• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികളുടെ പ്രതിഷേധത്തിൻ്റെ ചൂട് പിണറായി സർക്കാർ അറിയും! ഇത് കേരള മോഡലിനോടുളള വഞ്ചന!

നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ക്ക് ഇനി സൗജന്യമായി ക്വാറന്റൈന്‍ സൗകര്യം നല്‍കാനാകില്ല എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നു. വരുമാനം ഇല്ലാത്ത അവസ്ഥയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ തിരികെ എത്തുന്ന പ്രവാസികളില്‍ പലരും കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാത്തവരാണ്. അവരോട് ക്വാറന്റൈന്‍ ചിലവ് വഹിക്കണം എന്ന് പറയുന്നത് ക്രൂരതയാണ് എന്നാണ് അഭിപ്രായം ഉയരുന്നത്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, എംഎല്‍എ വിടി ബല്‍റാം അടക്കമുളളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

കേരളാ മോഡലിനോട് വഞ്ചന

കേരളാ മോഡലിനോട് വഞ്ചന

പ്രവാസികളില്‍ നിന്നും ക്വാറന്റൈന്‍ ചിലവ് ഈടാക്കുന്നത് ദുഖകരമാണ് എന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. ഇത് കേരളത്തിന്റെ ആരോഗ്യ മോഡലിനോട് ചെയ്യുന്ന വഞ്ചനയാണ്. തിരികെ എത്തുന്ന പ്രവാസികളില്‍ പലരും ജോലി നഷ്ടപ്പെട്ടവരാണ് എന്നും ശശി തരൂര്‍ എംപി ട്വിറ്ററില്‍ പ്രതികരിച്ചു. വിടി ബൽറാം എംഎൽഎയും ഫേസ്ബുക്കിൽ പ്രതികരിച്ചിട്ടുണ്ട്.

തീർത്തും പാവപ്പെട്ടവരും സാധാരണക്കാരും മാത്രം

തീർത്തും പാവപ്പെട്ടവരും സാധാരണക്കാരും മാത്രം

'' ഇതുവരെ 11,000 ഓളം പ്രവാസികൾ മാത്രമാണ് വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചു വന്നിട്ടുള്ളത്. അതിൽ പകുതിയിലേറെ വരുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരുമൊക്കെ ഹോം ക്വാറൻ്റീനിലേക്കാണ് പോയത്. അത്യാവശ്യം സാമ്പത്തിക സൗകര്യമുള്ളവരൊക്കെ നിലവിൽത്തന്നെ ഹോട്ടലുകളിലും റിസോർട്ടിലുമൊക്കെയായി പേയ്ഡ് ക്വാറൻ്റീനാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അതിനൊന്നും നിവൃത്തിയില്ലാത്ത തീർത്തും പാവപ്പെട്ടവരും സാധാരണക്കാരും മാത്രമാണ് നിലവിൽ സർക്കാർ വക ക്വാറൻ്റീനെ ആശ്രയിക്കുന്നത്.

നിഷ്ക്കരുണം കയ്യൊഴിയുന്നു

നിഷ്ക്കരുണം കയ്യൊഴിയുന്നു

സ്ക്കൂൾ, കോളേജ് ഹോസ്റ്റലിലും ഒക്കെയായിട്ടാണ് അവരെ കൊണ്ടുചെന്ന് നടതള്ളുന്നത്. വിമാന ടിക്കറ്റെടുക്കാൻ പോലും ബുദ്ധിമുട്ടി പലരുടേയും സഹായത്തോടെ എങ്ങനെയെങ്കിലും തിരിച്ച് കരപറ്റുന്ന ഈ പാവപ്പെട്ട പ്രവാസികളെയാണ് സർക്കാർ ഇപ്പോൾ നിഷ്ക്കരുണം കയ്യൊഴിയുന്നത്. പാവപ്പെട്ടവരുടെ കാര്യം എടുത്തു ചോദിക്കുമ്പോഴും അവർക്ക് ഒരു ഇളവും നൽകില്ല എന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നത്.

പ്രവാസികളോട് കടപ്പാട്

പ്രവാസികളോട് കടപ്പാട്

കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെയൊക്കെ മറപിടിച്ചു കൊണ്ട് സിപിഎം കുഴലൂത്തുകാർ ഇതിന് ന്യായീകരണം തീർക്കുന്നത് അങ്ങേയറ്റം ബാലിശമാണ്. ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രവാസികളോട് കടപ്പാടുണ്ടാവേണ്ടത് കേരളത്തിനാണ്. ഓരോ വർഷവും 90,000 കോടിയോളം രൂപയാണ് പ്രവാസി മലയാളികളുടെ റമിറ്റൻസായി കേരളത്തിലേക്കൊഴുകുന്നത്.

പ്രവാസികളിലെ മനുഷ്യ സ്നേഹികൾ

പ്രവാസികളിലെ മനുഷ്യ സ്നേഹികൾ

നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ ചാലകശക്തിയാണ് ഈ വിദേശപണം. ഇതിനുപുറമേ പ്രളയകാലത്തടക്കം ഈ നാടിന് ബുദ്ധിമുട്ടുണ്ടാവുമ്പോഴൊക്കെ കയ്യയച്ച് സഹായിച്ചിരുന്നതും പ്രവാസികളിലെ മനുഷ്യ സ്നേഹികളാണ്. അവരിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവരെ തിരിച്ച് സഹായിക്കുക എന്നത് കേരളീയ സമൂഹത്തിൻ്റേയും സർക്കാരിൻ്റേയും അനിവാര്യമായ ഉത്തരവാദിത്തമാണ്.

cmsvideo
  No More Free quarantine for Expats says Kerala CM Pinarayi Vijayan | Oneindia Malayalam
  പ്രതിഷേധത്തിൻ്റെ ചൂട് അറിയും

  പ്രതിഷേധത്തിൻ്റെ ചൂട് അറിയും

  അതുചെയ്യാതെ, പ്രവാസികൾ രോഗാണുവിനേയും ചുമന്ന് ഇങ്ങോട്ട് വരുന്നവരാണെന്ന് ക്രൂരമായ ഭാഷയിൽ അധിക്ഷേപിക്കുക കൂടിയാണ് സിപിഎമ്മിൻ്റെ മന്ത്രിമാർ. ഈ തീരുമാനം അടിയന്തരമായി സർക്കാർ തിരുത്താൻ തയ്യാറാകണം. അല്ലാത്തപക്ഷം പ്രവാസി മലയാളികളുടെ മാത്രമല്ല, മുഴുവൻ മനുഷ്യ സ്നേഹികളുടേയും പ്രതിഷേധത്തിൻ്റെ ചൂട് പിണറായി വിജയൻ സർക്കാർ അറിയുക തന്നെ ചെയ്യും''.

  കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!

  ഉത്ര കൊലക്കേസിൽ പുതിയ ട്വിസ്റ്റ്! അലറിക്കരഞ്ഞ് സൂരജ്, 'ഉത്രയെ കൊന്നിട്ടില്ല, പോലീസ് സമ്മതിപ്പിച്ചു'

  English summary
  Congress protest against government's move to end free quarantine for expats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more