Get Updates
Get notified of breaking news, exclusive insights, and must-see stories!

മതേതര ഇന്ത്യ ഒന്നിച്ചു നിന്ന് സമരം ചെയ്യണമെന്ന് ചെന്നിത്തല; സിപിഎം മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി. വയനാട്ടില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റി കളക്ട്രേറ്റിനുള്ളിലേക്ക് പ്രവേശിച്ചു.

മലപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. ഇതേ തുടര്‍ന്ന് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭരണകൂട ഭീകരതയുടെ ഭീഭത്സ മുഖമാണ് രാജ്യം കാണുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലീങ്ങള്‍ മാത്രം നടത്തേണ്ട സമരമല്ല, മതേതര ഇന്ത്യ ഒരുമിച്ചാണ് സമരം നടത്തേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 mulla

കാഞ്ഞങ്ങാട് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചത് ചെറിയ രീതിയിലുള്ള സംഘര്‍ഷത്തിന് ഇടയാക്കി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് കഞ്ഞങ്ങാട്ടെ പ്രതിഷേധ പരിപാടി ഉദ്ഘടനം ചെയ്തത്. മതേതര സഖ്യത്തിന് വിലങ്ങ് തടി ആയതില്‍ സിപിഎം മാപ്പ് പറയുകയാണെങ്കില്‍ ഒരുമിച്ച് പ്രതിഷേധിക്കാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ ചങ്ങല കെട്ടാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് പ്രവര്‍ത്തകര്‍ ബിഎസ്എന്‍ല്‍ ഓഫീസിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഹൈബി ഈഡന്‍ എംപി അടക്കമുള്ളവരാണ് ബിഎസ്എന്‍ല്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. പത്തനംതിട്ടയില്‍ പോലീസ് ബാരിക്കേഡ് മറികടന്ന കെ എസ് യു ജില്ലാ പ്രസിഡന്‍റിന്‍റെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു.

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്നാനും ടിഎന്‍ പ്രതാപന്‍ എംപിയുമാണ് തൃശൂരില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിലും നേരിയ തോതിലുള്ള സംഘര്‍ഷം ഉണ്ടായി. കോഴിക്കോട് ഭാരത് ബച്ചാവോ എന്ന പേരിലാണ് കോണ്‍ഗ്രസ് പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+