മുഖ്യമന്ത്രിയെ ഒഴിവാക്കിയ ശക്തിയാര്...? ആന്റണി ചോദിയ്ക്കുന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ നടത്തിയ നീക്കം വന്‍ വിവാദത്തിലേയ്ക്ക്. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്ത് വന്നിരിയ്ക്കുകയാണ്.
ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആരാണെന്ന് വെളിപ്പെടുത്തണം എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണി ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയെ അപമാനിയ്ക്കുകയാണ് ഉണ്ടായതെന്നും ആന്റണി പറഞ്ഞു.

മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ആരാണെന്നത്ത കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നാണ് ആന്റണി പറയുന്നത്. ശങ്കര്‍ പ്രതിമ അനാച്ഛാദനം വിവാദമായതില്‍ ദു:ഖമുണ്ടെന്നും എകെ ആന്റണി പറഞ്ഞു.
ബിജെപിയുടെ സമ്മര്‍ദ്ദം കാരണമാണ് മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. ക്ഷണിച്ചതിന് ശേഷം മുഖ്യമന്ത്രിയെ ഒഴിവാക്കിയത് അപമാനകരമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിച്ചത്.












Click it and Unblock the Notifications