണം യു ഡി എഫ്‌ സ്വപ്നം കാണേണ്ടതില്ലാ.. ലീഗ്‌ ജനുവരി 14 മുതൽ പിന്തുണ പിൻവലിച്ച്‌ യു ഡി എഫ്‌ സംവിധാനത്തിൽ നിന്നും പുറത്ത്‌ വരും.. ബഹു ഭൂരിപക്ഷ കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നത് മുന്നണി മര്യാദ കാത്ത് സൂക്ഷിക്കാനും മത സൗഹാർദ്ദം സംരക്ഷിക്കാനുമാണ് .അതിനു മുമ്പ്‌ രാഷ്ട്രീയ മര്യാദ കാണിക്കേണ്ടത്‌ പ്രാദേശിക കോൺഗ്രസ്സ്‌ നേതൃത്വവും കോഴിക്കോട്‌ ഡി സി സിയുമാണു.

ഓർക്കുക... പൊട്ടിപ്പിളർന്നൽ തുന്നിച്ചേർക്കൽ എളുപ്പമാവില്ലാ... പൊട്ടാതെ നോക്കുക.. ഇനിയും സമയമുണ്ട്‌.. ഒരിക്കലും തിരിച്ച്‌ കിട്ടാതെ കടന്ന് പോകുന്ന സമയം... പ്രവർത്തിക്കേണ്ടത്‌ നിങ്ങളാണു... എല്ലാത്തിനും ഉത്തരവാദികളും നിങ്ങളായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+